Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Report ലണ്ടൻ: ലണ്ടനിലെ പ്രമുഖ മലയാള സംഘടന ആയ മലയാളി അസോസിയേഷന്റെ (MAUK) സാഹിത്യ ചർച്ചാ വേദിയായ 'കട്ടൻ കാപ്പിയും കവിതയും' കൗമുദി യൂറോപ് ഓൺലൈനുമായി സഹകരിച്ചു  കേരള പ്രസ് അക്കാദമി പ്രസാധനം ചെയ്ത മലയാളത്തിലെ  മുതിർന്ന പത്രലേഖകൻ പി സുജാതന്റെ 'ചരിത്ര സാക്ഷികൾ'   മാധ്യമ നഭസിൽ മുന്പേ പറന്നവർ എന്നാ കൃതി ചർച്ച ചെയ്തു.  MAUK ആസ്ഥാനമായ മാനർപാർകിലെ കേരള ഹൗസിൽ നടന്ന പരിപാടിയിൽ  പ്രിയാവ്രതൻ  കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന "കട്ടൻ കാപ്പിയും കവിതയും"  എന്ന ചര്ച്ചാ വേദിയുടെ  പശ്ചാത്തലം വിവരിച്ചു .  കേരള കൗമുദി ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷ് അധ്യക്ഷത വഹിച്ചു. ലളിതവും ഒപ്പം ഗഹനവുമായ  പി.സുജാതന്റെ ശൈലി പ്രമുഖ നിരൂപകനായിരുന്ന KP അപ്പന്റെ വരെ പ്രശംസ നേടിയെടുത്തിട്ടുണ്ട് . "ചരിത്ര സാക്ഷികൾ   മാധ്യമ നഭസിൽ മുന്പേ പറന്നവർ"  എന്ന ഗ്രന്ഥത്തിനു പിന്നിൽ ഏറെ നാളത്തെ  പഠനമുണ്ടെന്നും അത് പത്ര പ്രവർത്തന ചരിത്രം പഠിക്കാൻ വരുന്നവർക്കും മറ്റു വായനക്കാർകും ഒരു മുതൽക്കൂട്ടാണെന്നും മണമ്പൂർ സുരേഷ് പറഞ്ഞു. ഈ കൃതി എഴുതാനുണ്ടായ കാരണം പി.സുജാതൻ വിവരിച്ചു. കെ ബാലകൃഷ്ണനെപ്പോലും അറിയാത്ത ഒരു പുതിയ തലമുറ പത്രപ്രവർത്തനം പഠിക്കാൻ എത്തുന്നതിനെക്കുറിച്ചുള്ള നിരാശയായിരുന്നു ഈ പുസ്തക രചനയിൽ എത്തിച്ചത്. 28 വർഷം മുന്പ് പത്രപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാവുകയും മലയാള പത്ര പ്രവർത്തന രംഗത്ത് ഒരു പാട് ട്രെൻഡുകൾ  അവതരിപ്പിക്കുകയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും നവീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുകയും മലയാള പത്ര പ്രവർത്തനത്തിന് അമൂല്യവും അപൂർവവുമായ സംഭാവനകൾ നൽകുകയും ചെയ്ത  കൗമുദി വാരിക പത്രാധിപർ ആയിരുന്നു കെ ബാലകൃഷ്ണൻ.  അങ്ങനെ മണ്മറഞ്ഞ മഹാരഥന്മാരായ പത്രാധിപന്മാരേയും, പത്ര പ്രതിനിധികളേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തെക്കുറിച്ച് വിശദമായ ചർച്ച നടന്നു. 31 പേരെക്കുറിച്ചാണ്  "ചരിത്ര സാക്ഷികൾ   മാധ്യമ നഭസിൽ മുന്പേ പറന്നവർ" എന്ന കൃതിയിൽ  ഉള്ളത്. നൂറു പേരെക്കുറിച്ചെങ്കിലും എഴുതണമെന്നുണ്ടെന്നും അതിന്റെ പുതിയ  അദ്ധ്യായങ്ങൾ ഇപ്പോൾ  കേരള പ്രസ് അക്കാദമി ഇൻഹൗസ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സുജാതൻ പറഞ്ഞു, സുഗതൻ, KGN നായർ, ബീന പുഷ്കാസ്, അനിൽ,  പ്രിയാവ്രതൻ, മണമ്പൂർ സുരേഷ് തുടങ്ങിയവർ പുസ്തകത്തെക്കുറിച്ചും, പത്ര മാധ്യമത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുകയും ചർച്ചയിൽ പങ്കുകൊള്ളുകയും ചെയ്തു.  (Report by Suresh Manamboor - http://news.keralakaumudi.com/news.php?nid=cc67240a1161a8fe4059b7ecac12ed3b)