നാലു പതിറ്റാണ്ടോളം മലയാള സിനിമാ വേദിയില്‍ സംവിധായകനായും, നിര്‍മാതാവായും, ഗാന രചയിതാവായും, തിരക്കഥാകൃത്തായും, സംഗീത സംവിധായകനായും ശോഭിച്ച ശ്രീകുമാരന്‍ തമ്പി യുമായി ഒരു സര്‍ഗ സന്ധ്യ. അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും സിനിമാ ജീവിതവും ഒരു പോലെ അനാവരണം ചെയ്ത ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ കവിതകളും, നോവലുകളും, സിനിമാ ഗാനങ്ങളും, കടന്നു വന്നു. രചനകള്‍ക്ക് വഴി തെളിച്ച ജീവിതാനുഭവങ്ങള്‍, താന്‍ സഞ്ചരിച്ച വഴികള്‍, സിനിമയിലെ കയ്പ്പും മധുരവും നിറഞ്ഞ ഇന്നലെകള്‍ - കട്ടന്‍ കാപ്പിയുടെ തുറന്ന വേദിയുമായി സംവദിക്കുമ്പോള്‍ തമ്പി ചേട്ടന് ഒരു കഥ പറയുന്ന ഭാവമുണ്ടായിരുന്നു; കഥ കേള്‍ക്കുന്ന കൌതുകം ഞങ്ങള്‍ക്കും. മലയാള സിനിമയ്ക്ക് ഒരു സവ്യ സാചിയായി സമഗ്ര സംഭാവന ചെയ്ത ശ്രീകുമാരന്‍ തമ്പിയെപ്പോലെ മറ്റൊരാള്‍ ഇപ്പോള്‍ ഉണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. ആ സംഭാവനകള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം, നന്ദികേടിന് പര്യായമായ നമ്മള്‍ മലയാളികള്‍ നല്‍കിയിട്ടില്ല എന്ന കുറ്റബോധവും അവശേഷിക്കുന്നു. ഇനിയും വൈകാതെ സിനിമയുമായി ബന്ധപ്പെട്ടവര്‍ അത് ചെയ്യുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. മേഘ, അലക്സ്, ബീന, മഞ്ജു, ബാലു എന്നിവര്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും, കവിതകളും ചൊല്ലി. പ്രിയവ്രതന്‍ സ്വാഗതവും മണമ്പൂര്‍ സുരേഷ് നന്ദിയും രേഘപ്പെടുത്തി. ഈ ഒരു സന്ധ്യ സാധ്യമാക്കി തന്നതില്‍ ഒരു വലിയ പങ്കു വഹിച്ച KALA യുടെ പ്രവര്‍ത്തകരെയും വിശിഷ്യാ Dr P K സുകുമാരന്‍ നായരെയും നന്ദിയോടെ സ്മരിക്കുന്നു. കൌമുദി യുറോപ്പ് മായി സഹകരിച്ചാണ് MAUK ഈ പരിപാടി സംഘടിപ്പിച്ചത്.

