തിരുവനന്തപുരം സ്വദേശിയും , എൻജിനീയറിങ്ങ് ബിരുദധാരിയുമായ ഇപ്പോൾ ലണ്ടനിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന റെജി സ്റ്റീഫൻസൺ ഇന്ന് ഇന്ത്യയിലും, പാശ്ചാത്യ ലോകത്തും അറിയപ്പെടുന്ന Indi Bloggers - ലുള്ള വമ്പന്മാരിൽ ഒരുവനാണ്.
ഇന്ന് സൈബർ ഇടങ്ങളിലുള്ള ഒട്ടുമിക്ക സോഷ്യൽ മീഡിയ സൈറ്റുകളിലും നമ്മുടെ മലയാള ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അനേകം ഭാഷ സ്നേഹികളായ ഡിജിറ്റൽ എന്ജിനീയർന്മാർ, പല ഇന്റർനെറ്റ് തട്ടകങ്ങളുടെയും തലപ്പത്ത് ജോലി ചെയ്ത് വരുന്നുണ്ട്. ഈ ഇന്റർനെറ്റ് യുഗത്തിൽ നാമെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ, നമുക്ക് വേണ്ടി എല്ലാ സൈബർ തട്ടകങ്ങളിലും ഏറ്റവും പുതിയ സാങ്കേതികത മേന്മകൾ വരുത്തി ഏവർക്കും സന്തോഷം പ്രധാനം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണിവർ.
'ഇന്റർനെറ്റി'നുള്ളിലെ ആധുനികമായ പല രംഗസംവിധാനങ്ങളെ കുറിച്ചും , മറ്റു ഡിജിറ്റൽ സംബന്ധമായ വിവിധ സംഗതികളെ പറ്റിയും, ഡിജിറ്റൽ എഴുത്ത്, വായന, ബ്ളോഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ചെല്ലാം, അനവധി ലേഖനങ്ങൾ ധാരാളമായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യുവ എഴുത്തുകാരനാണ് റെജി സ്റ്റീഫൻസൺ. ഇപ്പോൾ മലയാളത്തെക്കാൾ കൂടുതൽ ആംഗലേയത്തിൽ എഴുതി കൊണ്ടിരിക്കുന്ന റെജി യുടെ Digital Dimensions എന്ന ബ്ലോഗ് ധാരാളം പേർ വന്ന് വായിച്ച് , ഇത്തരം പല കാര്യങ്ങളെ കുറിച്ചുള്ള വിജ്ഞാനങ്ങൾ സമ്പാദിച്ച് പോകുന്നുണ്ട് ...


