Reports
- Details
- Category: Reports
എണ്‍പതുകളില്‍ പുറത്തിറങ്ങിയ 'എന്റെ കഥ' മലയാള സാഹിത്യത്തിലും സാമൂഹിക ജീവിതത്തിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി. അതിലെ പല കാര്യങ്ങളും സത്യമാണെന്നും അല്ല അസത്യമാണെന്നും മാറി മാറി പറഞ്ഞ കമലാ ദാസിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നു എന്നത് ഒരു പ്രഹേളികയാണ്. എന്നും വിവാദത്തിന്റെ കൂട്ടുകാരി ആയിരുന്ന സുരയ്യ ആയി മാറിയ മാധവിക്കുട്ടിയെപ്പറ്റി ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകമാണ് The Love queen of Malabar. പത്തു വര്‍ഷത്തോളം മാധവിക്കുട്ടിയോടൊപ്പം താമസിച്ച് , അതിനിടയില്‍ നേരിട്ടു ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി Merrily Wiesbord തയാറാക്കിയ പുസ്തകം വിവാദങ്ങളുടെ രണ്ടാം ഘട്ടത്തിന് തീ കൊളുത്തു മെന്നു ഉറപ്പിക്കാം. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തിന്റെ വളവുകളും തിരിവുകളും അനാവരണം ചെയ്യുന്നതിനോടൊപ്പം തന്റെയും മാധവിക്കുട്ടിയുടെയും ജീവിതത്തിന്റെ സമാനതകള്‍ കണ്ടെത്തുകയുമാണ് ഈ കൃതിയിലൂടെ Merrily Wiesbord ചെയ്യുന്നത് . ശ്രീ മണമ്പൂര്‍ സുരേഷ് പുസ്തകം അവതരിപ്പിച്ചു; അതേപ്പറ്റിയുള്ള ചര്‍ച്ചയും നയിച്ചു. https://en-gb.facebook.com/lovequeenofmalabar
Friday 11 - May 2012
- Details
- Category: Reports
പകല്‍ മുഴുവന്‍ ശക്തമായ കാറ്റായിരുന്നു. സിസിലി ആന്റി യേയും കൂട്ടി കട്ടന്‍ കാപ്പിക്ക് എത്തിയപ്പോള്‍ പ്രതീക്ഷ വളരെ കുറവായിരുന്നു. പിന്നീട്, K G അങ്കിളും, ഫ്രാന്‍സിസ് അണ്ണനും, മുരളി മുകുന്ദനും, അനി ഗോപിനാഥും, ബാലുവും എത്തിയപ്പോള്‍ സന്തോഷമായി. ഫ്രാന്‍സിസ് അണ്ണന് കഥകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ സന്ധ്യ മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആയി മാറുക യായിരുന്നു. വളരെ കുറച്ചു വാക്കുകള്‍ കൊണ്ട്, വളരെ ചെറിയ ഒരു സന്ദര്‍ഭത്തിന്റെ കഥാവിഷ്ക്കാരത്തിലൂടെ വളരെ ആസ്വാദ്യകരമായ ഒരനുഭവം പകര്‍ന്നു നല്കിയ c v ബാലകൃഷ്ണന് നന്ദി. 'തോരാമഴയത്ത്' എന്ന അദ്ദേഹത്തിന്റെ കഥ, ഫ്രാന്‍സിസ് അണ്ണന് വായിച്ചു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സാഹിത്യത്തിന്റെ ധര്‍മം എന്താണെന്ന അടിസ്ഥാന ചോദ്യത്തിനുത്തരം തേടലല്ല എന്റെ ഉദ്യമം.അതെന്തായാലും വായനക്കാരനെ (കേള്‍വിക്കാരനെ ) സന്തോഷിപ്പിച്ചു. മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു തൂവല്‍ ഉപേക്ഷിച്ചിട്ടാണ് കഥയുടെ താള് മറിഞ്ഞത്. ഫ്രാന്‍സിസ് അണ്ണന് ഒരു കഥ കൂടി ഞങ്ങള്‍ക്കായി വായിച്ചു. c v ബാലകൃഷ്ണന്റെ 'കുളിര്'. സ്നേഹത്തിന്റെ പ്രതീകമായ മൂത്തമ്മ പോയ വഴികളെല്ലാം ഒരു ചിത്രത്തിലെന്നപോലെ പതിഞ്ഞിരുന്നു. പശ്ചാത്തലത്തിന്റെ സൂക്ഷ്മാംശങ്ങള്‍ വരച്ചു കാട്ടുന്നതില്‍ ബാലകൃഷ്ണന് വിജയിച്ചിരിക്കുന്നു.
- Details
- Category: Reports
എഴുത്തില്‍ സ്വന്തമായി ഒരു ശൈലി കെട്ടിപ്പെടുത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ . അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ കലവറയില്‍ ഒരായിരം കഥകള്‍ക്കുള്ള ചേരുവകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ബഷീറിന്റെ കഥാ പ്രപഞ്ചത്തിലൂടെ ഒരു ഓട്ട പ്രദക്ഷി ണമായിരുന്നു ഇന്നത്തെ സാഹിത്യ സന്ധ്യയില്‍ നടന്നത് . ബാല്യകാല സഖിയും, ഭൂമിയുടെ അവകാശികളും , പൂവമ്പഴവും, മതിലുകളും, ആനപ്പൂ ടയും പരാമര്‍ശ വിഷയമായി. അനി ഗോപിനാഥ് ബഷീറിന്റെ 'വിശ്വ വിഖ്യാതമായ മൂക്ക് ' അതിന്റെ എല്ലാ സൌകുമാര്യ ത്തോ ടും കൂടി അവതരിപ്പിച്ചപ്പോള്‍ കഥയും, കഥയിലെ കാര്യവും, ജീവിതത്തിലെ പോങ്ങച്ചങ്ങളുടെ കഥയില്ലായ്മയും വെളിച്ചപ്പെടുകയായിരുന്നു. അനി യുടെ അവതരണത്തിന്റെ ഭംഗി പ്രശംസ അര്‍ഹിക്കുന്നു. ഹൃദ്യമായ് ഒരു സന്ധ്യ ഒരുക്കുന്നതില്‍ , പങ്കെടുത്ത എല്ലാവര്ക്കും നന്ദി.

