Reports
- Details
- Category: Reports
2018 presented some of the most memorable moments and eminent people through the 11 events 'Coffee and Poetry' organised independently and in association with other organisations like KALA, Kaumudi Europe, Essence UK and Women's Forum of MAUK. While thankfully recognising these organisations, we express our sincere gratitude to the volunteers of this movement. We strongly believe that 'Coffee and Poetry' contributed positively towards creating a better understanding of the society we live in, through the various events, talks and the discussions we organised while maintaining its core value of political and religious neutrality. When we marked the 79th event since its inception, we still keep 'Coffee and Poetry' as an open platform for all views and opinions to be presented and discussed over. Thanks for the huge support of Board of directors and volunteers of MAUK.
List of events in 2018
14 Jan 2018 - Raathri mazha peyyumpol - Poetry of Sugathakumari, Tribute to Punathil
14 April 2018 - Chila naattu kaaryangal - Murali Thummarukudi
15 April 2018 - Kaavya Sandya - Poetry of Kureeppuzha Sreekumar
26 May 2018 - Marichu jeevikkunnavar - Talk by Prof.C Ravichandran - in association with Essence UK
21 July 2018 - Charity endeavour - Dr. Punalur Somarajan
28 July 2018 - Meeshayude 101 nirangal - Discussion on freedom of expression
18 Aug 2018 - Beyond Kerala flood disaster - Dr. K Raviraman - talk and discussion
30 Sep 2018 - Chakkarakkudathil kai ittaal - Tribute to poet Chemmanam Chakko - 'just a minute' language game
31 Oct 2018 - Kaviyodoppam - Prof Madhusoodanan Nair - in association with KALA & Kaumudi Europe
03 Nov 2018 - Tribute to Balabhaskar - in association with MAUK women's forum
25 Nov 2018 - Dr. N P Hafiz Mohamad - Childrens literature, Social cost of addiction
- Details
- Category: Reports
- Details
- Category: Reports
'എഴുത്തിലുള്ള സ്വാതന്ത്ര്യം' കലയിൽ ഏർപ്പെടുന്നവരുടെ 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എഴുത്തുകാരുടെ 'സാമൂഹിക പ്രതിബദ്ധത', 'സ്വതന്ത്ര ചിന്ത', ആവിഷ്കാരങ്ങളിലൂടെ വ്രണിതമാക്കപ്പെടുന്ന പ്രക്രിയ, തുടങ്ങിയവ കട്ടൻകാപ്പിയുടെ വേദികളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉയർന്നിട്ടുണ്ട്. ഹരീഷിന്റെ 'മീശ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 2018 ജൂലൈ 28 ശനിയാഴ്ച ഒത്തുകൂടിയപ്പോഴും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. പ്രസക്തമായ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.
"മീശയുടെ മൊത്തമായ കാഴ്ച്ചപ്പാട് എന്തെന്നറിയാൻ സാഹചര്യം ഉണ്ടാകും പുൻപേ, കൃതിയുടെ തുടക്കത്തിലുള്ള ഒരു പരാമർശത്തെ അടിസ്ഥാനമാക്കി അതു പിൻവലിച്ചത് ഉചിതമായില്ല"
"മീശ സമൂഹത്തിലെ ചില വിഭാഗങ്ങളെ മാനസികമായി മുറിപ്പെടുത്തി"
"'മീശ' യിലെ ചില പരാമർശങ്ങൾ പണ്ടു സമൂഹത്തിൽ ഉണ്ടായിരുന്നതു മാത്രമാണ്. ചരിത്രത്തെ നിഷേധിക്കുന്നത് ശരിയല്ല."
"സ്ത്രീകളെ പൊതുവായി അധിക്ഷേപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ മൗനം അവരുടെ രാഷ്ട്രീയ വിധേയത്വം വെളിവാക്കുന്നു"
"വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചു."
"വിവാദ വിഷയങ്ങൾ നിരത്തിവച്ചുകൊണ്ടു രചയിതാവ് പ്രശസ്തനാവാൻ ശ്രമിച്ചു"
"ഫാസിസ്റ്റു ശക്തികളുടെ അപലപനീയമായ ഭീഷണി എഴുത്തുകാരനു നേരെ ഉണ്ടായി"
"ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ്"
"രാഷ്ട്രീയ മുതലെടുപ്പുകൾ ഈ വിഷയത്തിൽ വ്യാപകമായി നടന്നു. വോട്ടു ബാങ്കുകളാണ് എതിർത്തവരുടെയും, അനുകൂലിച്ചവരുടെയും ലക്ഷ്യം"
മീശയുടെ കാര്യത്തിൽ അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച പല സാഹിത്യ പ്രവർത്തകരുടെയും പ്രതികരണങ്ങൾ വായിച്ചുകൊണ്ടാണ് ചർച്ച തുടങ്ങിയത്. കേരളത്തിലെ സാഹചര്യത്തിൽ മത പ്രീണനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്നു. പിന്നിൽ നിന്നിരുന്ന മതാധികാര കേന്ദ്രങ്ങൾ മുന്നിൽ വരാനും പൊതു സമൂഹത്തെ നിയന്ത്രിക്കുവാനും ഇതിടയാക്കി. പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വിഷയങ്ങൾ വരെ അമിത പ്രാധാന്യത്തോടെ പുൻപന്തിയിൽ എത്തപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ പക്ഷപാതപരമായ നിലപാടുകൾ അവരുടെ താൽക്കാലികമായ നിലപാടുകൾ ഭദ്രമാക്കിയെങ്കിലും സമൂഹത്തിൽ മതത്തിന്റെ പേരിലുള്ള വലിയ വിള്ളലുകൾ ഉണ്ടാക്കാനും, അവരുടെ തന്നെ നിലനിൽപ്പിന്റെ അടിത്തറ ഇളക്കുവാനും ഇതു വഴിതെളിച്ചു. ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടുവേണം 'മീശ'യുടെ പിൻവാങ്ങലിനെ കാണേണ്ടത്.
