Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

മലയാളത്തിന്റെ ധൈഷണിക നാദമായ പ്രൊഫസർ K സച്ചിദാനന്ദൻ അദ്ദേഹത്തിന്റെ സാഹിത്യ, സാംസ്കാരിക അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ആശയ സമ്പുഷ്ടമായ കവിതകൾ, പ്രൗഢ ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, എന്നിവകൊണ്ട് വർത്തമാന മലയാള ഭാഷയിൽ നിറഞ്ഞു നില്ക്കുന്ന പ്രതിഭാസമായ സച്ചിദാനന്ദൻ മനോഹരമായ മൊഴിമാറ്റങ്ങൾ കൊണ്ട് അനേകം അന്യ ഭാഷാ സാഹിത്യകാരന്മാരെ മലയാളിക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. 2010 ഒക്ടോബറിൽ  ആരംഭിച്ച 'കട്ടൻകാപ്പിയും കവിതയും' എന്ന അനൗപചാരിക സംരംഭം  KALA യുടേയും 'കൗമുദി യൂറോപ്പി' ന്റെയും സഹകരണത്തോടെയാണ് ഈ സമ്മേളനം  സംഘടിപ്പിക്കുന്നത്. ലണ്ടൻ മലയാളികൾക്ക് അപൂർവമായി ലഭിക്കുന്ന ഈ അവസരം, അദ്ദേഹത്തോടൊപ്പം പങ്കിടാൻ ഏവരെയും ക്ഷണിക്കുന്നു. Venue: Kerala House, Manor park, London E12 5AD Date: Sunday 19, October 2014 Time: From 6pm