2014
2014 - 9 events
Jan 19: at Croydon - Sangeetha of the UK - പ്രിയ കവികളും പ്രിയ കവിതകളും'
Jan 26: Falicitation of Sicili George – author of ‘Pakshi Paathalam’
Feb 16: Croydon -
Mar 16: Croydon – First release of ‘Chhaya’ ‘ഛായ’ created by Pradeep Croydon
- പാദ പൂരണം 'വീണ്ടും രസാലങ്ങൾ പൂക്കുമോ?'
April: Cancelled Croydon programme
May 18 Marcase, MV Devan, Chhaya, Croydon in association with Sangeetha of the UK
June 21 - Session on Mahabharatha, Felicitating Jinson Iritty for his book - Thiricharivukal.
July 12 - at Kent in association with SWARAH
October 14 - at Croydon Sangeetha of the UK - "Dweepukalum theerangalum" by Anand
October 19 - Session with Satchidanandan, in association with KALA and Kaumudi Europe.
- Details
- Category: 2014
- Hits: 791
മലയാളത്തിന്റെ ധൈഷണിക നാദമായ പ്രൊഫസർ K സച്ചിദാനന്ദൻ അദ്ദേഹത്തിന്റെ സാഹിത്യ, സാംസ്കാരിക അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ആശയ സമ്പുഷ്ടമായ കവിതകൾ, പ്രൗഢ ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, എന്നിവകൊണ്ട് വർത്തമാന മലയാള ഭാഷയിൽ നിറഞ്ഞു നില്ക്കുന്ന പ്രതിഭാസമായ സച്ചിദാനന്ദൻ മനോഹരമായ മൊഴിമാറ്റങ്ങൾ കൊണ്ട് അനേകം അന്യ ഭാഷാ സാഹിത്യകാരന്മാരെ മലയാളിക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. 2010 ഒക്ടോബറിൽ ആരംഭിച്ച 'കട്ടൻകാപ്പിയും കവിതയും' എന്ന അനൗപചാരിക സംരംഭം KALA യുടേയും 'കൗമുദി യൂറോപ്പി' ന്റെയും സഹകരണത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ലണ്ടൻ മലയാളികൾക്ക് അപൂർവമായി ലഭിക്കുന്ന ഈ അവസരം, അദ്ദേഹത്തോടൊപ്പം പങ്കിടാൻ ഏവരെയും ക്ഷണിക്കുന്നു. Venue: Kerala House, Manor park, London E12 5AD Date: Sunday 19, October 2014 Time: From 6pm
- Details
- Category: 2014
- Hits: 838
October session in Croydon at Sangeetha Wing, Archbishop Lanfranc School Croydon, Mitcham Road, CR9 3AS on 12th Sunday October 2014 at 4.00 PM
- Details
- Category: 2014
- Hits: 755
Report 'സ്വര ആർട്സ് ഫൗണ്ടേഷൻ' 12 - 07 - 2014 ശനിയാഴ്ച Ramada Encore കെന്റിൽ ഒരുക്കിയ 'കട്ടൻകാപ്പിയും കവിതയും' സാഹിത്യ സായാഹ്നം ഏറെ സവിശേഷതകൾ ഉള്ളതായിരുന്നു. കട്ടൻകാപ്പിയും കവിതയും സാഹിത്യ കൂട്ടായ്മയെക്കുറിച്ച് പ്രിയവ്രതൻ നൽകിയ ഹ്രസ്വ വിവരണത്തോടുകൂടി ആരംഭിച്ച സാഹിത്യ സായാഹ്നത്തിലെ 'സാഹിത്യവും സിനിമയും' എന്ന സംവാദ വിഷയത്തിൽ, പങ്കെടുത്ത എല്ലാപേരും അഭിപ്രായങ്ങൾ പങ്കുവെച്ചുവെന്നുള്ളത് വളരെ ശ്രദ്ധേയമായിരുന്നു. ചുരുക്കം വായനക്കാരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നല്ല