Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 616
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: Until Four (short film) സമ്മർ ഇൻ ബ്രിട്ടൻ (screen play) ഓർമകളിൽ സെലിൻ (screen play)
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഇപ്പോൾ ലണ്ടനിലെ ക്രോയ്ഡനിലുള്ള ഷാഫി ഷംസുദ്ദീൻ നല്ലൊരു വായനക്കാരനും, സാഹിത്യ കലാ സ്നേഹിയുമാണ്. കോളേജിൽ പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായിരുന്നു. ഷാഫി ധാരാളം സിനിമ ക്രിട്ടിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തനിയൊരു സിനിമ സ്നേഹി കൂടിയായ ഷാഫി യുടെ ഇഷ്ട്ട എഴുത്തുകൾ തിരക്കഥ രചനകളാണ്. "സമ്മർ ഇൻ ബ്രിട്ടനും' , "ഓർമകളിൽ സെലിനും' ശേഷം സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ, അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം - ഇതിനെ കുറിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഷാഫി ഷംസുദ്ദീൻറെ ഒരു ചെറിയ ചിത്രമാണ് Until Four.
- Details
- Category: Directory
- Hits: 668
- Status: Active
- Languages: Malayalam
- Country Living: United Kingdom
കൊല്ലം ജില്ലയിൽ നിന്നും കൊല്ലങ്ങൾക്ക് മുമ്പ് യു.കെ.യിലെത്തി ആരോഗ്യരംഗത്ത് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന കാളിയമ്പി എന്ന പേരിൽ എഴുതുന്ന മധുവാണ് ആംഗലേയ ദേശത്തുനിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗർ. മധു 2006 ൽ തുടങ്ങിയ ബ്ലോഗായിരുന്ന കാളിയമ്പി യാണ് ആംഗലേയ ദേശത്തു നിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗ്. പിന്നെ ഈ വല്ലഭൻ തുടങ്ങിയ അഭിഭാഷണം എന്ന ബ്ലോഗിൽ കൂടി വിജ്ഞാനപ്രദമായ പല കാര്യങ്ങളും കാളിയമ്പി പങ്കുവെച്ചിരുന്നു .
ഇതിനു മുന്നെയുണ്ടായിരുന്ന മധുവിന്റെ ബ്ലോഗ്ഗായ 'കാളിയമ്പി യിൽ കൂടി' വ്യക്തവും സ്പുടവുമായ ഭാഷയിൽ കൂടി പുരാണങ്ങളും, ഇതിഹാസങ്ങളും, ചരിത്രസത്യങ്ങളും കൂട്ടി കലർത്തി യുള്ള കാളിയമ്പിയുടെ ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു. നാട്ടിലെ പല മാധ്യങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട്. യു.കെയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്ത് വരുന്ന മധു ഇപ്പോൾ സ്കോട്ട് ലാൻഡിലാണ് ...
- Details
- Category: Directory
- Hits: 711
- Status: Active
- Languages: Malayalam
- Country Living: United Kingdom
ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വന്നിട്ട് ഗ്ളോസ്റ്ററിൽ താമസിക്കുന്ന അജിമോൻ എടക്കര സ്കൂൾ കോളേജ് തലങ്ങൾ മുതൽ നർമ്മ ഭാവനകൾ, സമകാലീന സംഭവങ്ങളെ അധികരിച്ച് ലേഖനങ്ങളും മറ്റും എഴുതിവരുന്ന ആളാണ്. 'ബ്രിട്ടീഷ് മലയാളി' ഓൺ ലൈൻ പത്രത്തിലെ ലേഖകൻ കം അസിസ്റ്റന്റ് എഡിറ്റർ പട്ടവും അലങ്കരിച്ചിട്ടുണ്ട് . 'ഫോബ്മ' എന്ന മലയാളി യു.കെയിലെ ദേശീയ സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇദ്ദേഹമായിരുന്നു. ഇപ്പോൾ ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ കീഴിലുള്ള ഒരു Community Interest Company (CIC) യിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്ന അജിമോൻ മലയാളി കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുക എന്നൊരു കർമ്മവും ചെയ്ത് വരുന്നു .
