Reports
- Details
- Category: Reports
- Hits: 45
മനോഹരമായ രചനകൾകൊണ്ട് മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവൻ നായർക്ക് അനുസ്മരണം അർപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളെ വിശദമായി വിലയിരുത്തികൊണ്ടു പലരും സംസാരിച്ചു. ലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി 'കട്ടൻ കാപ്പിയും കവിതയും' വേദിയിൽ എത്തിയിരുന്നു. അനേകായിരങ്ങൾ ഓൺലൈനായി പിന്തുടരുന്ന അദ്ദേഹത്തെ കാണുവാൻ പ്രവാസി മലയാളികൾ നാടിന്റെ പല ഇടങ്ങളിൽ നിന്നും സന്നിഹിതരായിരുന്നു. പ്രശസ്ത കർണാടക സംഗീതജ്ഞനായ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ കേരളാഹൗസിലെ നിറഞ്ഞ സദസ്സിൽ കച്ചേരി അവതരിപ്പിക്കുകയും കർണ്ണാടക സംഗീതം വളരെ ലളിതമായി പരിചയപ്പെടുത്തുകയും ചെയ്തു. രതീഷ് മനോഹരൻ വയലിനിലും, പ്രകാശ് രാമചന്ദ്ര മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിച്ചു. രാജേഷ് രാമൻ അവതാരകൻ ആയിരുന്നു.
കേരളാഹൗസിലെ പരിപാടികൾക്കു പുറമെ സംഘടിപ്പിക്കപ്പെട്ട അനേകം ഡിജിറ്റൽ സമ്മേളനങ്ങളിൽ ധാരാളം സാഹിത്യ രചനകൾ അവതരിപ്പിക്കുപ്പെടുകയുണ്ടായി. ചർച്ചകൾ സജീവമായിരുന്നു. 'മാതൃഭൂമി ക്യാപ്സ്യൂൾ' എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രചനകൾ സംക്ഷിപ്തമായി അവതരിപ്പിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
------------
At a ceremony held to pay tribute to M. T. Vasudevan Nair, who enriched the Malayalam language with so many writings, many speakers discussed in detail his literary and cultural contributions.
Sujith Bhakthan, a global traveler and vlogger, appeared on the “Kattan Kaappiyum Kavithayum” stage to share his travel experiences. Many expatriate Malayalis had gathered from different places across the country to see him, as thousands follow him online.
The renowned Carnatic musician Dr. Manakkal Gopalakrishnan performed a concert before a full audience at Kerala House and he also introduced Carnatic music to the listeners. He was accompanied by Ratheesh Manoharan on the violin and Prakash Ramachandra on the mridangam. Rajesh Raman served as the host of the program.
In addition to the programs held at Kerala House, many digital conferences were organized where numerous literary works were presented. The discussions were lively. A segment titled “Mathrubhumi Capsule”, which presented concise summaries of writings from the Mathrubhumi Weekly, received special attention.
- Details
- Category: Reports
- Hits: 355
അബദ്ധ ജടിലമായ ആചാരങ്ങളും, ചോദ്യം ചെയ്യപ്പെടാത്ത കീഴ്വഴക്കങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ നിന്നും താൻ എങ്ങിനെയാണ് സ്വതന്ത്ര ചിന്തയുടെ ലോകത്തെത്തിയത് എന്ന് സജീവൻ അന്തിക്കാട് വിശദീകരിച്ചു. സ്വതന്ത്ര ചിന്ത പ്രമേയമാക്കി സിനിമ നിർമിച്ചു സംവിധാനം ചെയ്തതിന്റെ പശ്ചാത്തലവും, ESSENSE രൂപീകരിച്ചതിന്റെ ചരിത്രവും അദ്ദേഹം വിശദമാക്കി.
സമാന്തര ചികിത്സാ സമ്പ്രദായങ്ങളിൽ കണ്ടുവരുന്ന അശാസ്ത്രീയതകൾ പാമ്പുവിഷ ചികിത്സയെ ഉദാഹരണമാക്കി Dr. അഗസ്റ്റസ് മോറിസ് വിശദീകരിച്ചു.
