Report - 28.06.2016 ജോസിനോട് നന്ദിയുണ്ട്, ചക്രം വീണ്ടും ചലിപ്പിച്ചു തുടങ്ങിയതിന്. ഇന്നലത്തെ (28.06.2016) ഒത്തു ചേരൽ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. കവി സച്ചിദാനന്ദനുമായി സംസാരിച്ചു എന്നതിനുപരിയായി അദ്ദേഹത്തിന്റെ പത്തോളം കവിതകൾ പാരായണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സാഹിത്യോപരിയായി ചർച്ചകൾ നീട്ടി ക്കൊണ്ടു പോവുകയും ചെയ്തു. മുരുകേഷ് ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയെ പുതിയ ദിശകളിലേക്ക് നയിക്കാൻ സഹായിച്ചു. ചിത്രകലയിലും, തത്ത്വചിന്തയിലും, സാഹിത്യത്തിലും ഉണ്ടായ Deconstruction സങ്കേതം, ഉദാഹരണങ്ങൾ സഹിതം വിശകലനം ചെയ്യാൻ സാധിച്ചത് തൃപ്തി പകരുന്ന അനുഭവ മായിരുന്നു. ജിദ്ദു കൃഷ്ണ മൂർത്തി, ജാക്യുസ് ദെരീദ, റെനെ മഗ്രിട്ടെ (this is not a pipe), ഒടുവിൽ കവി സച്ചിദാനന്ദൻ എന്നിവരുടെ ഈ സാങ്കേതത്തിലുള്ള സംഭാവനകൾ വിലയിരുത്തി. കവിയുടെ മുൾച്ചെടി (cactus), അവസാനത്തെ നദി, കുട, ഹരിതം, ഗാന്ധിയും കവിതയും, നിന്നിലേക്ക് പ്രവേശിക്കുമ്പോൾ, തുടങ്ങിയ കവിതകൾ ഞങ്ങളിലേക്ക് ഒഴുകിയെത്തി. സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലം ചെയ്യാൻ സുഗതൻ എപ്പോഴും തയാറായിരുന്നു. ഏറ്റവും വലിയ പ്രത്യേകത, പൊതുവെ നിശബ്ദരായിരുന്നവർ കവിത വായിച്ചു തുടങ്ങി, അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി എന്നതാണ്. അതിനു മനസ്സു കാണിച്ച കൂട്ടുകാരികൾക്ക് നന്ദി. ചെറുതെങ്കിലും പുതിയ തലമുറയുടെ പ്രതിനിധികൾക്കും നന്ദി. ഈ പന്തം ഏറ്റു വാങ്ങേണ്ടത് നിങ്ങളാണ്! 'അവസാനത്തെ നദിയിലെ' കുട്ടിയെപ്പോലെ, മാന്ത്രിക മണിമുഴക്കി, മഴ പെയ്യിക്കേണ്ടത് നിങ്ങളാണ്; നദിയെ സ്നേഹം കൊണ്ടു തണുപ്പിക്കേണ്ടത് നിങ്ങളാണ്, ഉറങ്ങിപ്പോയ ഘടികാരങ്ങളെ വീണ്ടും ചലിപ്പിക്കേണ്ടത് നിങ്ങളാണ്. ഇതു ഞങ്ങളുടെ പ്രതീക്ഷയാണ്! ജൂണിലെ അടുത്ത കൂട്ടായ്മ ചർച്ച ചെയ്യുന്നു - ജനാധിപത്യത്തിന്റെ ഇടനാഴികൾ -

