Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 545
- Status: Active
- Languages: Malayalam
- Country Living: United Kingdom
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിയമത്തിലും, കൃമിനോളജിയിലും ബിരുദം നേടിയ സമദ് ഇരുമ്പഴി ഇപ്പോൾ യു.കെ- യിലെ കൊവെൻട്രിയിൽ നിന്നും 'എ.പി.പി' സ്ഥാനം ഏറ്റെടുക്കുവാൻ നാട്ടിലേക്ക് സ്കൂട്ടായി പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയാണ്. നിയമ വശങ്ങളെ കുറിച്ചും , ചരിത്ര സംഭവങ്ങളെക്കുറിച്ചുമെല്ലാം ധാരാളം സമദ് വക്കീൽ എല്ലായിടത്തും അനീതികൾക്കെതിരെ തന്റെ എഴുത്തിലൂടെയും , നേരിട്ടും പോരാടി കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയും , ഒപ്പം തന്നെ അസ്സലൊരു മജീഷ്യനും, പ്രഭാഷകനും കൂടിയാണ് ഈ സകലകലാവല്ലഭൻ.
സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ധാരാളം ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എന്നുമെന്നോണം എഴുതാറുണ്ട്
- Details
- Category: Directory
- Hits: 655
- Status: Active
- Languages: Malayalam
- Country Living: United Kingdom
തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ലണ്ടനിൽ താമസിക്കുന്ന അലക്സ് ജോൺ ധാരാളം കഥകളും ,കവിതകളും എഴുതിയിട്ടുള്ള നല്ലൊരു വായനക്കാരൻ കൂടിയായ സാഹിത്യ സ്നേഹിയാണ്. നാട്ടിലെ എല്ലാവിധ കലാ സാഹിത്യക്കൂട്ടായ്മകളിലും പങ്കാളിയായിരുന്നു അലക്സ്. അന്നൊക്കെ വീക്ഷണം വാരാന്ത്യപതിപ്പിലും, കേരള ടൈമ്സ്സിലും സ്ഥിരമായി കഥകളും, കവിതകളും എഴുതിയിടാറുണ്ടായിരുന്ന ഇദ്ദേഹം നാട്ടിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും തന്റെ കവിതകൾ ചൊല്ലിയാടാറുണ്ടായിരുന്നു.
ചൊൽക്കവിതയുടെ ഒരാശാൻ കൂടിയാണ് അലക്സ് ജോൺ. ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ബൃഹത്തായ പുസ്തക ശേഖരവും കാത്ത് സൂക്ഷിക്കുന്നുണ്ട് ...
- Details
- Category: Directory
- Hits: 584
- Status: Active
- Languages: Malayalam
- Country Living: United Kingdom
കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ് പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു . വളരെ നോസ്ടാല്ജിക്കായും, നർമ്മവും കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്.
നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു. നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ്, ഒപ്പം ഈ എഴുത്തു വല്ലഭന് അരയന്നങ്ങളുടെ വീട്ടിൽ നിന്നും എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...
- Details
- Category: Directory
- Hits: 520
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: ആത്മപ്രകാശനം - (Book)
തൃശ്ശൂർ ജില്ലയിലെ വേലൂരിൽ നിന്നും റെഡിങ്ങിൽ താമസിക്കുന്ന ജേർണലിസ്റ് കൂടിയായ തോമസ് പുത്തിരി നല്ലൊരു സാമൂഹ്യ ബോധവൽക്കരണം നടത്തുന്ന എഴുത്തുകാരനാണ്. നാട്ടിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും യു . കെ യിലെ വാർത്തകൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്റ എം. എ. ബേബി ആമുഖമെഴുതി ബിനോയ് വിശ്വം അവതാരിക എഴുതിയ 'ആത്മപ്രകാശനം' എന്ന പുസ്തകം ധാരാളം പേർ വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ ഒന്നാണ്. ബ്രിട്ടീഷ് മലായാളിയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു .'ഫോബ്മ' എന്ന മലയാളികളുടെ യു.കെയിലെ ദേശീയ സംഘടനയിലെ ഭാരവാഹി കൂടിയായിരുന്നു തോമസ് പുത്തിരി ...
- Shafi Shamsudeen / ഷാഫി ഷംസുദ്ദീൻ
- Kaliyambi Madhu / കാളിയമ്പി മധു
- Ajimon Edakkara / അജിമോൻ എടക്കര
- Baiju Varkey Thittala / ബൈജു വർക്കി തിട്ടാല
- Sabu Jose / സാബു ജോസ്
- Santosh Roy Pallikkathayil / സന്തോഷ് റോയ് പള്ളിക്കതയിൽ
- Canatious Thippozhiyil / കനേഷ്യസ് അത്തിപ്പൊഴിയിൽ
- G K Pallath / ജി . കെ. പള്ളത്ത്
- Jim Thomas Kandarappallil / ജിം തോമസ് കണ്ടാരപ്പള്ളിൽ
- Ibrahim Vakkulangara / ഇബ്രാഹിം വാക്കുളങ്ങര
- Harish Pala / ഹരീഷ് പാല
- Bino Augustine / ബിനോ അഗസ്റ്റിൻ