2019 നവംബർ 3 നു കേരളാഹൗസിൽ വച്ച് ESSENSE Global UK യുമായി ചേർന്ന്, കട്ടൻകാപ്പി പരിപാടി സംഘടിപ്പിച്ചു.
- Details
- Category: Reports
- Hits: 331
എന്താണ് ഗൃഹാതുരത്വം., എന്തുകൊണ്ട് ഗൃഹാതുരത്വം സന്തോഷമുണ്ടാക്കുന്നു, തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുകൊണ്ട് , Dr. വിശ്വനാഥൻ സംസാരിച്ചു. United Rationalists of UK യുമായി സഹകരിച്ചുകൊണ്ടാണ് കട്ടങ്കാപ്പിയും കവിതയും, കേരളാഹൗസിൽ വച്ച്, ഒക്ടോബർ 25 ന് ഈ പരിപാടി സംഘടിപ്പിച്ചത്.
- Details
- Category: Reports
- Hits: 698
ലാറി കോളിൻസും, ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പ്രശസ്തമായ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി രൂപവൽക്കരിച്ച Viceyoy's House എന്ന സിനിമ, ഇൻഡ്യാചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു. ലൂയി മൗണ്ട് ബാറ്റൺ അവസാന വൈസ്രോയി ആയി ഡൽഹിയിൽ എത്തുന്നതു മുതൽ കഥ ആരംഭിക്കുന്നു. സാമ്രാജ്യത്തിന്റെ ശിഥിലീകരണം ഉറപ്പിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പല അന്തർ നാടകങ്ങളും, രാഷ്ട്രീയ പിന്നാമ്പുറ രഹസ്യങ്ങളും ഈ സിനിമയിലൂടെ അനാവരം ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ജാതീയതയാണോ മതസംബന്ധിയായി ഈ ഉപഭൂഖണ്ഡത്തെ വെട്ടിമുറിക്കാനുള്ള അടിസ്ഥാന കാരണം എന്നു 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം വായിച്ചപ്പോൾ തോന്നിയിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും, ജാതീയമായി പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇവിടുത്തുകാർ തന്നെയായിരുന്നു എന്ന യാഥാർഥ്യം കണ്ടില്ല എന്നു നടിക്കാൻ ആധുനിക ഇന്ത്യ ബുദ്ധിമുട്ടുന്ന കാലത്താണ് ഈ സിനിമ പുറത്തുവന്നത്. ഒന്നിച്ചു ജീവിച്ചിരുന്നവർ മതത്തിന്റെ പേരിൽ പരസ്പരം കൊല്ലാനും, കൊള്ളയടിക്കാനും തുടങ്ങിയപ്പോൾ, ദുരന്ത പര്യവസായിയായി മാറിയ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ കഥയായി മാറുകയായിരുന്നു ഇൻഡ്യാ വിഭജനം. ചലച്ചിത്രത്തിൽ ഉപയോഗിച്ച പഴയ ക്ലിപ്പിംഗുകളും, ചിത്രങ്ങളും, സ്മാരകങ്ങളും ഇതിനെ ചരിത്ര കഥകളുടെ കൂട്ടത്തിൽ നിറുത്താൻ പ്രേരിപ്പിക്കുന്നു. ചരിത്രത്തോടൊപ്പം ഇഴ ചേർന്നു പോകുന്ന ചിത്രത്തിലെ ഹിന്ദു മുസ്ലിം പ്രേമകഥ, വിഭജനത്തിന്റെ ഭീകരാവസ്ഥ എങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ ഉലച്ചു മറിച്ചു എന്നതിന്റെ ഉദാഹരണമായി മാറുന്നു. മനോഹരമായ ഒരു ചലച്ചിത്രം എന്നതിലുപരി, ആധുനിക ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഏറ്റവും അടിസ്ഥാന പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം.
