Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

1500 ൽ പരം അന്തേവാസികൾ, മതനിരപേക്ഷത മുഖമുദ്രയായ പ്രവർത്തനോർജ്ജം, കുടുംബാന്തരീക്ഷം പോലെ കാത്തു സൂക്ഷിക്കുന്ന പാരസ്പര്യം, ആഹാരവും, പാർപ്പിടവും, ചികിത്സയും, ഉറപ്പുവരുത്തുന്ന സംരക്ഷണം, പുറം തള്ളപ്പെട്ടവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാരുണ്യം -  'ഗാന്ധിഭവൻ' എന്ന ശരണാലയത്തിന്റെ പ്രത്യേകതകളാണിത്‌.

ഭിന്നശേഷിയുള്ളവർ, വൃദ്ധർ, രോഗികൾ, അബലകളായിപ്പോയവർ, ശാരീരികവും മാനസികവുമായ വൈകല്യം അനുഭവിക്കുന്നവർ, ഡേ കെയർ മുതൽ പ്രൊഫഷണൽ വിദ്യാർഥികൾ വരെയുള്ള പുതിയ തലമുറയിലെ അന്തേവാസികൾ, ഇവരൊക്കെ ചേർന്നതാണ് Dr. പുനലൂർ സോമരാജൻ ആരംഭിച്ച ഈ സ്നേഹരാജ്യത്തിലെ' കുടുംബാംഗങ്ങൾ.  ഇന്നിത് ഏഷ്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ കൂട്ടുകുടുംബമായി അറിയപ്പെടുന്നു.

താൻ സ്വപ്നം കണ്ടു, തുടങ്ങിവച്ചു, തുടർന്നുപോകുന്ന  പ്രസ്ഥാനത്തെപ്പറ്റി, അതിന്റെ പ്രവർത്തനത്തെപ്പറ്റി, ജീവകാരുണ്യ യാത്രയിലെ തന്റെ അനുഭവങ്ങളെപ്പറ്റി Dr. പുനലൂർ സോമരാജൻ സംസാരിക്കുന്നു. ജൂലൈ 21 ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ, ഈസ്റ്റ് ഹാമിലെ കേരളാ ഹൗസിലേക്കു  മലയാളി അസോസിയേഷൻ ഓഫ് ദി UK നിങ്ങളെ സ്വാഗതം ചെയ്യുന്നു. 

An interactive session with Dr.Punalur Somarajan, founder of Gandhi Bhavan, Pathanapuram. Come and join the conversaton at Kerala house on Saturday 21 July 2018 from 6pm.

About Gandhi Bhavan

View Report