Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 609
- Status: Active
- Languages: Malayalam
- Country Living: United Kingdom
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ ജിം തോമസ് കണ്ടാരപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്. കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ്. ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകങ്ങൾ ആവിഷ്കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, സ്കിറ്റുകളും ഇന്ന് യു. കെ യിൽ വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
2017 ലെ 'കേളി'യുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരം ലഭിച്ചിരിക്കുന്ന മൂന്ന് പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!
- Details
- Category: Directory
- Hits: 510
- Status: Active
- Languages: Malayalam
- Country Living: United Kingdom
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്. സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്. ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും. റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും, നാടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുന്നതിലും നിപുണനാണ് ...
- Details
- Category: Directory
- Hits: 702
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Blogs: Visit Website
പാലായിൽ നിന്നും വന്ന് കൊവെൻട്രിയിൽ താമസിക്കുന്ന ഹരീഷ് പാല കഥകളും, കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന യുവ സാഹിത്യകാരനാണ്. ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ്, എഴുത്തിൽ മാത്രമല്ല ഇന്ന് യു.കെയിൽ ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ്.
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട്.
ഹരിനിലയം എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ വായിച്ചറിയാവുന്നതാണ് ...
- Details
- Category: Directory
- Hits: 742
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: 'എഡ്ജ് ഓഫ് സാനിറ്റി' എന്ന മുഴുനീളചിത്രം, ഷോർട്ട് ഫിലീമുകളായ 'കുല്ഫി', 'ഒരു കുഞ്ഞുപൂവ്' - സംവിധാനം, മ്യൂസിക് ആൽബങ്ങൾ
കോട്ടയം പാല മനങ്ങാട്ടുപ്പുള്ളി സ്വദേശിയായ ബിനോ അഗസ്റ്റിൻ വളരെ ഗുണനിലവാരമുള്ള നല്ല ഈടും പാവുമുള്ള കഥകൾ എഴുതുന്ന ബാസിൽഡനിൽ വസിക്കുന്ന ഒരു സാഹിത്യ വല്ലഭനായ കലാകാരനാണ്. യു.കെ യിൽ നിന്നും മലയാള സിനിമാരംഗത്തേക്ക് തിച്ചുയർന്നുകൊണ്ടിരിക്കുന്ന ബിനോ ധാരാളം തിരക്കഥകളും രചിച്ചിട്ടുണ്ട്, ആയതിൽ 'എഡ്ജ് ഓഫ് സാനിറ്റി' എന്ന മുഴുനീളചിത്രവും, ഷോർട്ട് ഫിലീമുകളായ കുല്ഫിയും, ഒരു കുഞ്ഞുപൂവിനേയുമൊക്കെ സംവിധാനം ചെയ്ത് അഭ്രപാളികളിലാക്കി പ്രദർശിപ്പിച്ച് ബിനോ അഗസ്റ്റിൻ ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്. ഒപ്പം ഇദ്ദേഹം ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങളും ഇറക്കിയിട്ടുണ്ട് ...
- Sugathan Thekkeppura / സുഗതൻ തെക്കേപ്പുര
- Ajith Paliuyath / അജിത്ത് പാലിയത്ത്
- Shafi Rehman / ഷാഫി റഹ്മാൻ
- Santhimon Jacob / ശാന്തിമോൻ ജേക്കബ്
- Sasi S Kulamada / ശശി എസ് കുളമട
- Francis Angilose / ഫ്രാൻസിസ് ആഞ്ചലോസ്
- Alex Kaniyamparambil / അലക്സ് കണിയാംപറമ്പിൽ
- Pradeep Kumar V / പ്രദീപ് കുമാർ വി
- Sindhu Eldo / സിന്ധു എൽദൊ
- Sindhu Satishkumar / സിന്ധു സതീഷ്കുമാർ
- Beena Pushkas / ബീന പുഷ്കാസ്
- Divya Jose / ദിവ്യ ജോസ്

