2023
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ടി ഡി രാമകൃഷ്ണൻ, സാഹിത്യ നിരൂപകനായ ഡോ കെ പ്രസന്നരാജൻ, മാജിക് പ്ലാനറ്റ് സ്ഥാപകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് എന്നിവർ 2023 ൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തു. മണമ്പൂർ സുരേഷ് എഴുതിയ 'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, 'ഗാന്ധി', 'ടോക്കിയോ സ്റ്റോറി' എന്നീ പ്രഗത്ഭ സിനിമകളെ അധികരിച്ചു കേരളാഹൗസിൽ വച്ചു നടത്തപ്പെട്ട ചർച്ചകൾ, ഓൺലൈൻ ആയി നടത്തിയ കവിയരങ്ങ് എന്നിവയാൽ സമ്പന്നമായിരുന്നു ഈ വർഷം.
Famous Malayalam novelist and story writer T D Ramakrishnan, literary critic Dr K Prasannarajan and Magic Planet founder and magician Gopinath Mutukad participated in various events organized by Kattankappiuim Kavithayum in 2023. The year also witnessed the release of the book 'Ray muthal London festival vare' authored by Manambur Suresh, discussions based on well acclaimed films 'Gandhi' and 'Tokyo Story' and an online poetry reading session.
- Details
- Category: 2023
- Hits: 270

"Tokyo Story is widely regarded as Ozu's masterpiece and one of the greatest films in the history of cinema."
ഏറ്റവും മികച്ച ലോകോത്തര സിനിമകളിൽ ഒന്നായി കരുതപ്പെടുന്ന 'ടോക്കിയോ സ്റ്റോറി' ചർച്ച ചെയ്യപ്പെടുന്നു (സംവിധാനം: ഒസു). അകമ്പടിയായി സിനിമാ ദൃശ്യങ്ങൾ അവതരിപ്പിക്കുന്നതാണ്.
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Sunday, December 3, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
മണമ്പൂർ സുരേഷ് +44 7305 402018

- Details
- Category: 2023
- Hits: 261

മലയാളികളുടെ പ്രിയപ്പെട്ട മാന്ത്രികനായ ഗോപിനാഥ് മുതുകാട്, അനുകമ്പയുടെ മാന്ത്രികച്ചെപ്പുമായി നമ്മോടു സംവദിക്കാൻ കേരളാ ഹൗസിൽ എത്തുന്നു. ഏവർക്കും സ്വാഗതം. Welcome to the FREE Eevent
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 2 pm on Sunday, October 8, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
പ്രിയവ്രതൻ +44 7812 059822
08.10.2023 - എഴുപതിനു പുറത്തു വ്യക്തികൾ പങ്കെടുത്ത പരിപാടിയിൽ, ഗോപിനാഥ് മുതുകാട് തന്ടെ ജീവിതത്തിലെ വഴിത്തിരിവുകളെയും, അനുഭവങ്ങളെയും കുറിച്ചു സംസാരിക്കുകയും കാണികളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകുകയും ചെയ്തു. MAUK യുടെ വാർഷിക പ്രസിദ്ധീകരണമായ ജനനിയുടെ ഔപചാരികമായ പ്രകാശനം നിർവഹിച്ച അദ്ദേഹം, തന്റെ രണ്ടു പുസ്തകങ്ങൾ MAUK എഴുത്തച്ഛൻ ഗ്രന്ഥശാലയിലേക്കു നൽകുകയുണ്ടായി. ഭിന്നശേഷിക്കാർക്കായുള്ള അദ്ദേഹത്തിന്റെ സംരംഭത്തിലേക്ക് കാണികൾ ഉദാരമായി സംഭാവന നൽകുകയുണ്ടായി. ശിവദാസ്, സുധാദാസ് ദമ്പതികൾ ശ്രീ മുതുകാട് സംരക്ഷിക്കുന്ന ഭിന്നശേഷിക്കാർക്കാരിൽ ഒരാളെ ഒരു വർഷത്തേയ്ക്ക് സ്പോൺസർ ചെയ്യാനായി മുന്നോട്ടു വരികയുണ്ടായി.


- Details
- Category: 2023
- Hits: 361

മഹാത്മാഗാന്ധി വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. സിനിമാ സംവിധായകനായ റിച്ചാർഡ് ആറ്റൻബറോ-യുടെ അനുസ്മരണവുമായി ബന്ധപ്പെട്ടു, ഗാന്ധി - ചലച്ചിത്രം കേരളാ ഹൗസിൽ പ്രദർശിപ്പിക്കപ്പെടുന്നു. തുടർന്നു ചർച്ച. ഏവർക്കും സ്വാഗതം.
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Sunday, July 16, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മണമ്പൂർ സുരേഷ് +44 7305 402018
മുരളീ മുകുന്ദൻ +44 7930 134340
പ്രിയവ്രതൻ +44 7812 059822
- Details
- Category: 2023
- Hits: 357

കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച പുസ്തകവിചാരം. "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" ചർച്ച ചെയ്തപ്പോൾ. ഡോക്ടർ മിഴ്സ സംസാരിക്കുന്നു. ഡോക്ടർ അർച്ചന, ഡോക്ടർ കെ പ്രസന്നരാജൻ, മണമ്പൂർ സുരേഷ് (author) എന്നിവർ. 01.07.2023 @ Kerala house, London

പുസ്തകാവതരണം : Dr KAH മിർസ (മനശാസ്ത്ര വിദഗ്ധൻ, NHS), ആശംസകൾ Dr അർച്ചന സോമൻ (Consultant, NHS), Dr കെ പ്രസന്നരാജൻ, (പ്രശസ്ത സാഹിത്യ നിരൂപകൻ)
മണമ്പൂർ സുരേഷിന്റെ "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന ഗ്രന്ഥം കേരളത്തിൽ സജീവമായി ചർച്ച ചെയ്യുകയും സ്വീകരിക്കുകയുമുണ്ടായി. നാലു പതിറ്റാണ്ടിലേറെക്കാലം തുടർച്ചയായി ലോകത്തിലെ പ്രമുഖമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഒരു പത്രപ്രതിനിധി എന്ന നിലയിൽ കവർ ചെയ്യുകയും ലോകപ്രസിദ്ധരായ സംവിധായകരെ ഇന്റർവ്യൂ ചെയ്യുകയും സിനിമാ പഠനങ്ങൾ അവതരിപ്പിക്കുകയും മലയാള ചിത്രങ്ങളുടെ ഫെസ്റ്റിവലിലെ സാന്നിധ്യം ആഘോഷിക്കുകയുമാണ് മണമ്പൂർ സുരേഷ് "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകത്തിൽ. തിരുവനന്തപുരം പ്രസ് ക്ലബ് മുതൽ കോഴിക്കോട്ടെ ദർശനം വായനാമുറി വരെ വിവിധ ജില്ലകളിലായി അഞ്ചു വേദികളിൽ സിനിമാ, സാഹിത്യ, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പുസ്തക ചർച്ചയിൽ സജീവമായി പങ്കെടുത്തു.
"മലയാള സാഹിത്യനിരൂപണം ജനങ്ങളിൽ നിന്നും അകലുമ്പോൾ ഈ പുസ്തകം ജനഹൃദങ്ങളിലേക്കു ഇറങ്ങിച്ചെല്ലുകയാണ്" എന്ന് പ്രശസ്ത സാഹിത്യകാരൻ റ്റി ഡി രാമകൃഷ്ണൻ വിലയിരുത്തി. ലണ്ടൻ ഫെസ്റ്റിവലിലെ ഈ ലേഖനങ്ങൾ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ടെന്നു ദേശീയ പ്രശസ്ത സിനിമാട്ടോഗ്രാഫർ സണ്ണി ജോസഫ് പുസ്തക പ്രകാശന വേളയിൽ അഭിപ്രായപ്പെട്ടു.
മണമ്പൂർ സുരേഷിന്റെ ഈ കൃതി ചലച്ചിത്ര കുതുകികൾക്കും, വിദ്യാർഥികൾക്കും, നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാര്ഹവുമാണെന്നു അടൂർ ഗോപാലകൃഷ്ണൻ പ്രകാശനവേളയിൽ അടിവരയിട്ടു.
കേരളത്തിലെ വിജയകരമായ പുസ്തക പരിചയത്തിനും പത്ര, ടെലിവിഷൻ, റേഡിയോ മാധ്യമങ്ങളിലെ ചർച്ചകൾക്കും ശേഷം ബ്രിട്ടനിലെയും, അയർ ലൻഡിലേയും ചലച്ചിത്ര കലാ ആസ്വാദകർക്ക് മുന്നിലേക്കെത്തുകയാണ് മണമ്പൂർ സുരേഷിന്റെ "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന ഗ്രന്ഥം.
പുസ്തക പ്രകാശനത്തിലും തുടർന്നുള്ള ചർച്ചയിലും പങ്കെടുക്കാൻ ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കേരളാ-ഹൗസിൽ എത്തുക. ഏവർക്കും സ്വാഗതം. FREE EVENT
Venue:
MALAYALEE ASSOCIATION OF THE U.K, KERALA HOUSE, 671 ROMFORD ROAD, MANOR PARK, E12 5AD
Time: 5 pm on Saturday, July 1, 2023
FB Page: https://www.facebook.com/groups/coffeeandpoetry
അന്വേഷണങ്ങൾക്കു ബന്ധപ്പെടുക:
മുരളീ മുകുന്ദൻ +44 7930 134340
മണമ്പൂർ സുരേഷ് +44 7305 402018
പ്രിയവ്രതൻ +44 7812 059822

