Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 753
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Major works: ആയിരം ശിവരാത്രികള്‍, ഇലപൊഴിയും കാലം, തുലാവർഷം, അരയാലിന്റെ ഇലകൾ
- About me:
ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ പേരു കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ. 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു. ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും , കവിതകളും, പന്ത്രണ്ടോളം ചെറുകഥകളും, 17 നോവലുകളും രചിച്ചിട്ടുണ്ട്.
ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരിയുടെ “ആയിരം ശിവരാത്രികള്‍” എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ. മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. പിന്നീട് ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ്. സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു...
- Details
- Category: Directory
- Hits: 557
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Blogs: Visit Website
ഉഴവൂരിൽ നിന്നും യു കെ യിലെത്തിയ കവിതകളേയും, പാട്ടുകളെയും എന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിൽ ( മലയാളം കവിതകള്‍ ) അനുഭവ കഥകളടക്കം ധാരാളം കഥകളും, ലേഖനങ്ങളും എഴുതാറുണ്ട്.
- Details
- Category: Directory
- Hits: 535
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Blogs: Visit Website
- About me:
ഇവിടെ യു.കെയിലെ ഗേറ്റ്സ്ഷെഡിൽ താമസിക്കുന്ന
കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ
ഇരിങ്ങാലക്കുട സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരുതമ്പുരാട്ടി
തന്നെയാണ് .മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള
പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ
കഥകളും ,ലേഖനങ്ങളുമൊക്കെ വനിതയടക്കം പല പ്രിന്റി മീഡിയകളിലും പ്രസിദ്ധീകരിച്ച
വരാറുണ്ട് .സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി
കൂടിയാണ്ഒരു കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള
എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ
- Details
- Category: Directory
- Hits: 859
- Status: Active
- Languages: Malayalam
- Country Living: Behrain
- Major works: ചിന്നുവിന്റെ നാട്, മഴയിലൊരു വിരുന്നുകാരൻ, മരുഭൂമി
- Blogs: Visit Website
- About me:
കൊച്ചിയിലെ ഇടപ്പള്ളി സ്വദേശിയായ , അനേക വർഷം ബഹ്റിനിൽ പ്രവാസിയായിരുന്ന വി.കെ എന്നറിയപ്പെടുന്നവി.കെ.അശോകൻ 'ചിന്നുവിന്റെ നാട് ', 'മഴയിലൊരു വിരുന്നുകാരൻ ','മരുഭൂമി ' എന്നീ മൂന്ന് നോവലുകളും, ധാരാളം കഥകളും എഴുതിയിട്ടുണ്ട്.
- Naseena Methal
- Joy Joseph / ജോയ് ജോസഫ് (ജോയിപ്പൻ)
- Manju Varghese / മഞ്ജു വർഗീസ്
- Aniyan Kunnathu / അനിയൻ കുന്നത്ത്
- Sicily George / സിസിലി ജോർജ്ജ്
- Muralee Mukundan / മുരളീ മുകുന്ദൻ
- Philip Verghese 'Ariel' / ഫിലിപ്പ് വർഗീസ് ഏരിയൽ
- Sandhya L Sasidharan / സന്ധ്യ എൽ ശശിധരൻ
- Girija Navaneethakrishnan / ഗിരിജ നവനീതകൃഷ്ണൻ

