Report on meeting at Croydon on 19 - Jan 2014 2014 ജനുവരി 19 ന് ക്രോയ്ഡോണിൽ വച്ചു നടന്ന സംഗമത്തിൽ കെ. പി. ഉദയഭാനു വിനെയും, പ്രേം നസീറിനെയും അനുസ്മരിച്ചു. തുടർന്നുള്ള പരിപാടികളിൽ മുരുകേശ് പനയറ, രശ്മി പ്രകാശ് രാജേഷ്, അനിയൻ കുന്നത്ത്, സിസിലി ജോർജ് എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. 'പ്രിയ കവികളും പ്രിയ കവിതകളും' എന്ന വിഷയത്തിൽ പലരും സ്വന്തം അനുഭവ തലങ്ങളിൽ നിന്നുകൊണ്ട് മലയാള കവികളെ പ്പറ്റിയും അവരുടെ കവിതകളെ പ്പറ്റിയും സംസാരിച്ചു. പ്രദീപിന്റെ കവിതാലാപനം 70, 80 കളിലെ കവിയരങ്ങുകളെ ഓർമയിലെത്തിച്ചു. സംഘമായി പഴയ സിനിമാ-നാടക ഗാനങ്ങൾ ആലപിച്ച് വഴി പിരിയുമ്പോൾ മനസ്സ് മേഘ പാളിപോലെ ലാഘവമുള്ളതായി മാറിയിരുന്നു. {gallery}croydon14jan{/gallery}

