കഥയുടെ ഗിരി ശൃംഗമായ മഹാ ഭാരതത്തിലൂടെ ഒരു തീർഥ യാത്ര. ഇന്ത്യൻ സാഹിത്യം പടർന്നു പന്തലിച്ചത് ഇതിഹാസങ്ങളുടെ വളക്കുറുള്ള മണ്ണിൽ നിന്നാണ്. ഭാരത ഭൂഘണ്ഡത്തിലെ ഓരോ കുഞ്ഞും പിറന്നു വീഴുന്നത് കഥയുടെ ഈ അമൂല്യ ഖനിയിലേക്കാണ്. മുത്തശ്ശിക്കഥയിൽ തുടങ്ങി ഹോളിവുഡ് ബളോക് ബസ്റ്ററിൽ എത്തി നില്ക്കുന്ന എല്ലാ മനുഷ്യകഥകളുടെയും ബീജരൂപം ഇവിടെ ഉറങ്ങുന്നു. ഉത്തരാധുനികതയിലേക്ക് പോകുമ്പോഴും ക്ളാസിക്കുകൾ നല്കുന്ന അസ്ഥിവാരം നമുക്ക് മറക്കാതിരിക്കാം. പർവങ്ങളിൽ നിന്നും പർവങ്ങളിലേക്ക്; ആദരവോടെ നമുക്ക് യാത്ര തുടങ്ങാം. വ്യാസ ഭാരതത്തെ അധികരിച്ച് ഒരു പഠന ചർച്ച. ജൂണ്‍ 2014 കട്ടൻ കാപ്പിയുടെ വേദിയിലേക്ക് സ്വാഗതം. പങ്കെടുക്കുന്നവർ മഹാഭാരതത്തിലെ ഉപകഥകൾ അവതരിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കഥകൾ അവതരിപ്പിക്കാം. ഓരോ അവതരണവും 5 മിനിട്ടിനുള്ളിൽ ഒതുക്കേണ്ടതാണ് . മഹാഭാരതത്തെ അധികരിച്ച് ഉണ്ടായിട്ടുള്ള സാഹിത്യ കൃതികളും അവതരിപ്പിക്കപ്പെടും. അടുത്ത കാലത്തു പ്രസിദ്ധീകരിച്ച 'തിരിച്ചറിവുകൾ' എന്ന മലയാള നോവലിന്റ രചയിതാവായ ജിൻസണ്‍ ഇരിട്ടിയെ അനുമോദിക്കുന്നു.
June 2014 Report Mahabharatham is rather a vast topic for discussion within a short span of time; but Kattankaapi braved to do so on Saturday 21 June 2014 at Kerala house, Manor park, London. The programme deserved more contributions from well-studied sources. Lakshi menon, Sandra Sugathan and Mithul Murali narrated stories from Mahabharatham. Discussed about the eras, the great epic Mahabharatham came to shape, why it is still relevant and some of the controversies around Mahabharatham. Jinson Iritty talked about his recently published book 'Thiricharivukal'. The book was available to purchase at the programme.