അന്നു തുടങ്ങിയ വിഭജനം ഇന്നും പല തലങ്ങളിലായി തുടരുന്നു എന്നത് സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഒരു ഭാരമായി മനസ്സിൽ ചേക്കേറുന്നു. വിഭജനത്തിന്റെ ദുരന്തഫലം അനുഭവിച്ച ഒരു കുടുംബത്തിലാണ് ഗുരീന്ദർ ഛദ്ദ എന്ന ചലച്ചിത്രകാരി പിറന്നത് എന്ന് അവസാന ഫ്രെയിം നമ്മെ അറിയിക്കുന്നു.
ചിത്രം വിലയിരുത്താനും ചർച്ചയിൽ പങ്കെടുക്കാനും എത്തിയ എല്ലാവർക്കും നന്ദി.
- Details
- Category: Reports
- Hits: 534
2019 സെപ്റ്റംബർ 14 നു eSSENCE United Kingdom ഉം കട്ടൻകാപ്പിയും കവിതയും സംയുക്തമായി നടത്തിയ പരിപാടിയിൽ സുനിൽ പി ഇളയിടം 'ഗാന്ധിയും ആധുനികതാ വിമർശനവും - സത്യാനന്തര യുഗത്തിൽ' എന്ന വിഷയത്തെ പ്പറ്റി പ്രഭാഷണം നടത്തി. ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ വച്ചു നടത്തിയ അനർഗ്ഗളമായ പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരുന്നു.
സമഗ്രമായി ഇന്ത്യയെ പഠിച്ച ശേഷമാണ് ഗാന്ധി സ്വാതന്ത്ര്യ സമരത്തിലേക്കു പൂർണമായി മുഴുകുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് എങ്ങിനെ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയിൽ എല്ലാ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാവർക്കും വേണ്ട ഉപ്പിനുവേണ്ടി സമരം നടത്തിയത്. ഹിന്ദുവും, മുസൽമാനും, പാർസിയും ഒക്കെ ചേർന്ന സ്വതന്ത്ര ഇന്ത്യയെ ആണ് അദ്ദേഹം വിഭാവനം ചെയ്തത്.
തന്നെ ഉപദ്രവിച്ചവരെയും, വിമർശിച്ചവരെയും സ്നേഹിക്കുന്ന ദർശനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹം വിഭാവനം ചെയ്ത 'രാമരാജ്യം', എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണ സംവിധാനമാണ്. തനിക്കു പുതിയതായി ഒന്നും പഠിപ്പിക്കുവാനില്ല, സത്യവും, അഹിംസയും പർവ്വതങ്ങളോളം പഴക്കമുള്ളതാണ് എന്നു പറഞ്ഞ മഹാത്മാവിന്റെ സാമൂഹ്യ ചിന്ത, സാമൂഹ്യശ്രേണിയിലെ 'അവസാനത്തെ മനുഷ്യനിൽ' നിന്നാരംഭിക്കുന്നു. ഹിന്ദുവായിരിക്കുമ്പോളും ഒരു മുസ്ലീമായിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതിൽ നിന്നും അദ്ദേഹം മതങ്ങളെ അതിന്റെ മൂല്യങ്ങളിലൂടെയാണ് ഉൾക്കൊണ്ടതെന്നു നാം മനസ്സിലാക്കണം.
