Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 1244
- Status: Not Active
- Languages: Malayalam, English
- Country Living: United Kingdom
- Major works: 'The Prevalence of Witches ' 'The Ramayana, As Told by Aubrey Menen'
തിരുവനന്തപുരത്ത് 1912 - ൽ അന്ന് കാലത്ത് ബ്രിട്ടനിലുണ്ടായിരുന്ന ഐറിഷ് - മലയാളി മാതാപിതാക്കളുടെ മകനായി ജനിച്ച്, പിന്നീട് ലണ്ടനിൽ വന്ന് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓബ്രി മേനോൻ എന്ന Salvator Aubrey Clarence Menon മലയാളത്തിലും, ആംഗലേയത്തിലും എഴുതുന്ന ഒരു സമ്പൂർണ്ണ എഴുത്തുകാരനായിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദമെടുത്തശേഷം നാടക നിരുപകനായും, നാടക സംവിധായകനായും പ്രവർത്തിക്കുന്നന്നതിനിടയിൽ നർമ്മലേഖനങ്ങൾ എഴുതുവാൻ ആരംഭിച്ചു.
ആക്ഷേപ ഹാസ്യത്തിലൂടെ ഇദ്ദേഹം രചിച്ച പല നാടകങ്ങളും ഹിറ്റായതിനെ തുടർന്ന് ഓബ്രി മേനോൻ പിന്നീട് പല യാത്രാ വിവരണങ്ങളും, നോവലുകളും എഴുതുവാൻ തുടങ്ങി. ഐറിഷ് -ഇന്ത്യൻ പാരമ്പര്യത്തിന്റെ മികവിൽ, ഒട്ടും നാഗരികമല്ലാത്ത ഇന്ത്യൻ മിത്തുകൾ കോർത്തിണക്കി ഇദ്ദേഹം രചിച്ച് 1947 ൽ ആദ്യം പുറത്തിറങ്ങിയ നോവലാണ് 'The Prevalence of Witches'. പിന്നീട് 1989 ൽ വരെയുള്ള കാലഘട്ടങ്ങളിൽ ഇദ്ദേഹം10 നോവലുകളും, 6 യാത്രാവിവരണങ്ങളും, അത്രതന്നെ ലേഖന /നർമ്മ സമാഹാരങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. വാത്മീകി രാമായണം , എഴുത്തച്ഛൻ കിളിപ്പാട്ട് രാമായണം , മാപ്പിള രാമായണം എന്നൊക്കെ പറയുന്ന പോലെ ആംഗലേയത്തിൽ 'ഓബ്രിരാമായണം' ( The Ramayana, As Told by Aubrey Menen') എന്നൊരു മാസ്റ്റർ പീസ് ഗ്രൻഥവും 1954 - ൽ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് .
ആ കാലഘട്ടങ്ങളിൽ തുടക്കം കുറിച്ച 'മലയാളി സമാജത്തി'ന്റെ പല പ്രവർത്തന രംഗത്തും ഓബ്രി മേനോൻ എന്ന ഹാസ്യ സാമ്രാട്ടിന്റെ സാനിദ്ധ്യം കുറെ കൊല്ലം ഉണ്ടായിരുന്നു. തിരികെ കേരളത്തിൽ വന്ന് താമസിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു 1989 ൽ - ജീവിതത്തിൽ എന്നും ഒറ്റയാനായി ജീവിച്ചിരുന്ന, ഓബ്രി മേനോന്റെ അന്ത്യവും ഉണ്ടായത് ...
- Details
- Category: Directory
- Hits: 609
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Major works: 'രണ്ടിടങ്ങഴി' translated "Two Measures of Rice"
തിരുവന്തപുരത്തുള്ള വക്കത്തുനിന്നും നിന്നും , ലണ്ടനിലെത്തി ഉപരി പഠനം നടത്തിയ പണ്ഡിതനും വാഗ്മിയുമായ എഴുത്തുകാരനായിരുന്നു മുഹമ്മദ് അബ്ദുൾ ഷക്കൂർ (എം.എ . ഷക്കൂർ) .
അന്ന് കാലത്ത് ധാരാളം ലേഖന സമാഹാരങ്ങളും ,യാത്രാവിവരണങ്ങളും , കഥകളും , കവിതകളുമൊക്കെ എഴുതിയിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സമര പോരാളിയും പത്രപ്രവർത്തകനുമായ വക്കം മൗലവിയുടെ സഹോദരീ പുത്രനായിരുന്നു (പൂന്ത്രാൻ കുടുബാംഗം).
എം.എ . ഷക്കൂർ തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസ്സ് മേറ്റായി മദ്രാസ്സിൽ ബിരുദ പഠനത്തിന് ശേഷം , അലിഗഡ് സർവ്വ കലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം എടുത്ത ആദ്യ മലയാളി കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിലെ ഏറ്റവും വലിയ ഇംഗ്ളീഷ് പത്രമായിരുന്ന 'ഡോൺ' - ന്റെ കറസ്പോണ്ടണ്ടായി കറാച്ചിയിൽ നിന്നും ജോലി നോക്കുന്നതിനിടയിൽ അവിടെയുള്ള ഒരു പ്രമാണിയുടെ മകളുമായുള്ള വിഹാഹ ശേഷം, ലണ്ടനിൽ വന്ന്, ആ പത്രത്തിന്റെ പാർലിമെന്ററി വിവരങ്ങളുടെ ലേഖഖകനായി ജോലി ചെയ്യുന്നതിനിടയിൽ - ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത്, ഇവിടെ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു.
1960 കാലഘട്ടങ്ങളിൽ മാസങ്ങളോളം ചൈനയിലും, ബർമ്മയിലും സഞ്ചരിച്ച് - ആയതിനെ കുറിച്ചുള്ള യാത്രാവിവരങ്ങളും ഇദ്ദേഹം എഴുതിയിരുന്നു.
പിന്നീട് തകഴിയുടെ 'രണ്ടിടങ്ങഴി' ഇംഗ്ലീഷിലേക്ക് Two Measures of Rice എന്ന പേരിൽ എം .എ .ഷക്കൂർ ട്രാൻസിലേറ്റും ചെയ്തിട്ടുണ്ട്.
ഒപ്പം പല വെസ്റ്റേൺ ക്ലാസ്സിക് കൃതികളുടേയും അവലോകനങ്ങൾ മലയാളത്തിൽ പല മാദ്ധ്യമങ്ങളിലും എഴുതി പരിചയപ്പെടുത്തയതും, പഴയ കാല സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന എം.എ . ഷക്കൂറാണ്.
ലണ്ടൻ മലയാളി സമാജത്തിലെ ഊർജ്ജസ്വലനായ ഒരു പ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം.
യൗവ്വനകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയിലായിരുന്നപ്പോൾ അവിടെ നിന്നും വിവാഹം നടത്തിയ കാരണം, സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാൻകാരിയുമായി ലണ്ടനിൽ നിന്നും സ്ഥിരതാമസത്തിന് ഇന്ത്യയിൽ എത്തുവാൻ ഭരണകൂടം അനുമതി നൽകാത്തതുകൊണ്ട്, അവസാനകാലം ലണ്ടനിൽ നിന്നും ഈ മലായാള സാഹിത്യ വല്ലഭന്, ഒട്ടും ഇഷ്ടമില്ലാതെ പാക്കിസ്ഥാനിൽ പോയി കഴിയേണ്ടി വന്നു എന്നതും ഒരു ഖേദകരമായ കാര്യമാണ്...
- Details
- Category: Directory
- Hits: 784
- Status: Active
- Languages: Malayalam
- Country Living: United Kingdom
ഇന്ന് ആംഗലേയ ദേശത്തുള്ള ഏറ്റവും പ്രതിഭാസമ്പനായ ഒരു മലയാളം സാഹിത്യ വല്ലഭൻ ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമെ ഉള്ളൂ - നമത് നമത് ...!
പല ഉന്നത മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതുന്ന വരയിലും, വരിയിലും കെങ്കേമനായ വാക്കിന്റെ ഉടയോനും, ഉടമയുമായ നമത് വളരെയധികം നിരീക്ഷണ പാടവമുള്ള, നല്ല പാണ്ഡിത്യമുള്ള, സാമൂഹ്യ -രാഷ്ട്രീയ ബോധമുള്ള ഏറ്റവും നല്ലൊരു സാഹിത്യകാരൻ തന്നെയാണ്.
മലയാളം ബ്ലോഗുകൾ തുടങ്ങിയ കാലം മുതലെ തന്റെ വിവിധ ബ്ളോഗ് തട്ടകങ്ങളിലൂടെ എന്നുമെന്നോണം നമത് കുറിച്ചിടുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കുവാൻ ധാരാളം വായനക്കാർ വന്ന് പോകാറുണ്ട് . ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിലുള്ള തന്റെ ഫേസ് ബുക്ക് ബ്ലോഗുകളായ നമത് കഥകളിൽ തന്റെ വരകൾ സഹിതവും എഴുതിയിടാറുണ്ട് .