ഭയ രഹിതവും സ്വന്തന്ത്രവുമായി എഴുതാനുള്ള സാഹചര്യം ഏതൊരു എഴുത്തുകാരന്റെയും പ്രാണവായുവാണ്. അതു കേരളത്തിലും ഇന്ത്യയിലും മറ്റെവിടെയും ഉണ്ടാകേണ്ടതാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രമേയം പാസാക്കി.
പിൻവലിച്ച പുസ്തകം പുനഃപ്രസിദ്ധീകരിച്ചതു കൊണ്ട് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. പരിഹരിക്കപ്പെടേണ്ടത് സമൂഹത്തിൽ നുഴഞ്ഞു കയറുന്ന തെറ്റായ മതബോധമാണ്. പ്രായപൂർത്തി ആകും മുൻപേ വികലമായ മതബോധനം നൽകുന്ന ചുറ്റുപാടുകൾ പരിഷ്കൃത രാജ്യങ്ങൾ നിയന്ത്രിച്ചു തുടങ്ങി. മതങ്ങളും, വർഗ്ഗീയതയും സമ്മാനിച്ച മഹാദുരന്തങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇത്തരം രാജ്യങ്ങളെ നമ്മുടെ രാജ്യം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടതാണെന്നും പ്രമേയം പാസാക്കി.
- Details
- Category: Reports
സ്നേഹത്തിനും അനുകമ്പയ്ക്കും മതമുണ്ടോ? അഥവാ കരുണ വർഷിക്കാൻ മതങ്ങളുടെ കരിമേഘങ്ങൾ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. സാമൂഹിക നന്മയുടെ പിതൃത്വം മതങ്ങൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു തമാശ മാത്രമാണ് അനുകമ്പയും മതങ്ങളും തമ്മിലുള്ള ബന്ധം. മറ്റു മതസ്ഥരെ വെറുക്കാൻ പ്രഘോഷിക്കുന്ന സംഘടിത മതങ്ങൾ എത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്താലും അതിന്റെ പിന്നെലെ പ്രേരണ എന്തെന്ന് നാം സംശയിച്ചുപോകുന്നു. ഇവിടെയാണ് സ്വതന്ത്രവും, മതേതരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റെ വർത്തമാനകാല പശ്ചാത്തലത്തിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മതങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തു കൊണ്ടുവന്നു എന്നതാണ്, പത്തനാപുരത്തെ ഗാന്ധിഭവന്റെ പ്രസക്തി.
കട്ടൻകാപ്പിയും കവിതയും ഒരുക്കിയ സദസ്സിൽ, ഗാന്ധിഭവന്റെ സ്ഥാപകൻ Dr. സോമരാജൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്ഥാപനം ഉണ്ടായതിന്റെ ചരിത്രവും, പ്രവർത്തനങ്ങളും, പ്രതിസന്ധികളും, പോംവഴികളും, പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന സഹകരണവും, കുടുംബാന്തരീരക്ഷങ്ങളിൽ വറ്റിപ്പോയ കാരുണ്യത്തിന്റെ അനേകം അനുഭവ കഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു തുറന്ന ചർച്ചാവേദിയിലെ രണ്ടു മണിക്കൂർ സമയം. ഉദാഹരങ്ങൾ പ്രചോദകമാകുമെങ്കിൽ, ഗാന്ധി ഭവനും, Dr. സോമരാജനും മഹത്തായ ഉദാഹരണങ്ങളാണ്.
സാഹിത്യകാരനായ കാരൂർ സോമൻ Dr. സോമരാജനെ സദസ്യർക്കു പരിചയപ്പെടുത്തി. മലയാളി അസോസിയേഷൻ ഓഫ് ദി UK , ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സാധ്യതകൾ ഡയറക്ടർ ആയ ശ്രീജിത്ത് ആരാഞ്ഞു. കാരൂർ സോമന്റെ 'കാല യവനിക' എന്ന നോവൽ ഇതേ വേദിയിൽ വച്ചു തന്നെ Dr. സോമരാജൻ പ്രകാശനം ചെയ്തു. നോവലിന്റെ പകർപ്പ്, എഴുത്തുകാരിയായ സിസിലി ജോർജ് സ്വീകരിച്ചു. മുരളീ മുകുന്ദൻ നന്ദി പറഞ്ഞു.
- രവിചന്ദ്രൻ പറഞ്ഞത് - Report
- രാത്രിമഴ പെയ്യുമ്പോൾ Report
- 2016 റിപ്പോർട്ട്
- 2017 റിപ്പോർട്ട്
- എഴുത്തോ കഴുത്തോ - report
- മലയാളിത്തവും മാനവികതയും - Report
- ഒരു പ്രവാഹം പോലെ പോളി വർഗീസ് - report
- ഗ്രീഷ്മ സംഗമം 2017 - report
- വസന്തോത്സവം 2017 - report
- ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!
- ശരത് സംഗമം 2016 - report
- സച്ചിദാനന്ദന്റെ കൃതികളിലൂടെ

