Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 602
- Status: Active
- Languages: Malayalam
- Country Living: United Kingdom
രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം വസിക്കുന്ന സാബു ജോസ് ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്. ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു. "ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന് കലാസാഹിത്യസ്നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്.
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....
- Details
- Category: Directory
- Hits: 457
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: thaliyola facebook group
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ ജനിച്ചു വളർന്ന സന്തോഷ് സന്തോഷ് റോയ് പള്ളിക്കതയിൽ യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ് പട്ടണത്തിലാണു ഇപ്പോൾ താമസം. പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക് ഒഴുകുവാൻ തുടങ്ങി.
സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക് സാഹിത്യ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു.
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച കവിതകളാണ് .
ചില ഹൈക്കു കവിതകളും ഇടയ്ക്ക് എഴുതിയിട്ടുണ്ട്. യാത്രകൾ ഏറെ ഇഷ്ടമായതിനാൽ ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...
- Details
- Category: Directory
- Hits: 611
- Status: Active
- Languages: Malayalam
- Country Living: United Kingdom
ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന് സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള കനേഷ്യസ് അത്തിപ്പൊഴിയിൽ ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് . പഠിക്കുമ്പോൾ തൊട്ടേ കവിതയും, കഥയുമൊക്കെ എഴുതി, 18 വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്, സ്വയം എഴുതിയുണ്ടാക്കിയ ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ, ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി' ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു. അതോടൊപ്പം അന്ന് തൊട്ടെ പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...
യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി.
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന് ഹിറ്റുകൾ നേടി. ജിങ്ക ജിങ്ക എന്ന ഓണപ്പാട്ട് 10 ലക്ഷവും, അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം ഏതാണ്ട് 5 ലക്ഷവും, തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ്.
ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും, സംഗീതവും, സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ധാരാളം ഭാവ ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ് ദി വോയ്സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ അധിപൻ കൂടിയാണ്...
- Details
- Category: Directory
- Hits: 745
- Status: Active
- Languages: Malayalam
- Country Living: United Kingdom
തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും, അമേരിക്കയിലും, നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ് ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത്, നാടകത്തിലും, സിനിമയിലുമൊക്കെയായി ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ധാരാളം നാടകങ്ങളും, ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിനു 2017 ലെ കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും, വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ്, ജി. കെ .പള്ളത്ത്.
- Jim Thomas Kandarappallil / ജിം തോമസ് കണ്ടാരപ്പള്ളിൽ
- Ibrahim Vakkulangara / ഇബ്രാഹിം വാക്കുളങ്ങര
- Harish Pala / ഹരീഷ് പാല
- Bino Augustine / ബിനോ അഗസ്റ്റിൻ
- Sugathan Thekkeppura / സുഗതൻ തെക്കേപ്പുര
- Ajith Paliuyath / അജിത്ത് പാലിയത്ത്
- Shafi Rehman / ഷാഫി റഹ്മാൻ
- Santhimon Jacob / ശാന്തിമോൻ ജേക്കബ്
- Sasi S Kulamada / ശശി എസ് കുളമട
- Francis Angilose / ഫ്രാൻസിസ് ആഞ്ചലോസ്
- Alex Kaniyamparambil / അലക്സ് കണിയാംപറമ്പിൽ
- Pradeep Kumar V / പ്രദീപ് കുമാർ വി

