Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 763
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- Major works: 51 books
- Achievements: Bhashamitram award,
മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട പ്രവാസജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ. മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതുവരെ 51 പുസ്തകങ്ങൾ.
സാഹിത്യത്തിന്റെ എല്ലാമേഖലകളിലുമായി ഇറക്കിയിട്ടുള്ള, ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.
- Details
- Category: Directory
- Hits: 541
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ. 'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ. 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ്.
ലണ്ടനിലുള്ള മുരളി വെട്ടത്ത് ഇന്ന് യു.കെയിൽ മാത്രമല്ല ,ആഗോളപരമായി മലയാളികളുടേതായ പല കലാ സാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു സജീവ അംഗമാണ് .ഇരിഞ്ഞാലകുടയിൽ ജനിച്ച് ,നാട്ടിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച ശേഷം 1987 മുതൽ ലണ്ടനിൽ സ്ഥിരതാമസമുള്ള സാഹിത്യ സാംസ്കാരിക പ്രവർത്തകനാണ് .
ഇപ്പോൾ 'നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ. സമകാലിക മലയാളം വാരികയുടെ ലണ്ടൻ എഡിറ്ററായിരുന്നു . എന്നും കലാ സംസ്ക്കാരിക സാമൂഹ്യ വിഷയങ്ങളിൽ തല്പരൻ. ഇപ്പോൾ 'മലയാളം മിഷൻ യു.കെ'യുടെ ചെയർമാൻ കൂടിയാണ് മുരളി വെട്ടത്ത്. 'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ. ചിന്താ രവീന്ദ്രന്റെ 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ്.
ഭാര്യ മിച്ചിരു മകൻ രാമു
- Details
- Category: Directory
- Hits: 556
- Status: Active
- Languages: Malayalam
- Country Living: United Kingdom
സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം കഴിഞ്ഞ 1985 മുതൽ ലണ്ടനിലെ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ. അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്തത്തിനുടമയാണ്. നാടകം, കവിത, പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ 5 more Minits എന്ന ഷോർട്ട് ഫിലിമിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംഗീത ഓഫ് യു. കെ, വേൾഡ് മലയാളി കൗൺസിൽ മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്കാരിക പ്രവർത്തകൻ. 90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു.
- Details
- Category: Directory
- Hits: 664
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: ദേശാഭിമാനി, കലാകൗമുദി എന്നിവയിൽ എഴുതുന്നു. Resident editor of Kaumudi Europe.
ലണ്ടനിലും, പരിസര പ്രദേശങ്ങളിലും 1982 മുതൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരത്തെ മണമ്പൂരിൽ നിന്നും എത്തിയ മണമ്പൂർ സുരേഷ്, 76 തൊട്ട് ദേശാഭിമാനിയിൽ എഴുതി തുടങ്ങിയതാണ് , പിന്നീട് കലാകൗമുദി വാരികയിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ട്യൂബ് ട്രെയിൻ ഓപ്പറേറ്ററായി ജോലിചെയ്യുന്ന ഇദ്ദേഹം കേരള കൗമുദിയുടെ ലണ്ടൻ ലേഖകൻ കൂടിയാണ്. രാഷ്ട്രീയ, സാഹിത്യ, സിനിമാ, സാംസ്കാരിക ചുറ്റുവട്ടങ്ങളെ കുറിച്ച് അനേകം ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട്, ഒപ്പം ധാരാളം യാത്രാ വിവരണങ്ങളും. ലണ്ടനിൽ ആദ്യമുണ്ടായിരുന്ന ചേതന സ്റ്റഡി സർക്കിൾ മുതൽ ഇന്നത്തെ 'കട്ടൻ കാപ്പിയും കവിതയും' വരെയുള്ള പല കലാ സാഹിത്യ കൂട്ടായ്മകളിലെയും സജീവാംഗം കൂടിയാണ് മണമ്പൂർ സുരേഷ്.
- Vijayalekshmi / വിജയലക്ഷ്മി
- Swathi Sasidharan / സ്വാതി ശശിധരൻ
- Deepa Praveen / ദീപ പ്രവീൺ
- Jose Antony / ജോസ് ആന്റണി
- Meera Kamala / മീര കമല
- Siya Shameen / സിയാ ഷമീൻ
- Murukesh Panayara / മുരുകേഷ് പനയറ
- Geetha Rajeev / ഗീത രാജീവ്
- Simmy Kuttikkaattu / സിമ്മി കുറ്റിക്കാട്ട്
- Manoj Shiva / മനോജ് ശിവ
- Nisha Sunil / നിഷ സുനിൽ
- KOCHU THRESYA / കൊച്ചു ത്രേസ്യ

