Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 599
- Status: Active
- Languages: Malayalam
- Country Living: United Kingdom
പന്തളം സ്വദേശിയായ കണ്ണൻ രാമചന്ദ്രൻ , സ്കൂൾ കാലഘട്ടം മുതൽ കലാലയ പഠനങ്ങൾ തീരുന്നതുവരെ കലോത്സവ കലാപ്രതിഭ പട്ടം നേടിയിട്ടുള്ള ഒരു കലാസാഹിത്യ വല്ലഭനാണ്. പന്തളം NSS കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം എം .എസ് .സി സൈക്കോളജിയും പിന്നീട് എം .ബി.എ യും കഴിഞ്ഞതിനെ തുടർന്ന് , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും നേഴ്സിംഗ് ഡിഗ്രിയും കരസ്ഥമാക്കി ലണ്ടനിലെത്തി വിവിധ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കണ്ണൻ. ചെറുകഥകൾ ധാരാളം എഴുതി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഒപ്പം സിനിമ പ്രമേയങ്ങളായ അനേകം ആർട്ടിക്കിളുകളും .
നല്ലൊരു ഗായകൻ കൂടിയായ കണ്ണൻ , പല സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും പ്രാവീണ്യനാണ്.
ലണ്ടനിലെ സെന്റ് : ജോർജ്ജ് ഹോസ്പിറ്റലിലെ മെഡിക്കൽ അസിസ്റ്റാന്റായുള്ള കണ്ണൻറെ സ്ഥിര ജോലിയെ കൂടാതെ നാട്ടിലെ പത്രങ്ങൾക്ക് ലണ്ടൻ വാർത്തകൾ എഴുതി കൊടുത്തും , ഓൺ-ലൈൻ ന്യൂസ് പേപ്പറുകളിൽ ആർട്ടിക്കിളുകൾ എഴുതിയും , ലണ്ടൻ മലയാളം റേഡിയോ ജോക്കിയായും , പല മലയാളം പരിപാടികളിൽ അവതാരകനായും പ്രതിഭാ സമ്പന്നനായി കണ്ണനെ എന്നും കാണാവുന്നതാണ്...
- Details
- Category: Directory
- Hits: 729
- Status: Active
- Languages: Malayalam
- Country Living: UK
- Areas of Interest : Short story, Poetry
- Major works: പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്,ഇണക്കവും,പിണക്കവും. പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്,ഇണക്കവും,പിണക്കവും.
- Blogs: Visit Website
- About me:
റോയ് പാനികുളം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള നെടുവന്നൂര്‍ ഗ്രാമത്തില്‍ നിന്നും വന്ന് ഗ്ലോസ്റ്ററില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ശ്രീ റോയ് പാനികുളം,കാലടി ശ്രീ ശങ്കരാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും നേടിയ ഒരു സാഹിത്യപ്രേമിയാണ്.
ചെറുപ്പം മുതല്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന ഇയാള്‍ പഴയകാല ചവിട്ടുനാടക കലാകാരന് പാനികുളം ഇട്ടൂപ്പിന്റെ ഇളയമകനാണ്.
തനതു ശൈലിയില്‍,വളരെ ലളിതമായി ചെറുകഥകളും,ഗദ്യ കവിതകളും എഴുതുവാന്‍ ഇഷ്ടപ്പെടുന്ന ശ്രീ റോയ് പാനികുളത്തിന്റെ ശ്രദ്ധേയമായ
ചെറുകഥകളും,കവിതകളും മാതൃഭൂമിപത്രത്തിലും,യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളിലും,പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുകെയിലെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന ഇയാള്‍ നല്ലൊരു നാടകപ്രേമിയും കൂടിയാണ്.
ചെറുകഥകള്‍:
പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്,ഇണക്കവും,പിണക്കവും.
ഗദ്യകവിതകള്‍:
കള്ള്,മോഹം,രാജാവ്നഗ്നനാണ്.തട്ടമിട്ടസുന്ദരി,
പരിഭവപ്പൂക്കള്‍.
ബ്ലോഗ്:www.roypanikulam.blogspot.com
- Details
- Category: Directory
- Hits: 823
- Status: Active
- Languages: Malayalam
- Country Living: United Kingdom
കൊല്ലം ജില്ലയിലെ മയ്യനാട് പുല്ലിച്ചിറയിലെ കലാസാഹിത്യ പ്രവർത്തങ്ങളിൽ കിട്ടിയ ഊർജ്ജവുമായി മാതാപിതാക്കൾക്കൊപ്പം ചേരുവാനായി 19 - വയസ്സിൽ 1979- ൽ ലണ്ടനിൽ വന്ന നാടക പ്രേമിയായിരുന്നു ബാൾഡ്വിൻ സൈമൺ (ബാബു ).
സ്കൂൾ കാലഘട്ടം മുതലെ നാടകാവതരണ കലകളിൽ നിപുണനായിരുന്ന ബാൾഡ്വിൻ സൈമൺ ഇവിടെ വന്നിട്ടും ആയത് തുടർന്ന് പോന്നു. ആ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന കേരള യൂത്ത് ക്ലബ്ബിലും , മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യിലുമൊക്കെ പ്രവർത്തകനായ ശേഷം ഭാഷാപരമായ പല നീക്കങ്ങൾക്കും തുടക്കം കുറിച്ചവരിൽ ഒരുവനായിട്ടും, ശേഷം ഈ സംഘടനയുടെ നാടക സമിതിയായ' ദൃശ്യകല'യുടെ രൂപീകരണ സമിതിയിലും മുന്നിട്ട് നിന്ന ഒരു ഭാഷാ സ്നേഹിയായിരുന്നു ബാബു.
