2019
2019 - 11 events
Feb 02 - James Bond - from page to screen - Suresh Revendran
Mar 23 - UK യിലെ മലയാളം എഴുത്തിന്റെ നൂറു വർഷങ്ങൾ. UK മലയാളം എഴുത്തുകാരുടെ രണ്ടാമത്തെ സംഗമം.
Apr 28 - കണ്ടുവോ നീ എന്റെ രാജഹംസത്തിനെ - Evening with Vayalar Sharatchandra Varma
Jun 08 - കഥകളി വേഷ പ്രദർശനവും പഠന ശിബിരവും
Jun 29 - ജീവിതോന്മുഖമായ രചന - Evening with K P Ramanunni
Jul 21 - വിശ്വവിഖ്യാതനായ സുൽത്താൻ - Basheer Rememberance
Sep 14 - ഗാന്ധിയും ആധുനികതാ വിമർശനവും - Talk by Sunil P Ilayidom (esSence United Kingdom)
Oct 6 - The Birth of Two Nations. Film and talk on Viceroy's house / Freedom at Midnight
Oct 25 - 'ഗൃഹാതുരത്വം Science of Nostalgia'- Presentation by Dr.C.Viswanathan (URUK)
Nov 2 - 'സഹി - സമാന്തര ചികിത്സയും, ആരോഗ്യവും' - Presentation by Dr.Agustus Morris, 'സ്വതന്ത്ര ചിന്തയും സിനിമാലോകവും' - Presentation by Sajeevan Anthicadu (esSence Global UK )
Nov 24 - മാരിവില്ലിൻ തേന്മലരെ - മലയാള നാടകഗാനങ്ങളിലേക്കൊരു മടക്കയാത്ര
Report
Coffee & Poetry completed 90 meaningful events in 2019. In this year, we organised 11 events independently and in partnership with other organisations such as Kalachethana Kadhakali Club, esSence United Kingdom, esSence Global UK and URUK. The Exhibition of Kathakali costumes and Kahdakali workshop were unique in nature. We Celebrated 100 years of UK Malayalam creative writing at the second UK Malayalam writers meet we organised at Keralahouse in March 2019. Vayalar sarathchandra varmma, Kalamandalam Vijayakumar, K P Ramanunni, Sunil P Ilayidom, Dr.C Viswanathan, Dr.Augustus Morris, Sajeevan Anthicadu and Suresh Ravindran attended various events.
In order to effectively accommodate the network of growing friends of Coffee & Poetry in its programmes, it was decided in December 2019 to organise online events. This got implemented in January 2020 under the banner 'Cybermeet'.
- Details
- Category: 2019
- Hits: 615

ഒരു കാലഘട്ടത്തിന്റെ മൂളിപ്പാട്ടുകൾ ചിറകടിച്ചുയർന്നതു പഴയകാല നാടക സദസ്സുകളിൽ നിന്നായിരുന്നു. ക്ലാർനെറ്റും, ബുൾബുളും, ഹാർമോണിയവും ഒക്കെ നിറഞ്ഞു നിന്നിരുന്ന നാടക ഗാനങ്ങൾ . അതു പിന്നീടു മലയാളിയുടെ ചുണ്ടിൽ നിന്നും ഹൃദയത്തിലേക്കു ചേക്കേറി. പഴമയുടെ ഈറ്റില്ലങ്ങളിലേക്കൊരു തിരിച്ചുപോക്കാണ് "മാരിവില്ലിൻ തേന്മലരെ" എന്ന പരിപാടി. അനൗപചാരികതയുടെ ഈ സദസ്സിൽ ആർക്കും പഴയ നാടക ഗാനങ്ങൾ അവതരിപ്പിക്കാം, അവയുടെ സൗന്ദര്യത്തെ വാഴ്ത്താം. താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക. ഗൃഹാതുരതയുടെ കുളിരണിഞ്ഞ ഒരു സന്ധ്യയിലേക്കു നിങ്ങൾക്കു സ്വാഗതം.
Date: Sunday 24 November 2019 from 5.30pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD
വെള്ളാരം കുന്നിലെ - ONV, ദേവരാജൻ , നിങ്ങളെന്നെ, സുലോചന
മണ്ണിൽ ഈ നല്ല മണ്ണിൽ - ONV, ദേവരാജൻ, സർവ്വേക്കല്ലു, കെ എസ് ജോർജ്
മാരിവില്ലിന് തേൻ മലരേ - ONV, ദേവരാജൻ, സർവ്വേക്കല്ലു, കെ എസ് ജോർജ്
വള്ളിക്കുടിലിൻ ഉള്ളിലിരിക്കും - ONV, ദേവരാജൻ, സർവ്വേക്കല്ലു, കെ എസ് ജോർജ്, സുലോചന
- Details
- Category: 2019
- Hits: 533

