Reports
- Details
- Category: Reports

Scatter, as from an unextinguish'd hearth
Ashes ad sparks, my words among mandking!
Be through my lips to unawaken'd earth
The trumpet of a prophecy!o Wind,
If Winter comes, can Spring be far behind?
(P B Shelly - Poem: "Ode to the West Wind")
ഇന്ന് മെയ് ഒന്ന്. ലോക തൊഴിലാളി ദിനം. അതു കൊണ്ടു കൂടിയാവാം ഫ്രാൻസിസ് അണ്ണൻ ആംഗലേയ കാൽപ്പനിക കവികളിൽ പ്രമുഖനായ ഷെല്ലിയുടെ Ode to the West Wind എന്ന കവിത പരിചയപ്പെടുത്തിയത്. മാറ്റങ്ങളുടെയും സാമൂഹിക പരിവർത്തനത്തിന്റെയും കാഹളമായിരുന്നു ഷെല്ലിയുടെ ഈ കവിത. "ശൈത്യം അണഞ്ഞു കഴിഞ്ഞാൽ, മാറ്റത്തിന്റെ വസന്തത്തിന് വൈകാൻ കഴിയുമോ" എന്നാണു കവിയോടൊപ്പം നമ്മളും ആരായുന്നത്.
തന്റെ ദൂര യാത്രകളിൽ രണ്ടിടങ്ങളിലായി കേൾക്കേണ്ടി വന്ന ഗാനങ്ങളെ അതിന്റെ ചലന ദൃശ്യങ്ങളോട് കൂടി അവതരിപ്പിക്കുകയായിരുന്നു മണമ്പൂർ സുരേഷ്. ലോകത്തിലെ ഏറ്റവും വലിയ മത-സ്മാരകമായ കമ്പോഡിയയിലെ അങ്കോർ വാറ്റിൽ എത്തുന്ന സന്ദർശകർക്കു മുന്നിൽ തനതു വാദ്യോപകരണങ്ങളുമായി സംഗീതം അവതയ്പ്പിക്കുന്നവർ കുഴി ബോമ്പുകളാൽ അംഗ വൈകല്യം ഉണ്ടായവർ ആയിരുന്നു. മറ്റൊരു ഭൂഖണ്ഡത്തിൽ കോകത്തിലെ ഏറ്റവും വലിയ വെള്ള ച്ചാട്ടമായ ഇഗാസു വെള്ളാചാട്ടം (അർജന്റീന) കാണാനെത്തുന്നവർക്കു മുന്നിൽ ഗാനമാലപിക്കുന്ന ഗുവരാനി ഇന്ത്യൻ കുട്ടികൾ. പല ആദിവാസി സമൂഹങ്ങളെയും പോലെ സ്വന്തം ഭൂമിയിൽ അന്യരാക്കപ്പെട്ടവർ. രണ്ടു കൂട്ടരും അവതരിപ്പിച്ച സംഗീതം വ്യത്യസ്തമായിരുന്നു എങ്കിലും സുരേഷ് അവയിൽ പൊതുവായി കണ്ടെത്തിയത് ജീവിതം നഷ്ടപ്പെട്ടവരുടെ വേദനയാണ്. ഹൃദയ സ്പർശിയായ ശോക ഗാനങ്ങളാണ് മനസ്സിൽ നിന്നും വിട്ടുപോകാതെ ദീർഘ കാലം തെളിഞ്ഞു നിൽക്കുന്നതെന്ന് ആരാണ് അഭിപ്രായം പ്രകടിപ്പിച്ചത്?
