Directory
Open an account with this web site and create your profile yourself. Alternatively send your details and photo to.
- Details
- Category: Directory
- Hits: 581
- Status: Active
- Languages: Malayalam ,English
- Country Living: Kuttanatu , Leeds ,U.K
- Major works: അഭിരാമി പിറക്കുന്നതും കാത്ത് - ചെറു കഥാ സമാഹാരം.
- About me:
ജന്മനാട് കുട്ടനാട്ടിലെ തെക്കേക്കരയില്‍. കഴിഞ്ഞ 24 വര്‍ഷങ്ങളായി അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ് കോളേജില്‍ ജോലിനോക്കുന്നു. ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകനും, സൂപ്പര്‍വൈസറും ആയി സേവനം അനുഷ്ടിച്ചിരുന്നു. തൊണ്ണൂറിന്റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു. അക്കാലത്ത്, ചില കഥകള്‍ 'കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി "അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയിരുന്നു. അപ്പോഴാണ് ഫെയിസ് ബുക്ക് എന്ന മീഡിയിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട് സജീവമാകമെന്നു കരുത്തിയത്.
- Details
- Category: Directory
- Hits: 584
- Status: Active
- Country Living: Panthalam, London , U.K
- Major works: ഒറ്റത്തുരുത്തിലെ നിർവൃതികൾ
നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത് ഉദിച്ചുയർന്നു വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന ജിഷ്മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് . വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ്നതുരുത്തുകളുണ്ട്... നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ.... ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്. വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന, വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്. ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
- Details
- Category: Directory
- Hits: 993
- Status: Active
- Languages: Malayalam, English
- Country Living: United Kingdom
- About me:
ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ് വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്. ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു.
മാതൃഭൂമി (http://www.mathrubhumi.com/women/blog/me-toowomen-empowerment-1.2329667 ) ഓൺ .ലൈനിൽ അടക്കം ധാരാളം സൈബർ ഇടങ്ങളിൽ പ്രിയ വരുന്നു
'അവിയൽ' പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയായ പ്രിയ കിരൺ. പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു എഴുത്തുകാരി കൂടിയാണ് പ്രിയ ...
- Details
- Category: Directory
- Hits: 952
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Blogs: Visit Website
- About me:
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപജാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക് സദനാകുന്നു.... ഇതാ എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര് മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്റെയും
ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ,
അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.
കൊച്ചിക്കാരനായ അശോക് സദൻ ,പല ദേശങ്ങളിലും ചേക്കേറിക്കൊണ്ടിരിക്കുന്ന ശരിക്കും ഒരു സകല കലാവല്ലഭനാണ് ...
നല്ലൊരു ശിൽപ്പിയും,സിനിമാക്കാരനുമൊക്കെയാണ്, ഷോർട് ഫിലീമുകളും, തിരക്കഥകളും അശോകന്റെ സംഭവനകളായിട്ടുണ്ട്
എഴുത്തിന്റെ എല്ലാ മേഖലകളിലും അശോക് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അക്ഷരങ്ങളേ കൂടി സ്നേഹിക്കുന്ന അശോക് (എന്റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും.)ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയുടെ ലണ്ടൻ ഷൂട്ടിങ്ങ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അശോക് സദനായിരുന്നു.
- Omana Gangadharan / ഓമന ഗംഗാധരൻ
- Joshi Pulikootil / ജോഷി പുലിക്കൂട്ടിൽ
- Seema Menon / സീമ മേനോൻ
- V K Ashokan / വി.കെ. അശോകൻ
- Naseena Methal
- Joy Joseph / ജോയ് ജോസഫ് (ജോയിപ്പൻ)
- Manju Varghese / മഞ്ജു വർഗീസ്
- Aniyan Kunnathu / അനിയൻ കുന്നത്ത്
- Sicily George / സിസിലി ജോർജ്ജ്
- Muralee Mukundan / മുരളീ മുകുന്ദൻ
- Philip Verghese 'Ariel' / ഫിലിപ്പ് വർഗീസ് ഏരിയൽ
- Sandhya L Sasidharan / സന്ധ്യ എൽ ശശിധരൻ

