Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 496
- Status: Active
- Languages: Malayalam
- Country Living: United Kingdom
എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദവും , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദവും എടുത്തശേഷം 1967 ലണ്ടനിൽ വന്ന് ഇമ്മ്പീരിയൽ കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഉന്നത മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഒരു കവി കൂടിയാണ് ഡോ : പി.എംഅലി. യു.കെ - യിലെ വിവിധ ഭാഗങ്ങളിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ : പി.എം. അലി ആ കാലഘട്ടങ്ങളിൽ ഇവിടെ കവിതകൾ എഴുതിയിരുന്ന ഒരു മലയാളം എഴുത്തുകാരനായിരുന്നു.
ഡോ : പ്ളായിപറമ്പിൽ മൊഹമ്മദ് അലി അന്നു മുതൽ ഇപ്പോൾ ഔദ്യോഗിക ജീവിതം വിരമിച്ചിട്ടും വരെ , നല്ലൊരു സാഹിത്യ കുതുകിയായി ലണ്ടനിലടുത്തുള്ള ബാസില്ഡനിൽ സ്ഥിര താമസമുള്ള ഈ പഴയ കാല ഭാഷ സ്നേഹി , കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആംഗലേയത്തിലടക്കം , ഇവിടെയുള്ള എല്ലാ മലയാളി മാദ്ധ്യമങ്ങളിലും കവിതകളും , ലേഖനങ്ങളും എഴുതുന്ന ഒരു സീനിയർ എഴുത്തുകാരനാണ് ...
- Details
- Category: Directory
- Hits: 510
- Status: Not Active
- Languages: Malayalam
- Country Living: United Kingdom
- Major works: പണത്തിന്റെ വികൃതി, ആദ്യത്തെ ഓട്ടോ
1970 കാലഘട്ടം മുതൽ സിംഗപ്പൂരിൽ നിന്നും ലണ്ടനിലെത്തിയ ഒരു പ്രതിഭാ സമ്പന്നനായ ഒരു കലാ സാഹിത്യ വല്ലഭനായിരുന്നു ആർട്ടിസ്റ്റ് ശിവാനന്ദൻ കണ്വാശ്രമത്ത്. കവി , നാടക കൃത്ത് , ചിത്രകാരൻ എന്നീ നിലകളിൽ സിങ്കപ്പൂരിൽ വെച്ചെ മലയാളിക്കൾക്കിടയിൽ കലാ സാഹിത്യ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം യു . കെ . യിലെത്തിയതിന് ശേഷവും സാഹിത്യ കലാ രംഗത്ത് സജീവമായിരുന്നു.
അന്നത്തെ മലയാളികളുടെ ആദ്യ കാല സംഘടനകളായ 'മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ', 'ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു.കെ.' എന്നീ സംഘടനകളിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ് ശിവാനന്ദൻ കണ്വാശ്രമത്.
എം . എ . യു . കെ യുടെ പ്രസിദ്ധീകരണമായ " ജനനി "," സംഗീത ട്രൂപ്പായ "നിസരി" എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച നാടകങ്ങൾക്ക് നിരവധി കർട്ടനുകളും ആർട്ടു വർക്കുകളും വരച്ചിട്ടുണ്ട്. പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ) , ആദ്യത്തെ ഓട്ടോ (നാടകം), പൂമേനിയാണവൾ കൈകൂപ്പി നിന്നേ (കവിത ), ശംഖൊലി ( ഭക്തി ഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹം എഴുതി അവതരിപ്പിച്ച പ്രധാന സൃഷ്ടികളാണ്. കലയേയും , സാഹിത്യത്തേയും മാത്രം പരിണയിച്ച അതുല്ല്യനായ ഒരു കലാസാഹിത്യ വല്ലഭനായിരുന്ന, ജീവിതത്തിന്റെ പകുതിയിൽ വെച്ച് കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു കലാ സാഹിത്യ പ്രതിഭയായിരുന്നു ആർട്ടിസ്റ്റ് ശിവാനന്ദൻ കണ്വാശ്രമത്ത്..
- Details
- Category: Directory
- Hits: 568
- Status: Active
- Languages: Malayalam
- Country Living: United Kingdom
1955 ൽ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തു നിന്നും യു.കെ യിലെത്തി ബെർക്സ്ഷെയറിലെ 'താച്ചത്ത്' സകുടുംബം താമസമാക്കിയ കരുവത്തിൽ സുകുമാരനാണ്, ശേഷം പുതിയതായി വന്ന കുടിയേറ്റ മലയാളികൾക്കിടയിൽ അന്നത്തെ മലയാളി സമാജങ്ങളിൽ സാഹിത്യ പ്രവർത്തങ്ങളിൽ സജീവമായ ഒരു ഭാഷ കുതുകി എന്ന് പറയുന്നു...
നാടകവും , കവിതയുമൊക്കെയായി കുറച്ച് എഴുതുമായിരുന്ന ഇദ്ദേഹമാണ് പിന്നീട് എസ് .കെ .പൊറ്റക്കാട് ലണ്ടനിൽ എത്തിയപ്പോൾ അദ്ദേഹത്തെ യു.കെ മുഴുവൻ കൊണ്ട് കാണിച്ചതും , അതിന് ശേഷം നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട് ‘ലണ്ടൻ നോട്ട് ബുക്കി’ ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയതും ...