സമാന്തര ചികിത്സകൾ ഫണം വിടർത്തിയാടുന്ന സമൂഹങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് Dr. അഗസ്റ്റസ് മോറിസ് സംസാരിക്കുന്നു. സ്വതന്ത്ര ചിന്തയും സിനിമാലോകവും എന്ന വിഷയത്തെപ്പറ്റി സജീവൻ അന്തിക്കാട് സംസാരിക്കുന്നു. eSSENCE Global UK യും, 'കട്ടൻകാപ്പിയും കവിതയും' സംയുക്തമായി അവതരിപ്പിക്കുന്ന ഈ പരിപാടി നവംബർ 3, ഞായറാഴ്ച, വൈകിട്ട് 5.30 നു, മലയാളി അസോസിയേഷൻ ആസ്ഥാനമായ കേരളാ ഹൗസിൽ നടത്തപ്പെടുന്നു. ഏവരും ചർച്ചകളിൽ പങ്കെടുക്കാൻ എത്തിച്ചേരുക.
- Details
- Category: 2019
- Hits: 612

ഭൂതകാലത്തിന്റെ വശ്യമായ പരിരംഭണത്തിൽ നിന്നും മുക്തമാകാതെ, പുരോഗമനത്തിന്റെ പാതയിൽ അബദ്ധം പോലെ നാം പലപ്പോഴും നിന്നുപോകുന്നത് എന്തുകൊണ്ടാണ്? വർത്തമാനകാലത്തിന്റെ ഭീകരാവസ്ഥയെ വരും കാലങ്ങളിൽ നാം ലഘൂകരിക്കുന്നത് എന്തുകൊണ്ടാണ്? കാലത്തിന്റെ ഒഴുക്കിൽ, കൂർത്തു, മൂർച്ചയേറിയ അനുഭവങ്ങൾ എന്തുകൊണ്ടാണ് സ്നിഗ്ധ, മസൃണമായി തോന്നപ്പെടുന്നത്? മസ്തിഷ്കത്തിന്റെ ഈ പരുവപ്പെടുത്തൽ മനുഷ്യന്റെ നിലനില്പിനേയും, പുരോഗതിയെയും എങ്ങനെ സ്വാധീനിക്കുന്നു. സ്വതന്ത്ര ചിന്തകനും, പ്രഭാഷകനുമായ Dr. സി. വിശ്വനാഥൻ നമ്മോടു സംസാരിക്കുന്നു. ഏവർക്കും കേരളാ ഹൗസിലേക്ക് സ്വാഗതം.
- Details
- Category: 2019
- Hits: 604

രണ്ടു ലക്ഷം മനുഷ്യർ കൊല്ലപ്പെടുകയും, പതിന്നാലു ലക്ഷത്തോളം മനുഷ്യർ കുടിയൊഴിക്കപ്പെടുകയും ചെയ്ത മഹാദുരന്തത്തിൽ നിന്നുമാണ് ഇന്ത്യയും പാക്കിസ്ഥാനും പിറന്നു വീണത്. ചുരുങ്ങിയ കാലയളവു കൊണ്ടു ഇത്രയും വലിയ മറ്റൊരു മനുഷ്യകാരണമായ ദുരന്തം ഭൂമിയിൽ ഉണ്ടായിട്ടില്ല. ഒക്ടോബർ 6 ഞായറാഴ്ച, കേരളാ ഹൗസിൽ വച്ചു Gurinder Chadha സംവിധാനം ചെയ്ത 'വൈസ്റോയ്സ് ഹൗസ്' എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഭജനത്തെ നോക്കിക്കാണുന്നു. ലാറി കോളിൻസും, ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം വായനയ്ക്കു നിർദ്ദേശിക്കുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ചലച്ചിത്രവും മുൻകൂറായി കാണാൻ നിർദേശിക്കുന്നു. ഒക്ടോബർ 6 ഞായറാഴ്ച, കേരളാ ഹൗസിൽ വൈകിട്ട് 6 മണിക്ക് എത്തിച്ചേരുക. ഏവർക്കും സ്വാഗതം.

