2018
2018 - 11 Events
Jan 14: 'രാത്രിമഴ പെയ്യുമ്പോൾ ' - സുഗതകുമാരിയുടെ കവിതകളിലൂടെ ഒരു യാത്ര. പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം
April 14: 'ചില നാട്ടുകാര്യങ്ങൾ'. മുരളി തുമ്മാരുകുടിയുമായി സംവാദം
April 15 - "കാവ്യ സന്ധ്യ" - കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ - ചർച്ച
May 26 - "മരിച്ചു ജീവിക്കുന്നവർ" - സി രവിചന്ദ്രൻ - പ്രഭാഷണം, സംവാദം (Essence UK)
July 21 - Charity Endeavour - Dr. Punalur Somarajan - Speech & discussion
July 28 - മീശയുടെ 101 നിറങ്ങൾ - ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ചർച്ച
Aug 18 - Beyond Kerala flood disaster - Dr. K Raviraman - പ്രഭാഷണം, ചർച്ച
Sep 30 - 'ചക്കരക്കുടത്തിൽ കൈ ഇട്ടാൽ' - ചെമ്മനം ചാക്കോ അനുസ്മരണം
Oct 31 - Prof. മധുസൂദനൻ നായർ (KALA & Kaumudi Europe)
Nov 30 - ബാലഭാസ്കർ അനുസ്മരണം (MAUK women's forum)
Nov 25 - Dr. N P ഹാഫിസ് മുഹമ്മദ് - talk and discussion on Childrens literature, Social cost of addiction
- Details
- Category: 2018
- Hits: 745

ബാലസാഹിത്യത്തിൽ കേന്ദ്ര / കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, സാമൂഹിക ശാസ്ത്രജ്ഞനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി sociology വിഭാഗം തലവനുമായ Dr. N P ഹാഫിസ് മുഹമ്മദു മായി ഒരു സായാഹ്നം. മലായാള ബാലസാഹിത്യത്തിന്റെ വളർച്ച, ആംഗലേയത്തിന്റെ സ്വാധീനം, കോഴിക്കോടിന്റെ സാഹിത്യ സംഭാവനകൾ, കേരളത്തിന്റെ സാമൂഹിക നവീകരണം, മദ്യ-കേരളത്തിന്റെ സാമൂഹിക പ്രതിസന്ധികൾ... തുടങ്ങി അനേകം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. നവംബർ 25, ഞായറാഴ്ച വൈകിട്ട് 5.00 മുതൽ. (Kerala house 617, Romford Road, London E12 5AD - 5.00 PM Sunday , November 2018 ).
- Details
- Category: 2018
- Hits: 947

നാറാണത്തുഭ്രാന്തനും, അഗസ്ത്യഹൃദയവും രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവി പ്രൊഫ: വി. മധുസൂദനൻ നായർ പങ്കെടുക്കുന്നു. ഒക്ടോബർ 31, ബുധനാഴ്ച വൈകിട്ട് 6.30 മുതൽ. (Kerala house 617, Romford Road, London E12 5AD - 6.30PM Wednesday, October 2018 ). Organised in association with KALA and Kaumudi Europe.
- Details
- Category: 2018
- Hits: 835

എന്റെ ചക്കരെ, നിനക്കു തുടർച്ചയായി 60 നിമിഷങ്ങൾ മലയാളത്തിൽ മാത്രം സംസാരിക്കാൻ കഴിയുമോ? നല്ല തന്റേടമുണ്ടെങ്കിൽ മാത്രം വരിക. ഇല്ലെങ്കിൽ വീട്ടിലിരിക്കുക. (ഇത്തിരി ധൈര്യം കഴിക്കാൻ പബ്ബിലും പോകാം). ആംഗലേയം സംഭാഷണത്തിൽ ഉപയോഗിക്കാൻ പാടില്ല എന്നൊരു ചെറിയ നിബന്ധന അസൗകര്യം ആകില്ലല്ലോ? പിന്നെ നമ്മുടെ പതിവു പരിപാടികളായ കവിതകൾ, കഥകൾ, നിരീക്ഷണങ്ങൾ, ചർച്ചകൾ, കട്ടൻ കാപ്പി, പരിപ്പുവട ഒക്കെ ഉണ്ടായിരിക്കും. SNGM Hall, 16 Barking Rd, East Ham, London E6 3BP - Sunday 30th September 2018 - from 6PM