സ്വാതന്ത്രാനന്തരം സായിപ്പ് യജമാന്റെ കൂടെ ഇവിടെ എത്തിയ നല്ലൊരു കുക്ക് കൂടിയായ ഈ സുകുമാരന്റെ, ചേട്ടൻ 'കരുവത്തിൽ ഗോപാലനും', അന്നുകാലത്ത് ഇവിടെയുണ്ടായിരുന്ന പല പ്രമുഖ മലയാളി ഡോക്ടർമാരും അന്നത്തെ സാഹിത്യ സദസ്സുകളിലെ മുഖ്യ പങ്കാളിയായിരുന്നു...
സായിപ്പിന്റെ കൂടെ ഗോപാലനും കൂടി പങ്കാളിയായി തുടങ്ങിയ റെസ്റ്റോറന്റാണ്, ഇവിടെ തുടങ്ങിയ ആദ്യത്തെ തെന്നിന്ത്യൻ ഭോജനാലയം എന്നും പറയുന്നു. ഗോപാലൻ പിന്നീട് ഒരു ജർമ്മൻ മദാമ്മയെ വിവാഹം ചെയ്ത് മരണം വരെ ന്യൂബറിയിലായിരുന്നു താമസം ...
- Details
- Category: Directory
- Hits: 612
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Major works: The Wound of Spring - novel The Sale of an Island, Janu
തൃശൂരിൽ 1906 ജനിച്ച ശങ്കരൻ കുട്ടിമേനോൻ മാരാത്ത്, മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദം എടുത്ത ശേഷം 1934 ലണ്ടനിൽ വന്ന് കിങ്സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ശേഷം, പിന്നീട് 1902 ൽ ഇദ്ദേഹത്തിന്റെ മരണം വരെ ജോലിയും , സാഹിത്യ രചനയുമായി ലണ്ടനിലെ 'ടെഡിങ്റ്റനി'ൽ താമസിസിച്ചിരുന്ന ഒരു സാഹിത്യ പ്രതിഭയായിരുന്നു .
ആ കാലഘട്ടത്തിൽ പിന്നീടിവരെല്ലാം കൂടി രൂപീകരിച്ച 'മലയാളി സമാജത്തി'ന്റെ സജീവ പ്രവർത്തകനും കൂടിയായിരുന്നു മേനോൻ മാരാത്ത് .
ആദ്യമെല്ലാം മലയാളത്തിലും , ആംഗലേയത്തിലും പല ഈടുറ്റ ലേഖനങ്ങളും എഴുതി ഇവിടത്തേയും , ഇന്ത്യയിലേയും പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന ഇദ്ദേഹം പിന്നീട് കഥകളും , നോവലുകളും എഴുതി തുടങ്ങി .
ആ കാലഘട്ടത്തിൽ ബ്രിട്ടനെ വളർത്തിയ ഏഷ്യക്കാരിൽ ഒരുവനായിരുന്ന ( Making Britain ) ഇദ്ദേഹം BBC ക്ക് വേണ്ടി അനേകം സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ടായിരുന്നു.
1960 ൽ സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളീയ ജീവിതരീതികൾ തുടിച്ചു നിൽക്കുന്ന The Wound of Spring എന്ന പ്രസിദ്ധമായ നോവലാണ് മേനോൻ മാരാത്തിന്റെ പുറത്തിറങ്ങിയ ആദ്യ ആംഗലേയ നോവൽ .
വളരെയധികം ഇടവേളകളിട്ട് എഴുതിയ The Sale of an Island, Janu എന്നിങ്ങനെ അഞ്ച് ആംഗലേയ നോവലുകളടക്കം , ഇതിന്റെ മലയാള പരിഭാഷകളും , വേറെ ചില മലയാളം നോവലുകളും ഇദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു. ഒപ്പം തന്നെ മേനോൻ മാരാത്ത് നല്ലൊരു ഗസൽ ഗായകനും കൂടിയായിരുന്നു . നാട് വിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തിലും ,ആംഗലേയത്തിലും ധാരാളം എഴുതിയിരുന്ന മേനോന് മാരാത്ത് എന്ന ശങ്കരകുട്ടി മേനോൻ മാരാത്തിനെ, അന്തരിക്കുന്നതിനും ഒരു വർഷം മുന്പ് അദ്ദേഹത്തിന്റെ , തെംസ് നദീ കരയിലെ മനോഹരവും, പ്രശാന്തവുമായ അന്തരീക്ഷത്തിലുള്ള വീട്ടില് പോയി കലാകൗമുദിക്കു വേണ്ടി ഇന്റര്വ്യൂ ചെയ്തിരുന്നത് മണമ്പൂർ സുരേഷ് ആണ് ...
- Samad Irumpazhi / സമദ് ഇരുമ്പഴി
- Alex John / അലക്സ് ജോൺ
- Sijo George / സിജോ ജോർജ്ജ്
- Thomas Puthiri / തോമസ് പുത്തിരി
- Shafi Shamsudeen / ഷാഫി ഷംസുദ്ദീൻ
- Kaliyambi Madhu / കാളിയമ്പി മധു
- Ajimon Edakkara / അജിമോൻ എടക്കര
- Baiju Varkey Thittala / ബൈജു വർക്കി തിട്ടാല
- Sabu Jose / സാബു ജോസ്
- Santosh Roy Pallikkathayil / സന്തോഷ് റോയ് പള്ളിക്കതയിൽ
- Canatious Thippozhiyil / കനേഷ്യസ് അത്തിപ്പൊഴിയിൽ
- G K Pallath / ജി . കെ. പള്ളത്ത്

