Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 1170
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Areas of Interest : Articles
പത്തനംതിട്ടയിൽ നിന്നും ലണ്ടനിൽ എത്തിയ രാജേഷ് കൃഷ്ണ വളരെ ഊർജ്ജസ്വലനായ ഒരു പത്ര പ്രവർത്തകനും , നല്ലൊരു എഴുത്തുകാരനുമാണ് . എന്നും സാമൂഹ്യ നീതികൾ ആവശ്യക്കാർക്ക് കിട്ടുവാൻ വേണ്ടി തൂലിക ചലിപ്പിക്കുന്ന രാജേഷ് ബിരുദ പഠനത്തിന് ശേഷം ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ട്, പിന്നീട് കൈരളി ടി.വി യിലെ മാദ്ധ്യമ പ്രവർത്തകനായ ശേഷം, യു.കെ യിലെത്തി രാജ് ടി.വി യിലെ പ്രൊഡ്യൂസറായിരുന്നു. പിന്നീടിദ്ദേഹം BBC ന്യൂസ് ടീമിന്റെ ഒപ്പം പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്നു.
വളരെ ശക്തമായ ഭാഷയിൽ എഴുതിക്കൊണ്ടിരിക്കുന്ന രാജേഷിന്റെ പല ആർട്ടിക്കിളുകളും വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരാറുണ്ട്. ഒപ്പം അനേകം വായനക്കാർ രാജേഷിന്റെ എഴുത്തുകൾ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വായിച്ചു വരുന്നുണ്ട്...
- Details
- Category: Directory
- Hits: 732
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Website links: Visit Website
തിരുവനന്തപുരം സ്വദേശിയും , എൻജിനീയറിങ്ങ് ബിരുദധാരിയുമായ ഇപ്പോൾ ലണ്ടനിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന റെജി സ്റ്റീഫൻസൺ ഇന്ന് ഇന്ത്യയിലും, പാശ്ചാത്യ ലോകത്തും അറിയപ്പെടുന്ന Indi Bloggers - ലുള്ള വമ്പന്മാരിൽ ഒരുവനാണ്.
ഇന്ന് സൈബർ ഇടങ്ങളിലുള്ള ഒട്ടുമിക്ക സോഷ്യൽ മീഡിയ സൈറ്റുകളിലും നമ്മുടെ മലയാള ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അനേകം ഭാഷ സ്നേഹികളായ ഡിജിറ്റൽ എന്ജിനീയർന്മാർ, പല ഇന്റർനെറ്റ് തട്ടകങ്ങളുടെയും തലപ്പത്ത് ജോലി ചെയ്ത് വരുന്നുണ്ട്. ഈ ഇന്റർനെറ്റ് യുഗത്തിൽ നാമെല്ലാം ഉറങ്ങിക്കിടക്കുമ്പോൾ, നമുക്ക് വേണ്ടി എല്ലാ സൈബർ തട്ടകങ്ങളിലും ഏറ്റവും പുതിയ സാങ്കേതികത മേന്മകൾ വരുത്തി ഏവർക്കും സന്തോഷം പ്രധാനം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണിവർ.
'ഇന്റർനെറ്റി'നുള്ളിലെ ആധുനികമായ പല രംഗസംവിധാനങ്ങളെ കുറിച്ചും , മറ്റു ഡിജിറ്റൽ സംബന്ധമായ വിവിധ സംഗതികളെ പറ്റിയും, ഡിജിറ്റൽ എഴുത്ത്, വായന, ബ്ളോഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ചെല്ലാം, അനവധി ലേഖനങ്ങൾ ധാരാളമായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യുവ എഴുത്തുകാരനാണ് റെജി സ്റ്റീഫൻസൺ. ഇപ്പോൾ മലയാളത്തെക്കാൾ കൂടുതൽ ആംഗലേയത്തിൽ എഴുതി കൊണ്ടിരിക്കുന്ന റെജി യുടെ Digital Dimensions എന്ന ബ്ലോഗ് ധാരാളം പേർ വന്ന് വായിച്ച് , ഇത്തരം പല കാര്യങ്ങളെ കുറിച്ചുള്ള വിജ്ഞാനങ്ങൾ സമ്പാദിച്ച് പോകുന്നുണ്ട് ...
- Details
- Category: Directory
- Hits: 608
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Areas of Interest : Articles, Blog
നാട്ടിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലണ്ടലിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ നിന്നും, ഇപ്പോൾ മാഞ്ചസ്റ്ററിൽ ന്യൂറോളജി കൺസൾട്ടന്റായി ജോലി നോക്കുന്ന ഈ ഡോക്ട്ടർ.
കുഞ്ഞാലികുട്ടി / കുഞ്ഞാലി .കെ.കെ. എന്നീ അപരനാമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്ന നല്ലൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരണ് ഈ വല്ലഭൻ.
