എഴുത്തില്‍ സ്വന്തമായി ഒരു ശൈലി കെട്ടിപ്പെടുത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ . അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ കലവറയില്‍ ഒരായിരം കഥകള്‍ക്കുള്ള ചേരുവകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ബഷീറിന്റെ കഥാ പ്രപഞ്ചത്തിലൂടെ ഒരു ഓട്ട പ്രദക്ഷി ണമായിരുന്നു ഇന്നത്തെ സാഹിത്യ സന്ധ്യയില്‍ നടന്നത് . ബാല്യകാല സഖിയും, ഭൂമിയുടെ അവകാശികളും , പൂവമ്പഴവും, മതിലുകളും, ആനപ്പൂ ടയും പരാമര്‍ശ വിഷയമായി. അനി ഗോപിനാഥ് ബഷീറിന്റെ 'വിശ്വ വിഖ്യാതമായ മൂക്ക് ' അതിന്റെ എല്ലാ സൌകുമാര്യ ത്തോ ടും കൂടി അവതരിപ്പിച്ചപ്പോള്‍ കഥയും, കഥയിലെ കാര്യവും, ജീവിതത്തിലെ പോങ്ങച്ചങ്ങളുടെ കഥയില്ലായ്മയും വെളിച്ചപ്പെടുകയായിരുന്നു. അനി യുടെ അവതരണത്തിന്റെ ഭംഗി പ്രശംസ അര്‍ഹിക്കുന്നു. ഹൃദ്യമായ് ഒരു സന്ധ്യ ഒരുക്കുന്നതില്‍ , പങ്കെടുത്ത എല്ലാവര്ക്കും നന്ദി.