പോർട്ട്സ്മൗത്തിലെ വസതിയിൽ ഒറ്റയ്ക്ക് നടത്തിയിരുന്ന മലയാളം ക്ലാസ്സുകളിൽ അറുപതിലധികം കുട്ടികൾ മലയാളം പഠിച്ചിറങ്ങിയിട്ടുണ്ട്. യൂക്കെയിൽ അങ്ങോളമിങ്ങോളം ഫോബ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സപ്ലിമെന്ററി സ്കൂളുകൾ പിന്തുടരുന്നത് നാട്ടിലെ ഒന്നു മുതൽ നാലു വരെയുള്ള മലയാള പാഠപുസ്തകങ്ങൾ സംഗ്രഹിച്ച് അജിമോൻ നിർമ്മിച്ച സിലബസ് ആണ് . ഇതനുസരിച്ചു ആഴ്ചയിൽ രണ്ട് മണിക്കൂർ മാത്രം ചിലവിട്ട് ആറു മാസം കൊണ്ട് മലയാളം നന്നായി യി എഴുതാനും വായിക്കുവാനും കുട്ടികൾക്ക് കഴിയും.
ചെറുപ്പം മുതൽ ഇന്നും കൂടെയുള്ള വായനാ ശീലവും , മലയാള ഭാഷയോടുള്ള സ്നേഹവും , സാമൂഹ്യ പ്രവർത്തനവുമൊക്കെയായി യു.കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അജിമോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ...
- Details
- Category: Directory
- Hits: 644
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ നിയമാവകാശങ്ങൾ
കോട്ടയത്തുനിന്നും ഡൽഹിയിൽ തൊഴിൽ ജീവിതം നയിച്ച് യു.കെ - യിലുള്ള കേംബ്രിഡ്ജിൽ വന്നു താമസിക്കുന്ന ബൈജു വർക്കി തിട്ടാലയെന്ന ഈ ലോയർ ഇവിടെ വന്ന ശേഷം നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ക്രിമിനൽ ലോയറായി ജോലി നോക്കുന്നു.
ഒപ്പം എഴുത്തിന്റെ മേഖലകളിലും, സാമൂഹ്യ പ്രവർത്തന രംഗത്തും, രാഷ്ട്രീയ നിരീക്ഷണത്തിലും എന്നും മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു കലാ സാഹിത്യ വല്ലഭനായ നിരീക്ഷകനാണ്.
വിജ്ഞാന പ്രദമായ പല യു.കെ തൊഴിൽ നിയമ വശങ്ങളെ കുറിച്ചും ധാരാളം ലേഖനങ്ങൾ മലയാളികൾക്ക് വേണ്ടി നമ്മുടെ ഭാഷയിൽ ഇവിടത്തെ പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
ഇപ്പോൾ ആയതിനെ കുറിച്ചെല്ലാം കൂട്ടി ച്ചേർത്ത് 'സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ നിയമാവകാശങ്ങൾ' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് .
യു.കെ യിലുള്ള മലയാളികളടക്കം ഏവർക്കും സാമൂഹ്യ നീതികൾ നടപ്പാക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു സേവനങ്ങൾ ചെയ്യുന്ന ഇദ്ദേഹം എല്ലാ മലയാളികൾക്കും ഒരു മാതൃക തന്നെയണ്...
- Sabu Jose / സാബു ജോസ്
- Santosh Roy Pallikkathayil / സന്തോഷ് റോയ് പള്ളിക്കതയിൽ
- Canatious Thippozhiyil / കനേഷ്യസ് അത്തിപ്പൊഴിയിൽ
- G K Pallath / ജി . കെ. പള്ളത്ത്
- Jim Thomas Kandarappallil / ജിം തോമസ് കണ്ടാരപ്പള്ളിൽ
- Ibrahim Vakkulangara / ഇബ്രാഹിം വാക്കുളങ്ങര
- Harish Pala / ഹരീഷ് പാല
- Bino Augustine / ബിനോ അഗസ്റ്റിൻ
- Sugathan Thekkeppura / സുഗതൻ തെക്കേപ്പുര
- Ajith Paliuyath / അജിത്ത് പാലിയത്ത്
- Shafi Rehman / ഷാഫി റഹ്മാൻ
- Santhimon Jacob / ശാന്തിമോൻ ജേക്കബ്