- Details
- Category: Reports
- Hits: 725
എഴുത്തുകാർ തങ്ങളുടെ സാമൂഹിക നിലപാടുകൾ രചനകളിലൂടെ തുറന്നവതരിപ്പിക്കണം എന്ന ഉത്ബോധനവുമായി മലയാള കഥാസാഹിത്യ ശാഖയിലേക്കു കയറിവന്ന കെ പി രാമനുണ്ണി താൻ വന്ന രചനാവഴികളെപ്പറ്റി 'കട്ടൻ കാപ്പിയും കവിതയും' സദസ്സിൽ വിവരിച്ചു. കോളേജ് വിദ്യാഭ്യാസകാലത്തു തനിക്കുനേരിടേണ്ടിവന്ന ഭാഷാപരമായ വിവേചനത്തിൽ നിന്നുണ്ടായ അപകർഷതാ ബോധത്തിനുള്ള മറുമരുന്നായാണ് വിശാലമായ വായനയിലേക്കു താൻ തിരിഞ്ഞതെന്നും, തന്നിലെ എഴുത്തുകാരന്റെ പിറവി അവിടെയാണ് തുടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. അന്നത്തെ വായനയിൽ, ആദ്ധ്യാത്മികതയിലും, സൈദ്ധാന്തികമായ ഭൗതികതയിലും താൻ ഒരുപോലെ തിരഞ്ഞത് തന്റെ തന്നെ സ്വത്വത്തെ ആയിരുന്നു. എഴുത്തിന്റെ ജനിതകം നിർണ്ണയിക്കുന്നത് എഴുത്തുകാരനാണെങ്കിലും, എഴുത്തുകാരന്റെ ജനിതകം നിർണ്ണയിക്കുന്നത് സാഹചര്യങ്ങളാണ്.
സ്ഥലത്തിൽ കാലം പ്രവർത്തിക്കുന്നതാണ് ചരിത്രം. ഓരോ രചനയും കാല ദേശങ്ങളുടെ അടയാളപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അതിൽ ചരിത്രാംശമുണ്ട്. സാഹിത്യം ചരിത്രം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
Sacred Kerala എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നതുപോലെ, കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്നുമോ, രാജ്യങ്ങളിൽ നിന്നുമോ വളരെ വ്യത്യസ്തവും, പ്രത്യേകതകൾ നിറഞ്ഞതുമാണ്. മറ്റു സംസ്കാരങ്ങളെ അംഗീകരിക്കാൻ മലയാളികൾക്കു പണ്ടു മുതൽക്കേ മടിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ മണ്ണിൽ മതങ്ങൾ തമ്മിൽ സഹവർത്തിച്ചു. ഈ അസാധാരണമായ പ്രത്യേകതയ്ക്കു കേരളത്തിന്റെ ഭൂമിശാസ്ത്രവും അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട്. 44 നദികളാൽ സമ്പുഷ്ടമായ ഈ മണ്ണിൽ ഉത്പാദനം വികേന്ദ്രീകൃതമായിരുന്നു. അതുകൊണ്ട് വിഭവങ്ങൾക്കായി വന്നവർക്കും ഉണ്ടായിരുന്നവർക്കും തമ്മിൽ മത്സരിക്കേണ്ടി വന്നിട്ടില്ല. മത സൗഹാർദ്ദത്തെ ഇതു ഊട്ടി ഉറപ്പിച്ചു. മത ന്യുന പക്ഷങ്ങൾ ഉപയോഗിച്ചതും ഭൂരിപക്ഷത്തിന്റെ ഭാഷ തന്നെ ആയിത്തീർന്നു. അതു ഒരുമിപ്പിക്കലിന്റെ മറ്റൊരു കാരണമായി. സമത്വ ചിന്തയും, മത സഹിഷ്ണുതയും, മത സഹവർത്തിത്വവും ജന മനസ്സുകളിൽ എന്നേ അലിഞ്ഞു ചേർന്നിരുന്നു. അതിനുള്ള ഉദാഹരണങ്ങളാണ്, ശബരിമലയും, ചന്ദനക്കുടവും, ഓണവും, തെയ്യങ്ങളും ഒക്കെ. ആ സംസ്കാരത്തിൽ സ്വന്തം അസ്തിത്വം കണ്ടെത്തുക, അതുറപ്പിക്കുക എന്നതാണ് ഇന്നത്തെ തലമുറ, പ്രത്യേകിച്ച് പ്രവാസികളും, കുടിയേറ്റക്കാരും ചെയ്യേണ്ടത്. ആ സംസ്കാരം നിലനിൽക്കുന്നത് ഭാഷയിലൂടെ ആണ്. അതുകൊണ്ടു ഭാഷാ പഠനം ഏറെ പ്രാധാന്യമർഹിക്കുന്നു. മലയാള ഭാഷ ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്, അതിന്റെ ലിപി ഏതു ശബ്ദവും പ്രകടിപ്പിക്കാൻ പര്യാപ്തമായതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
മതം ഒളിച്ചുവയ്ക്കാനുള്ളതല്ല. മതമില്ല എന്നു പറഞ്ഞുകൊണ്ടു രഹസ്യമായി മതപ്രവർത്തനം നടത്തുന്നതിനേക്കാൾ മാന്യമാണ് മതമുണ്ട് എന്ന യാഥാർഥ്യം പറഞ്ഞുകൊണ്ട് മത സഹിഷ്ണുത പാലിക്കുന്നത്. ഒരു പൊന്നാനിക്കാരനായ താൻ ഇത്തരത്തിലുള്ള നിലപാടാണ് എന്നും എടുത്തിട്ടുള്ളതെന്നും, മതത്തിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ മതനവീകരണം സാധ്യമാകു എന്നും അദ്ദേഹം പ്രസ്താവിച്ചു.