പിന്നെ വായന ഭാവന എന്ന മുഖപുസ്തക ബ്ലോഗിലും നമതിന്റെ ഭാവനകൾ ചിറക് വിടർത്താറുണ്ട്. വേറെ ഇദ്ദേഹം പബ്ലിഷ് ചെയ്യാറുള്ള നമത് കവിത എന്ന തട്ടകമടക്കം , നമതിന്റെ എല്ലാ സൈബർ തട്ടകങ്ങളും , ഇഷ്ട്ട വായനകൾക്കു പറ്റിയ ഇടങ്ങൾ തന്നെയാണ് .
നല്ലൊരു എഴുത്തുകാരനും , കാർട്ടൂണിസ്റ്റും , യാത്രികനും, ഛായാഗ്രാഹകനും കൂടിയായ നമത് എന്നും പബ്ലിസിറ്റികളിൽ നിന്നും മറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമകൂടിയാണ്.
നമത് തന്നെ പറ്റിയും , തന്റെ എഴുത്തിനെ
കുറിച്ചും വിലയിരുത്തുന്നത് ഇവിടെ കാണാവുന്നതാണ് ...
- Details
- Category: Directory
- Hits: 545
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
ചിറയിൻകീഴിൽ നിന്നും ചെറുപ്പകാലം മുതൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലെത്തിയ മിനി രാഘവൻ കാൽ നൂറ്റാണ്ടു മുമ്പു മുതലെ ലണ്ടനിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയായിരുന്നു. ഒപ്പം തന്നെ 1998 മുതൽ 2002 വരെ 'ജനനി' വാർഷിക പതിപ്പിന്റെയും, ബോധി എജ്യൂക്കേഷനൽ ജേണലിന്റെയും എഡിറ്റർ കൂടിയായിരുന്നു.
ലണ്ടനിൽ വന്ന് ബേസിക് വിദ്യാഭ്യാസത്തിന് ശേഷം ഫിലോസഫിയിലും, സൈക്കോളജിയിലും, നിയമത്തിലും നോർത്ത് ലണ്ടൻ യൂണിയിൽ നിന്നും ബിരുദങ്ങൾ എടുത്ത മിനി പിന്നീട് ചരിത്ര ഗവേഷകയായി ജോലി ചെയ്യുന്ന അവസരത്തിൽ MSC പഠനവും, Art & Intercultural Theraphy എന്നീ ഇരട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഗവേഷകയാണ്.
പിന്നീട് റെഡ്ഡിങ്ങ് കോളേജ്, ആക്സ്ബ്രിഡ്ജ് കോളേജ് , ബെർക്സ്ഷയർ കോളേജ് എന്നീ സ്ഥാപനങ്ങളിൽ അദ്ധ്യാപികയായി ജോലി നോക്കുമ്പോൾ Neuro Lingustic Programming (NLP) & Psychodynamic Counselling - ൽ ബിരുദാന്തര ബിരുദം, യൂണി: കോളജ് ഓഫ് ലണ്ടനിൽ (UCL) നിന്നും നേടിയിട്ടിപ്പോൾ, സോഷ്യൽ ആന്ത്രോപോളജി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ആംഗലേയ/മലയാള എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും കൂടിയായ ഒരു വിജ്ഞാനക്കലവറയായ വല്ലഭ തന്നെയാണ് ഈ വനിതാരത്നം .
മിനി രാഘവൻ ഇപ്പോൾ സാഹിത്യത്തിനൊപ്പം അനേകം സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലടക്കം, പല ഗവർമെന്റ് ബോഡികളിലും - ഉപദേശകയായും, ട്രെയ്നറായും, കോ-ഓർഡിനേറ്ററായും (River Indus Community Org) സേവനമനുഷ്ഠിച്ചു വരികയാണ് .
പഠിച്ച വിഷയങ്ങളെയൊക്കെ ആസ്പദമാക്കിയുള്ള ഒന്ന് രണ്ട് പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ എഴുത്തുകാരി ...
- P M Ali Dr. / പി.എം.അലി
- Shivanandan Kanwashramath / ശിവാനന്ദൻ കണ്വാശ്രമത്ത്
- Karuvathil Sukumaran / കരുവത്തിൽ സുകുമാരൻ
- Menon Marath / മേനോൻ മാരാത്ത്
- Samad Irumpazhi / സമദ് ഇരുമ്പഴി
- Alex John / അലക്സ് ജോൺ
- Sijo George / സിജോ ജോർജ്ജ്
- Thomas Puthiri / തോമസ് പുത്തിരി
- Shafi Shamsudeen / ഷാഫി ഷംസുദ്ദീൻ
- Kaliyambi Madhu / കാളിയമ്പി മധു
- Ajimon Edakkara / അജിമോൻ എടക്കര
- Baiju Varkey Thittala / ബൈജു വർക്കി തിട്ടാല