മിത്തുകളും യാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞ മഹാകവി കാളിദാസന്റെ ജീവ ചരിത്രം സുഗതൻ അവതരിപ്പിച്ചു. അതോടൊപ്പം അഭിജ്ഞാത ശാകുന്തളത്തിന്റെ സംക്ഷിപ്ത രൂപവും അവതരിപ്പിച്ചു. സിന്ധു സതീഷ്കുമാർ Prof. മധുസൂദനൻ നായരുടെ 'പ്രണയം' എന്ന കവിത ആലപിച്ചു. പ്രിയവ്രതൻ കാളിദാസന്റെ ഋതുസംഹാരം സദസ്യർക്കു പരിചയപ്പെടുത്തി. ചർച്ചകളിൽ മുരളി മുകുന്ദൻ, ജോസ് ആൻ്റണി, ജൈസൺ, സിസിലി ജോർജ്, ജയാ പ്രിയൻ, റജി നന്തിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
- Details
- Category: Reports
ക്ലാസിക്കൽ ചിത്ര-ശില്പ കലയിലും, മറ്റു കലാരൂപങ്ങളിലും തനിക്കു ചുറ്റുമുള്ള യഥാർഥ ജീവിതത്തെ കാണാതെ അസ്വസ്ഥരായവർ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുടങ്ങി വച്ച മിനിമലിസം (minimalism) പിന്നീട് സംഗീതത്തിലും ചലനങ്ങൾ സൃഷ്ഠിച്ചു. അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. നിബന്ധനകൾ ഭേദിച്ച്, കീഴ്വഴക്കങ്ങളെ പുറം കാലുകൊണ്ട് തട്ടി തെറിപ്പിച്ചു, സർഗാത്മകതയുടെ ഭൂമികയിലേക്കുള്ള ഒരു സ്വതന്ത്ര യാത്ര. ഏതാണ്ട് ഇതേ കാലത്തു തന്നെ ഉരുത്തിരിഞ്ഞു വന്ന പോപ്പ് ആർട്ട് (pop art), സാംസ്കാരങ്ങളുടെ ജനപ്രിയ കാഴ്ചകളെ/ദൃശ്യങ്ങളെ ചിത്രകലയിൽ സന്നിവേശിപ്പിച്ചു. ഈ രണ്ടു കലാ സമ്പ്രദായങ്ങളും പോസ്റ്റ്-മോഡേണിസത്തിന്റെ (post-modernism)വരവിനുള്ള വഴി ഒരുക്കി. മോഡേൺ ആർട്ടിന്റെ(modern art) പിൻഗാമി എന്ന് വിവക്ഷിക്ക പ്പെടുന്ന പോസ്റ്റ് മോഡേണിസം, കണ്ടമ്പറ റി (contemporary-സമകാലീന) ആർട്ടിന്റെ മറ്റൊരു പേരായും പലരും ഉപയോഗിക്കുന്നു. സമകാലികം എന്നു കാലത്തിലെ ഒരു ഖണ്ഡത്തെ പ്രത്യക്ഷത്തിൽ വിളിക്കാമെങ്കിലും, ചലനാത്മകമായ ഒരു കാലഘട്ടത്തെയും, ആ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ കലയിലെ ഒരു സമ്പ്രദായത്തെയും വിളിക്കുവാൻ അതുപയോഗിക്കുന്നു. തുടക്കം ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലേക്കു പോലും വലിച്ചു നീട്ടാമെങ്കിലും, തുടക്കത്തെ അപ്രധാനമായി കണ്ടുകൊണ്ടു, ജീവസ്സുറ്റ വർത്തമാന കാലത്തിലെ സ്വതന്ത്രമായ കലാചര്യകളെ വിവക്ഷിക്കുവാൻ ഇതുപയോഗിക്കുന്നു. 'സ്വതന്ത്രം' എന്ന പ്രയോഗത്തിൽ മാധ്യമവും, ആശയവും, ഉൾപ്പെടുന്നു. അതേപോലെ തന്നെ സാമ്പ്രദായിക കീഴ് വഴക്കങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് പ്രാധാന്യവും നൽകുന്നു. സമകാലീന കലയിലൂടെ കലാകാരൻ കഴിഞ്ഞ പത്തു ദശകങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക നിലപാടുകളെയും, മാറ്റങ്ങളെയും പറ്റി സംവദിക്കുകയും, സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളെയും, ധാരണകളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. നിലവിലുണ്ടായിരുന്ന സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് ബദൽ സിദ്ധാന്തങ്ങളുമായാണ് സമകാലീന കല ഉയർന്നു വന്നത്. പരമ്പരാഗത കലാകാരന്മാരെ അപേക്ഷിച്ചു തനിക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നതിൽ സമകാലീന കലാകാരന്മാർ വളരെ മുന്നിലാണ്. സമകാലീന കല ആവശ്യപ്പെടുന്നത്, തുറന്ന മനസ്സുമായി കലാസൃഷ്ടിയോടൊപ്പം സഞ്ചരിക്കുവാനാണ്. ഈ സഞ്ചാരം ആസ്വാദനത്തിനപ്പുറം ചിന്താപരമായ പ്രക്ഷുബ്ധതയ്ക്കു വഴി തെളിക്കുന്നു എന്നതും, സാമൂഹികമായി നിലനിൽക്കുന്ന വ്യവസ്ഥകളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതും ഇതിന്റെ വിജയമാണ്. ബോക്സിങ് ഡേ പോലുള്ള ഒരു അവധി ദിവസം ഒരു പഠന-ചർച്ചയ്ക്കുള്ള അവസരമല്ല എന്ന ധാരണ മാറ്റി മറിക്കുന്നതായിരുന്നു ഇന്നത്ത ഒത്തുചേരൽ. തന്റെ കലാ പ്രദർശനങ്ങളുടെ മദ്ധ്യത്തിൽ ഇരുന്നുകൊണ്ട് കലയിലെ ഇസങ്ങളിലൂടെ ജോസ് ഞങ്ങളെ നയിച്ചു. ഇസങ്ങളിലെ പ്രഗത്ഭന്മാരെ പരിചയപ്പെടുത്തി. ചർച്ചയിൽ സാമൂഹക, രാഷ്ട്രീയ, സാങ്കേതിക സാഹചര്യങ്ങൾ വിശകലനം ചെയ്യപ്പെട്ടു. അന്തരിച്ച നടൻ ജഗന്നാഥ വർമ്മയേയും, സംഗീതജ്ഞൻ ജോർജ് മൈക്കിളിനെയും സ്മരിച്ചു. ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ! (Report - 26.12.2016 - Bow - London)
- Details
- Category: Reports
'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയുടെ 'ശരത് സംഗമം 2016' (27.11.2016) കവിതകളാൽ സമൃദ്ധമായിരുന്നു, ചിന്തകളാൽ സമ്പുഷ്ടമായിരുന്നു. ദിവംഗതരായ Dr. ബാല മുരളീ കൃഷ്ണയെയും ഫിദൽ കാസ്ട്രോയെയും അനുസ്മരിച്ചു. ഛായ കയ്യെഴുത്തു പ്രസിദ്ധീകരണത്തിന്റെ ആറാം ലക്കം MAUK ഡയറക്ടർ ബോർഡ് അംഗം K G നായർ പ്രകാശനം ചെയ്തു.വിദ്യാഭ്യാസ കാലത്തെ സമാനമായ ഓർമ്മകൾ ഉണർത്തിയ ഒന്നാണ് ഛായ യുടെ പ്രകാശനം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൽ നിന്നും കയ്യെഴുത്തു പ്രതി സ്വീകരിച്ചു കൊണ്ട് ചലച്ചിത്ര സംവിധായകനും രചയിതാവുമായ കനേഷ്യസ് അതിപൊഴിയിൽ തന്റെ അനുഭവങ്ങൾ വിവരിച്ചു. 2015 ൽ പ്രവാസി മലയാളികൾക്കായി നടത്തിയ കാവ്യ രചനാ മത്സരത്തിൽ വിജയിയായ K ഹാഷിമിനു ഈ കൂട്ടായ്മയുടെ സജീവ സാന്നിധ്യമായ ഫ്രാൻസിസ് ആൻജിലോസ് പുരസ്കാരം നൽകി. ഹാഷിം പിന്നീട് തന്റെ സമ്മാനിതമായ 'ഇമിഗ്രേഷൻ' എന്ന കവിത അവതരിപ്പിക്കുകയുണ്ടായി. പിന്നീട് നടന്ന കാവ്യ സപര്യയിൽ പതിനെട്ടു പേർ കവിതകൾ അവതരിപ്പിച്ചു. അതിൽ ചിലർ സ്വന്തം കവിതകൾ ആണ് അവതരിപ്പിച്ചത്. പതിവുപോലെ വട്ടം കൂട്ടിയിരുന്നുള്ള വേദിയിൽ എഴുത്തിനെ പറ്റിയും, ആസ്വാദകരെ പറ്റിയും, ബന്ധപ്പെട്ട സാമൂഹിക അവസ്ഥകളെ പറ്റിയും ചർച്ച ഉണ്ടായി എങ്കിലും സമയ പരിമിതി കാരണം ചർച്ചകൾ വളരെ ഏറെ ചുരുക്കേണ്ടി വന്നു. കവിത ചിന്തയുടെ ഉല്പന്നമാണ്. അതുകൊണ്ടു തന്നെ, ജീവിതത്തിന്റെ തിരക്കിൽ ഘടികാര സൂചിക്കൊപ്പം ഒരു പദാർത്ഥമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ് കവിത. അതു മനുഷ്യരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. പങ്കെടുത്തവർക്കും, സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥ കാരണത്താൽ എത്തിപ്പെടാൻ കഴിയാതിരുന്ന, അടുത്തും അകലയും ഉള്ള സുഹൃത്തുക്കൾക്കും നന്ദി. സമാനതകളില്ലാത്ത ഈ സൗഹൃദത്തിലെ വിലപ്പെട്ട കണ്ണികളായി നമുക്കു തുടരാം. തുടർന്നും സഹകരിക്കുക. ചിന്താപരമായ സംഭാവനകൾ പ്രദാനം ചെയ്യുക.