ചുറ്റുപാടുകൾ തന്റെ മനസ്സിലുണ്ടാക്കുന്ന അസ്വാസ്ഥ്യമാണ് കഥയും നോവലും ആയി പുറത്തു വന്നിട്ടുള്ളത് അന്ന് അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. ചെർ ണോബിൽ ആണവ ദുരന്തവും, തന്റെ ഔദ്യോഗിക ജീവിതത്തിലെ ചില അസ്വസ്ഥജനകമായ സന്ദർഭങ്ങളും അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടി.
സജീവമായ ചർച്ചക്കൊടുവിൽ മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു. അദ്ദേഹം സ്വന്തം പുസ്തകങ്ങൾ ഒപ്പിട്ടു നൽകുകയുണ്ടായി.
Event Date: Saturday 29th June 2019. from 5.30pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

- Details
- Category: Reports
- Hits: 651
കലാചേതന കഥകളി കമ്പനിയുടെ സഹകരണത്തോടെ കഥകളി വേഷങ്ങളുടെ പ്രദർശനവും കഥകളി പഠന ശിബിരവും മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ആസ്ഥാനമായ കേരളാ ഹൗസിൽ ജൂൺ എട്ടാം തീയതി ശനിയാഴ്ച കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ സംഘടിപ്പിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടു മണിമുതൽ ആരംഭിച്ച പ്രദർശനം കാണാൻ ധാരാളം കലാ കുതുകികയും പൊതുജനവും എത്തിയിരുന്നു. പച്ച, കരി, താടി, മിനുക്കു വേഷങ്ങളോടെയൊപ്പം മോഹിനിയാട്ടത്തിന്റെയും, ഭരതനാട്യത്തിന്റെയും സമ്പൂർണ്ണ വേഷ-ചമയങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും, സ്ത്രീകളിൽ ആദ്യത്തെ ചുട്ടി കലാകാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്നു നയിച്ച പഠന ശിബിരത്തിൽ നാല്പതോളം വ്യക്തികൾ പങ്കെടുത്തു. കഥകളിയുടെ സംക്ഷിപ്ത ചരിത്രം, പ്രത്യേകതകൾ, ഹസ്ത മുദ്രകൾ, ഭാവങ്ങൾ, വേഷങ്ങൾ എന്നിവ വിശദീകരിച്ചു. പൂതനാമോക്ഷത്തിലെ പ്രസക്തഭാഗങ്ങൾ വളരെ വിശദമായി, സാവധാനത്തിൽ അഭിനയിച്ചു-വിശദീകരിച്ചത്, കാണികൾക്ക് ഏറെ പ്രയോജനം ചെയ്തു. സാധാരണക്കാർക്ക് ദുർഗ്രാഹ്യമായതാണ് കഥകളി എന്ന പൊതു ധാരണ തിരുത്താൻ പോരുന്നതായിരുന്നു ഈ പഠന ശിബിരം. അടുത്തിരുന്നു കാണുന്ന പ്രേക്ഷകൻറെ ഉള്ളിലേയ്ക്ക് കഥാപാത്രത്തെ തടസ്സങ്ങളില്ലാതെ സന്നിവേശിപ്പിക്കാൻ പോരുന്ന ഏറ്റവും ശക്തമായ കലാമാധ്യമമാണ് നിറങ്ങളും, സംഗീതവും, മേളവും, നാട്യവും, നൃത്തവും, മനോധർമ്മവും സമഞ്ജസമായി സമ്മേളിക്കുന്ന കഥകളി എന്നു മനസ്സിലാക്കിക്കുന്നതായിരുന്നു ഈ പഠന ശിബിരം.