കുഞ്ഞാലി എന്ന് പരക്കെ അറിയപ്പെടുന്ന ഇദ്ദേഹം. ആദ്യം ഗൂഗിളിന്റെ 'ബസ്സി'ലും , പിന്നീട് കുഞ്ഞാലി .കെ.കെ എന്ന പേരിൽ ഇപ്പോൾ ഗൂഗ്ൾ പ്ലസ്സിലും, മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിലും എഴുത്തിന്റെ ഒരു താരമായി തിളങ്ങി നിൽക്കുന്ന ഒരു ഡോക്ട്ടറാണ് .
Info Clinic എന്ന Health & Wellness Website -ൽ കൂടി, വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവെക്കുന്ന സൈബർ കൂട്ടായ്മായിലെ എഴുത്തുകാരനും കൂടിയാണ് കുഞ്ഞാലികുട്ടി. സാമൂഹ്യ നന്മക്ക് വേണ്ടി എന്നുമെന്നോണം എഴുത്തുകളിലൂടെ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലി /കുട്ടിയെ അനേകം ആളുകൾ എന്നും വായിച്ചു വരുന്നു ...
- Details
- Category: Directory
- Hits: 666
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Areas of Interest : Novel
- Major works: 'മാധവി'
കൊല്ലം ജില്ലയിൽ നിന്നും വന്ന് യു .കെ യിൽ സ്ഥിര താമസ മാക്കിയിരിക്കുന്ന ശ്രീമതി.ജയശ്രീ ശ്യാംലാൽ പ്രശസ്ത നാടകാചാര്യൻ ശ്രീ ഒ . മാധവന്റെ മകളും, സിനിമാനടൻ ശ്രീ മുകേഷിന്റെ സഹോദരിയുമാണ് .
ലണ്ടനിലെ ഇന്ത്യന്‍ വംശജകര്‍ക്കിടയിലെ പ്രവാസി മലയാളികളുടെ വേറിട്ടൊരു ലോകവും, വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പഴമയും, പുതുമയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലായ 'മാധവി' ഈ എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ്. മലയാളി സാന്നിദ്ധ്യം ഏറെയുള്ള സ്ലോവില്‍ നിന്നും നമ്മുടെ മാതൃഭാഷയില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ മലയാള നോവൽ.
ശരാശരി മനുഷ്യ മനസ്സില്‍ ആസ്തികതയും, നാസ്ഥികതയും ഊട്ടി വളർത്തി ജന്മ നിർവഹണത്തിന്റെ വേരുകൾ പേറുന്ന സാധാരണ കുടിയേറ്റക്കാരനായ മലയാളിയുടെ സങ്കീർണ മനോവ്യാപാരങ്ങളെ ലളിതമായ നിരീക്ഷണത്തോടെ വിവരിക്കുവാനും ശ്രീമതി. ജയശ്രീ ശ്യാംലാല്‍ , 'മാധവി' എന്ന തന്റെ പ്രഥമ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.
നൈതിക സംഘർഷം തുടങ്ങുന്നതും, ഒടുങ്ങുന്നതും വ്യക്തിയിൽ തന്നെയാണന്നും, എന്നാൽ അയാളുടെ അനന്തമായ ബന്ധപ്പെടലുകളിലൂടെ ഒരു സമൂഹത്തിന്റെ ചരിത്രം മുഴുവൻ നേരിട്ട് കഥാ വസ്തുവായി തീരുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് മാധവി എന്ന നോവല്‍. അത് കൊണ്ട് തന്നെ ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥയാണ് മാധവി എന്നും വിശേഷിപ്പിക്കാവുന്നതാണ്.
ജയശ്രീ - ശ്യാംലാൽ ദമ്പതികളുടെ മകൾ നീത ശ്യാമും നല്ലൊരു സ്ക്രിപ്ട് റൈറ്റർ കൂടിയാണ് .
കൂടുതലും ആംഗലേയത്തിൽ എഴുതുന്ന നീത ശ്യാം, എഴുത്തിൽ ധാരാളം അവാർഡുകൾ ഒരു യുവ എഴുത്തുകാരിയെന്ന നിലയിൽ വാരികൂട്ടിയിട്ടുണ്ട്...
- Gopalakrishnan Nettuveli Dr. / ഡോ : ഗോപാലകൃഷ്ണന് നെട്ടുവേലി
- Mirsa K A Dr. / ഡോ: കെ.എ .മിർസ
- Seena Devaki Dr/ ഡോ. സീന ദേവകി
- Suresh C Pillai / സുരേഷ്.സി.പിള്ള
- Aubrey Menon / ഓബ്രി മേനോൻ
- Shukoor M A / ഷക്കൂർ എം എ
- Namth / നമത്
- Mini Rakhavan / മിനി രാഘവൻ
- P M Ali Dr. / പി.എം.അലി
- Shivanandan Kanwashramath / ശിവാനന്ദൻ കണ്വാശ്രമത്ത്
- Karuvathil Sukumaran / കരുവത്തിൽ സുകുമാരൻ
- Menon Marath / മേനോൻ മാരാത്ത്

