കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ് പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു . വളരെ നോസ്ടാല്ജിക്കായും, നർമ്മവും കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്.
നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു. നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ്, ഒപ്പം ഈ എഴുത്തു വല്ലഭന് അരയന്നങ്ങളുടെ വീട്ടിൽ നിന്നും എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...