പിന്നീട് 'പുരപ്പുറത്തൊരു രാത്രി , ജരായു , യമപുരി, അമലന്മാർ , പ്രഭാതത്തിന്റെ ആദ്യ രശ്മികൾ , ജ്വാലാമുഖികൾ , മതങ്ങളെ വഴി മാറു ,വാത്മീകം , പ്രതീക്ഷ , പുതുപ്പണം കോട്ട , പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ , വരിക വരിക ഗന്ധർവ്വ ഗായക , ആര്യ വൈദ്യൻ വയസ്കര മൂസ്സ് , രാജ്യസഭാ , നിറ നിറയോ നിറ ' എന്നീ 15 നാടകങ്ങൾക്ക് പിന്നിലും ,മുന്നിലും നിന്ന് അണിയിച്ചൊരുരുക്കി , വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചതിൽ എല്ലാം കൊണ്ടും മുൻപന്തിയിൽ നിന്ന ഒരു സാക്ഷാൽ നാടക കലാകാരനും ,മലയാളി സംഘടന പ്രവർത്തകന മായിരുന്നു ഇദ്ദേഹം. ഇതിൽ പറഞ്ഞ 11 നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചതും ബാൾഡ്വിൻ സൈമൺ തന്നെയായിരുന്നു.
'ശിവ സേനയ് , റോമിയൊ , നാൻ യാർ ' എന്നീ മൂന്ന് തമിഴ് സിനിമകളിലടക്കം , 'ഇംഗ്ലീഷ് , ലണ്ടൻ ബ്രിഡ്ജ് ' മുതലായ മലയാള സിനിമകളിലും തരക്കേടില്ലാത്ത റോളുകളിൽ അഭിനയിച്ച ഒരു സിനിമാതാരം കൂടിയാണ് ബാൾഡ്വിൻ സൈമൺ.
ഇദ്ദേഹം നയകനായി അഭിനയിച്ച വളരെ ഹിറ്റായ ഒരു ഷോർട്ട് ഫിലിമാണ് വിനോദ് പാലാഴിത്തിന്റെ SHADOW ( വീഡിയോ)...
- Details
- Category: Directory
- Hits: 599
- Status: Active
- Languages: Malayalam
- Country Living: United Kingdom
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ കൊവെൻറിയിൽ താമസിക്കുന്ന കെ ആർ ഷൈജുമോൻ എഴുത്തിന്റെ ഒരു വല്ലഭൻ തന്നെയാണ്. ബിരുദാനന്തരം , കേരള പ്രസ്സ് അക്കാദമിയിൽ നിന്നും ജേർണലിസം കഴിഞ്ഞ്, നാട്ടിലെ പല പ്രമുഖ പത്ര സ്ഥാപനങ്ങളിലും വർക്ക് ചെയ്ത്, ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ഓൺ-ലൈൻ പത്രമായ 'ബ്രിട്ടീഷ് മലയാളി' യുടെ റസിഡന്റ് എഡിറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
ഏതൊരു വാർത്തയും അപ്പപ്പോൾ ചൂടാറും മുമ്പ് വായനക്കാരുടെ ഇടയിൽ എത്തിക്കുന്നതിനുള്ള ഷൈജുമോനുള്ള പാടവം ഒന്ന് വേറെ തന്നെയാണ്.
വായനക്കാർ മുഴുവൻ ഏറ്റവും രസിക്കുന്ന വിധത്തിൽ വാർത്തകൾ ചമക്കാനും, അവരെ കൊണ്ട് ആയതെല്ലാം വായിപ്പിക്കാനുമുള്ള ഷൈജുമോനുള്ള ആ കഴിവ് തന്നെയാണ്, ബ്രിട്ടീഷ് മലയാളിയുടെ ഈ വളർച്ചക്ക് കാരണമെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ഒപ്പം ഈ എഴുത്തു വല്ലഭൻ പല കോളങ്ങളും, അഭിമുഖങ്ങളും തനതായ രീതിയിൽ അവതരിപ്പിച്ച് താൻ ജോലി ചെയ്യുന്ന പത്ര സ്ഥാപനത്തെ എന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും കൂടാതെ ധാരാളം സാമൂഹ്യ സേവനങ്ങളും , മലയാളം പ്രമോഷനുകളും, അവാർഡ് ദാനങ്ങളും, സേവന പരിപാടികളും കെ .ആർ .ഷൈജുമോന്റെ നേതൃത്വത്തിൽ 'ബ്രിട്ടീഷ് മലയാളി'നടത്തി പോരുന്നുണ്ട് .
- Rajesh Krishna / രാജേഷ് കൃഷ്ണ
- Regi Stevenson / റെജി സ്റ്റീഫൻസൺ
- Kunjali / കുഞ്ഞാലി
- Jayasree Shyamlal / ജയശ്രീ ശ്യാംലാൽ
- Gopalakrishnan Nettuveli Dr. / ഡോ : ഗോപാലകൃഷ്ണന് നെട്ടുവേലി
- Mirsa K A Dr. / ഡോ: കെ.എ .മിർസ
- Seena Devaki Dr/ ഡോ. സീന ദേവകി
- Suresh C Pillai / സുരേഷ്.സി.പിള്ള
- Aubrey Menon / ഓബ്രി മേനോൻ
- Shukoor M A / ഷക്കൂർ എം എ
- Namth / നമത്
- Mini Rakhavan / മിനി രാഘവൻ