- Details
- Category: Reports
- Hits: 613
എഴുപത്തി ഒൻപതു പരിപാടികൾ മലയാളത്തിൽ നടത്തിയതിനു ശേഷമാണ് ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കടക്കുവാൻ 'കട്ടൻ കാപ്പിയും കവിതയും' കൂടായ്മ തീരുമാനിച്ചത്. സാഹിത്യത്തിന്റെ ആത്മാവ് ഭാവനാ സമ്പുഷ്ടമായ ആശയങ്ങളാണ്. അതിന്റെ ശരീരമാണ് ഭാഷ. ഭാഷയിലൂടെ മാത്രമേ അത് അനുഭവവേദ്യമാവുകയൊള്ളു. ഭാഷയിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ ആശയങ്ങൾ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ കഴിയുകയുള്ളു. ഭാഷ തീർക്കുന്ന പരിമിതികളെ മറികടന്നാൽ സാഹിത്യത്തിന്റെ ആത്മാവിനെ കണ്ടെത്താൻ കഴിയും. അതി വിപുലമാണ് ഇംഗ്ലീഷ് സാഹിത്യം. അതു തൊട്ടറിയാനുള്ള ഉദ്യമമാണ് എൺപതാമത്തെ പരിപാടിയിൽ തുടങ്ങി വച്ചത്.
സെക്കന്ററി തലത്തിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് തലവനായി പ്രവർത്തിക്കുന്ന സുരേഷ് രവീന്ദ്രൻ, ഹോളിവുഡ് സിനിമ കളിലൂടെ പ്രചുര പ്രചാരം നേടിയ ജെയിംസ് ബോണ്ട് കഥകളുടെ സൃസ്ടികർത്താവായ ഇയാൻ ഫ്ലെമിങ്ങിനെ പരിചയപ്പെടുത്തി. ജമായിക്കയിൽ ആഡംബര ജീവിതം നയിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ചു വർഷം മാത്രമാണ് സർഗ്ഗ ജീവിതം നയിച്ചത്. ഒരു നേവൽ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ഫ്ലെമിംഗ് 1952 ൽ കാസിനോ റോയൽ എന്ന ആദ്യ നോവലിൽ തന്നെ പ്രശസ്തനായി. പതിനൊന്നു ജെയിംസ് ബോണ്ട് നോവലുകളും, രണ്ടു കഥാ സമാഹാരങ്ങളും, ചിട്ടി-ചിട്ടി-ബാങ്-ബാങ് എന്ന ബാലസാഹിത്യ കൃതിയും, രണ്ടു ഇതര കൃതികളും അദ്ദേഹം രചിച്ചു. 100 ദശലക്ഷത്തിൽ പരം കോപ്പികൾ അച്ചടിച്ച ജെയിംസ് ബോണ്ട് നോവലുകൾ, ബെസ്റ് സെല്ലെർ പട്ടികയിൽ മുന്നിലാണ്. MI6 രഹസ്യാനേഷണ ഏജന്റായി നോവലിൽ അവതരിക്കുന്ന ജെയിംസ് ബോണ്ട്, തന്റെ ലക്ഷ്യ യാത്രയിൽ സ്ത്രീകളെ ഉപയോഗിക്കുന്നു എങ്കിലും, അവർ പ്രാധാന്യ രഹിതരായി ചിത്രീകരിക്ക പെട്ടിരിക്കുന്നു. ഇതു നോവലിസ്റ്റിനു മേൽ പരക്കെ ആക്ഷേപം ക്ഷണിച്ചുവരുത്തുകയുണ്ടായി. സ്വന്ത ജീവിതം പോലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രവും. ആഡംബര ജീവിതവും, വിലകൂടിയ കാറുകളും, മദ്യവും രണ്ടിടത്തും ഒരുപോലെ ദർശിക്കാവുന്നതാണ്.
