പകല്‍ മുഴുവന്‍ ശക്തമായ കാറ്റായിരുന്നു. സിസിലി ആന്റി യേയും കൂട്ടി കട്ടന്‍ കാപ്പിക്ക് എത്തിയപ്പോള്‍ പ്രതീക്ഷ വളരെ കുറവായിരുന്നു. പിന്നീട്, K G അങ്കിളും, ഫ്രാന്‍സിസ് അണ്ണനും, മുരളി മുകുന്ദനും, അനി ഗോപിനാഥും, ബാലുവും എത്തിയപ്പോള്‍ സന്തോഷമായി. ഫ്രാന്‍സിസ് അണ്ണന്‍ കഥകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ സന്ധ്യ മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആയി മാറുക യായിരുന്നു. വളരെ കുറച്ചു വാക്കുകള്‍ കൊണ്ട്, വളരെ ചെറിയ ഒരു സന്ദര്‍ഭത്തിന്റെ കഥാവിഷ്ക്കാരത്തിലൂടെ വളരെ ആസ്വാദ്യകരമായ ഒരനുഭവം പകര്‍ന്നു നല്‍കിയ c v ബാലകൃഷ്ണന് നന്ദി. 'തോരാമഴയത്ത്' എന്ന അദ്ദേഹത്തിന്റെ കഥ, ഫ്രാന്‍സിസ് അണ്ണന്‍ വായിച്ചു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സാഹിത്യത്തിന്‍റെ ധര്‍മം എന്താണെന്ന അടിസ്ഥാന ചോദ്യത്തിനുത്തരം തേടലല്ല എന്റെ ഉദ്യമം.അതെന്തായാലും വായനക്കാരനെ (കേള്‍വിക്കാരനെ ) സന്തോഷിപ്പിച്ചു. മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു തൂവല്‍ ഉപേക്ഷിച്ചിട്ടാണ് കഥയുടെ താള്‍ മറിഞ്ഞത്. ഫ്രാന്‍സിസ് അണ്ണന്‍ ഒരു കഥ കൂടി ഞങ്ങള്‍ക്കായി വായിച്ചു. c v ബാലകൃഷ്ണന്റെ 'കുളിര്‍'. സ്നേഹത്തിന്റെ പ്രതീകമായ മൂത്തമ്മ പോയ വഴികളെല്ലാം ഒരു ചിത്രത്തിലെന്നപോലെ പതിഞ്ഞിരുന്നു. പശ്ചാത്തലത്തിന്റെ സൂക്ഷ്മാംശങ്ങള്‍ വരച്ചു കാട്ടുന്നതില്‍ ബാലകൃഷ്ണന്‍ വിജയിച്ചിരിക്കുന്നു.

