Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 508
- Status: Active
- Languages: Malayalam
- Country Living: United Kingdom, UAE
- Major works: കഥാ മിനാരങ്ങൾ
യു.കെയിലും, യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്മി കവിതകളും , കഥകളും , മലബാറിന്റേതായ സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി, വീഡിയോ അടക്കം എല്ലാ വായനക്കാരെയും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ്. ധാരാളം പാചക വിഭങ്ങൾ തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി. 'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു ...
- Details
- Category: Directory
- Hits: 485
- Status: Active
- Languages: Malayalam
- Country Living: Republic of Ireland
അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനീയാണ്. നല്ലൊരു വായനക്കാരി കൂടിയയായ സ്വാതി ഒട്ടുമിക്ക കൊച്ചു വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് .
- Details
- Category: Directory
- Hits: 717
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: Co-author: അവിയൽ, പുരുഷൻ, ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ
നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെയിലെ വെയിൽസിൽ താമസിക്കുന്ന, കോട്ടയത്തിന്റെ പുത്രി ദീപ മധു എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ തന്നെയാണ് .
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും. ഗാർഹിക പീഡന ഇരകൾക്കും, സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W .Aid ട്രസ്റ്റി, ഡയറക്ടർ ബോർഡ് മെമ്പർ എന്നെ നിലകളിൽ സേവനമനുഷ്ഠിക്കുന്ന, മലയാളത്തിലും ,ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ്. അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്ന പുസ്തകത്തിലെയും, ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ' എന്ന പുസ്തകത്തിലെയും ഒരു രചയിതാവ് കൂടിയാണ് ദീപ ..
- Details
- Category: Directory
- Hits: 672
- Status: Active
- Languages: Malayalam, English, Hindi
- Country Living: United Kingdom
തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിയിലെ പള്ളിക്കുന്നിൽ നിന്നും ലണ്ടനിൽ വന്നു വസിക്കുന്ന ജോസ് ആന്റണി പിണ്ടിയൻ ഇവിടങ്ങളിൽ അറിയപ്പെടുന്ന ചിത്രകാരനും, ശില്പിയും, ത്വത്വചിന്തകനും, ഒപ്പം നല്ല നിരീക്ഷണ സ്വഭാവമുള്ള എഴുത്തുകാരനും കൂടിയാണ്.
കലയെയും, സാഹിത്യത്തെയുമൊക്കെ വിലയിരുത്തികൊണ്ടുള്ള അനേകം ആർട്ടിക്കിളുകൾ ജോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല കവിതകളെ സ്നേഹിക്കുന്ന, ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജോസിന്റെ അനുഭവാവിഷ്കാരങ്ങളും, വിലയിരുത്തലുകളും എന്നും തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ തന്നെയാണ് .
ലണ്ടനിലെ കലാ സാഹിത്യ കൂട്ടായ്മകളിലെ നിറ സാനിദ്ധ്യമുള്ള വ്യക്തിത്തത്തിനുടമകൂടിയാണ് ഈ ആന്റണി ജോസ് പിണ്ടിയൻ. ഒപ്പം കട്ടൻ കാപ്പി കൂട്ടായ്മയിലെ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ എന്നും നേതൃത്വം കൊടുക്കുന്നതും ജോസ് തന്നെയാണ് .
ജോസിന്റെ ഭാഷയിലൂടെയുള്ള താഴെയുള്ള വിലയിരുത്തൽ കൂടി നോക്കൂ ....
'നല്ല സാഹിത്യം നല്ലൊരു വായനാനുഭവമാണ്.
അത് ജീവിതത്തിന്റെ നേർ പകർപ്പാകുമ്പോൾ വായനാനുഭവത്തിന്റെ
തീഷ്ണത വർദ്ധിക്കുന്നു. എന്നാൽ ജീവിതാനുഭവം കലയിലേക്ക് പകർത്തുന്ന പ്രക്രിയയിൽ വൈകാരിക ഉന്നതിയുണ്ടാകുകയും, വാക്കുകളും വാചകങ്ങളും ഒന്ന് മറ്റൊന്നിനോട് ചേർന്ന് താളക്രമത്തോടെ വായനക്കാരന്റെ മനസ്സിൽ പതഞ്ഞു ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തിന്റെ പ്രത്യേകത അത് ജീവിതത്തിനും, കഥക്കും ഇടക്കുള്ള അതിർത്തികൾ മായിച്ചു കളഞ്ഞു വായനാനുഭവത്തെ സ്പുഡീകരിക്കുന്നു എന്നുള്ളതാണ്.
ഇങ്ങനെ എഴുതാൻ കഴിയുന്ന യു,കെയിലെ രണ്ട് എഴുത്തുകാരാണ് മുകളിൽ പറഞ്ഞ ശ്രീ .അലക്സ് കണിയാംപറമ്പിലും , താഴെ പറയുവാൻ പോകുന്ന വി .പ്രദീപ് കുമാറും.'...
- Meera Kamala / മീര കമല
- Siya Shameen / സിയാ ഷമീൻ
- Murukesh Panayara / മുരുകേഷ് പനയറ
- Geetha Rajeev / ഗീത രാജീവ്
- Simmy Kuttikkaattu / സിമ്മി കുറ്റിക്കാട്ട്
- Manoj Shiva / മനോജ് ശിവ
- Nisha Sunil / നിഷ സുനിൽ
- KOCHU THRESYA / കൊച്ചു ത്രേസ്യ
- Rajendra Panicker .N.G / രാജേന്ദ്ര പണിക്കർ .N.G
- Jishma Shiju / ജിഷ്മ ഷിജു
- Priya Kiran / പ്രിയ കിരൺ
- Ashok Sadan / അശോക് സദൻ