സുരേഷിന്റെ പ്രസന്റേഷൻ കൗതുകകരമായിരുന്നു. ആദ്യകാല സിനിമകളിലെ നായകൻ സുന്ദരനും ബുദ്ധി ഉപയോഗിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നവനും ആയിരുന്നു എങ്കിൽ കാലഘട്ടത്തിന്റെ ട്രെൻഡുകൾക്കു പിന്നെ പോയപ്പോൾ, ഡാനിയൽ ക്രെയ്ഗിന്റെ ജെയിംസ് ബോണ്ട് മസിലുകൊണ്ടു പരിഹാരം കാണുന്ന വിരൂപ നായകനായി മാറിയിരിക്കുന്നു. താളിൽ നിന്നും വെള്ളിത്തിരയിലേക്കു കടന്നുകയറിയ ജെയിംസ് ബോണ്ടിന്റെ വ്യതിയാനം കൃത്യമായി മനസ്സിലാക്കിക്കാൻ സുരേഷിന് കഴിഞ്ഞു.
- Details
- Category: Reports
- Hits: 487
2018 presented some of the most memorable moments and eminent people through the 11 events 'Coffee and Poetry' organised independently and in association with other organisations like KALA, Kaumudi Europe, Essence UK and Women's Forum of MAUK. While thankfully recognising these organisations, we express our sincere gratitude to the volunteers of this movement. We strongly believe that 'Coffee and Poetry' contributed positively towards creating a better understanding of the society we live in, through the various events, talks and the discussions we organised while maintaining its core value of political and religious neutrality. When we marked the 79th event since its inception, we still keep 'Coffee and Poetry' as an open platform for all views and opinions to be presented and discussed over. Thanks for the huge support of Board of directors and volunteers of MAUK.
List of events in 2018
14 Jan 2018 - Raathri mazha peyyumpol - Poetry of Sugathakumari, Tribute to Punathil
14 April 2018 - Chila naattu kaaryangal - Murali Thummarukudi
15 April 2018 - Kaavya Sandya - Poetry of Kureeppuzha Sreekumar
26 May 2018 - Marichu jeevikkunnavar - Talk by Prof.C Ravichandran - in association with Essence UK
21 July 2018 - Charity endeavour - Dr. Punalur Somarajan
28 July 2018 - Meeshayude 101 nirangal - Discussion on freedom of expression
18 Aug 2018 - Beyond Kerala flood disaster - Dr. K Raviraman - talk and discussion
30 Sep 2018 - Chakkarakkudathil kai ittaal - Tribute to poet Chemmanam Chakko - 'just a minute' language game
31 Oct 2018 - Kaviyodoppam - Prof Madhusoodanan Nair - in association with KALA & Kaumudi Europe
03 Nov 2018 - Tribute to Balabhaskar - in association with MAUK women's forum
25 Nov 2018 - Dr. N P Hafiz Mohamad - Childrens literature, Social cost of addiction
- Details
- Category: Reports
- Hits: 443
- മീശയുടെ നിറങ്ങൾ - Report
- അനുകമ്പയുടെ ഉറവകൾ
- രവിചന്ദ്രൻ പറഞ്ഞത് - Report
- രാത്രിമഴ പെയ്യുമ്പോൾ Report
- 2016 റിപ്പോർട്ട്
- 2017 റിപ്പോർട്ട്
- എഴുത്തോ കഴുത്തോ - report
- മലയാളിത്തവും മാനവികതയും - Report
- ഒരു പ്രവാഹം പോലെ പോളി വർഗീസ് - report
- ഗ്രീഷ്മ സംഗമം 2017 - report
- വസന്തോത്സവം 2017 - report
- ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!