- Details
- Category: Reports
Report - 28.06.2016 ജോസിനോട് നന്ദിയുണ്ട്, ചക്രം വീണ്ടും ചലിപ്പിച്ചു തുടങ്ങിയതിന്. ഇന്നലത്തെ (28.06.2016) ഒത്തു ചേരൽ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. കവി സച്ചിദാനന്ദനുമായി സംസാരിച്ചു എന്നതിനുപരിയായി അദ്ദേഹത്തിന്റെ പത്തോളം കവിതകൾ പാരായണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സാഹിത്യോപരിയായി ചർച്ചകൾ നീട്ടി ക്കൊണ്ടു പോവുകയും ചെയ്തു. മുരുകേഷ് ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയെ പുതിയ ദിശകളിലേക്ക് നയിക്കാൻ സഹായിച്ചു. ചിത്രകലയിലും, തത്ത്വചിന്തയിലും, സാഹിത്യത്തിലും ഉണ്ടായ Deconstruction സങ്കേതം, ഉദാഹരണങ്ങൾ സഹിതം വിശകലനം ചെയ്യാൻ സാധിച്ചത് തൃപ്തി പകരുന്ന അനുഭവ മായിരുന്നു. ജിദ്ദു കൃഷ്ണ മൂർത്തി, ജാക്യുസ് ദെരീദ, റെനെ മഗ്രിട്ടെ (this is not a pipe), ഒടുവിൽ കവി സച്ചിദാനന്ദൻ എന്നിവരുടെ ഈ സാങ്കേതത്തിലുള്ള സംഭാവനകൾ വിലയിരുത്തി. കവിയുടെ മുൾച്ചെടി (cactus), അവസാനത്തെ നദി, കുട, ഹരിതം, ഗാന്ധിയും കവിതയും, നിന്നിലേക്ക് പ്രവേശിക്കുമ്പോൾ, തുടങ്ങിയ കവിതകൾ ഞങ്ങളിലേക്ക് ഒഴുകിയെത്തി. സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലം ചെയ്യാൻ സുഗതൻ എപ്പോഴും തയാറായിരുന്നു. ഏറ്റവും വലിയ പ്രത്യേകത, പൊതുവെ നിശബ്ദരായിരുന്നവർ കവിത വായിച്ചു തുടങ്ങി, അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി എന്നതാണ്. അതിനു മനസ്സു കാണിച്ച കൂട്ടുകാരികൾക്ക് നന്ദി. ചെറുതെങ്കിലും പുതിയ തലമുറയുടെ പ്രതിനിധികൾക്കും നന്ദി. ഈ പന്തം ഏറ്റു വാങ്ങേണ്ടത് നിങ്ങളാണ്! 'അവസാനത്തെ നദിയിലെ' കുട്ടിയെപ്പോലെ, മാന്ത്രിക മണിമുഴക്കി, മഴ പെയ്യിക്കേണ്ടത് നിങ്ങളാണ്; നദിയെ സ്നേഹം കൊണ്ടു തണുപ്പിക്കേണ്ടത് നിങ്ങളാണ്, ഉറങ്ങിപ്പോയ ഘടികാരങ്ങളെ വീണ്ടും ചലിപ്പിക്കേണ്ടത് നിങ്ങളാണ്. ഇതു ഞങ്ങളുടെ പ്രതീക്ഷയാണ്! ജൂണിലെ അടുത്ത കൂട്ടായ്മ ചർച്ച ചെയ്യുന്നു - ജനാധിപത്യത്തിന്റെ ഇടനാഴികൾ -
- ജനകീയമായ മണിമുഴക്കങ്ങൾ - Report
- Report Stevenage 10.10.2015
- കണ്ണൂർ ഷെരിഫിന്റെ 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' - report
- പി. സുജാതനുമായി ഒരു സായാഹ്നം
- Kattankaappi May 2014 Session at Croydon - report
- Kattankaapppiyum Kavithayum – 2013 report
- വീണ്ടും രസാലങ്ങൾ പൂക്കുമോ..report
- Evening with Sreekumaran Thampi
- മലബാറിന്റെ പ്രണയ റാണി - report
- കാറ്റ് വീശിയ പകലിന്നൊടുവില്
- March 2012 report