സാഹിത്യ സൃഷ്ടികൾ സിനിമയിലൂടെ ജനകീയവൽകരിക്കുകയായിരുന്നുവെന്ന് വിപിൻ അഭിപ്രായപ്പെട്ടപ്പോൾ, എം ടി യുടെ മിക്ക കഥകളും സത്യജിത് റേ സംവിധാനം ചെയ്ത ബിഭൂതിഭൂഷന്റെ 'പഥേർ പാഞ്ചാലിയും' കസൻദ്സക്കിസിന്റെ 'ഗ്രീക്കുകാരൻ സോബ്രായും' ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷിയും' ചർച്ച ചെയ്യപ്പെട്ടു. പല സിനിമകൾക്കും മൂല കൃതിയോട് നീതി പുലർത്തുവാൻ കഴിഞ്ഞിട്ടില്ല എന്ന അഭിപ്രായം പലരും രേഖപ്പെടുത്തുകയുണ്ടായി. വയലാർ, ഒ എൻ വി, കെ ജയകുമാർ, രമേശൻ നായർ, തിക്കുറിശ്ശി തുടങ്ങിയവരുടെ സിനിമാ ഗാനങ്ങളിലെ കവ്യാത്മകതയെക്കുറിച്ച് ഗാനങ്ങൾ ഉദ്ധരിച്ച് നടത്തിയ സംവാദം രസാവഹമായിരുന്നു. ഡോക്ടർ പി വി ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം ഷിബു പിള്ള അവലോകനം ചെയ്തു. ചങ്ങമ്പുഴ കവിതകളിലെ വിഷാദാത്മകതയെക്കുറിച്ച് ശ്രീ കൃഷ്ണപിള്ള , ചങ്ങമ്പുഴയുടെ കവിതാ ശലകങ്ങൾ ചൊല്ലി പ്രതിപാദിച്ചത് ഹൃദ്യമായിരുന്നു. ആരോ തുടക്കമിട്ടപ്പോൾ ചങ്ങമ്പുഴയുടെ 'കാവ്യ നർത്തകി' ചൊല്ലാൻ പലരും ഒപ്പം കൂടി. 'കനക ചിലങ്ക കിലുങ്ങി കിലുങ്ങി' യുടെ popularity അങ്ങനെ തെളിയിക്കപ്പെട്ടു. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജേക്കബ് കോയിപ്പള്ളി സംസാരിച്ചു. എഴുത്തിലും സംസാരത്തിലും ഭാഷയുടെ ശുദ്ധി സംരക്ഷിക്കണമെന്നും, മാതാപിതാക്കൾ കുട്ടികളോട് മലയാളത്തിൽ സംസാരിക്കുന്നത് കുട്ടികൾക്ക് മലയാളത്തിലുള്ള സ്വാധീനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വര ആർട്സ് ഫൗണ്ടേഷൻ ചെയർമാൻ ബാലഗോപാലിന്റ അധ്യക്ഷതയിൽ കൂടിയ സാഹിത്യ സായാഹ്നത്തിൽ യു കെ യിൽ പ്രസിദ്ധീകരിക്കുന്ന 'ഛായ' കൈയെഴുത്ത് മാസികയുടെ മൂന്നാം ലക്കത്തിന്റ പ്രകാശനം ആദ്യ പതിപ്പ് ശ്രീമതി സുനിതയ്ക്ക് നല്കി 'ഛായ' യുടെ എഡിറ്റർ വി.പ്രദീപ് നിർവ്വഹിച്ചു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും 'ഛായ' നല്ല നിലവാരം പുലർത്തി. യു.എ.ഇ യിൽ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന എസ് .ഷാജി യാണ് മാസികയുടെ മനോഹരമായ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാഹിത്യ സായാഹ്നത്തിൽ കെന്റിൽ നിന്നും ഈസ്റ്റ് ഹാമിൽ നിന്നും ക്രൊയ്ഡണിൽ നിന്നും സാഹിത്യ കുതുകികൾ പങ്കെടുത്തു. 'ഛായ'യുടെ അടുത്ത ലക്കം 2014 ഒക്ടോബറിൽ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രവർത്തകർ.
- വ്യാസഭാരതത്തിലൂടെ
- Kattankaappi May 2014 Session at Croydon
- വീണ്ടും രസാലങ്ങൾ പൂക്കുമോ...
- കട്ടൻ കാപ്പിയും കവിതയും സംഗമത്തിനു പുതിയ അവതരണ രീതി.
- Felicitating Sicily George, the author of "Pakshi Pathalam"
- Malayalam Literary Evening - Croydon
- Kattankaappi in Croydon - Jan 2014
- Celebrating “English” - the Malayalam film shot entirely in the UK-

