
ഏറ്റവും കൂടുതൽ മഹാദുരന്തങ്ങൾ കണ്ടിട്ടുള്ള വ്യക്തിക്ക് 2018 ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന വാർത്ത പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് എഴുത്തുകാരനും പ്രാസംഗികനുമായ ഡോ. മുരളി തുമ്മാരുകുടി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം എഴുതുന്ന അദ്ദേഹത്തിന്റെ വായനക്കാർക്ക് ഈ വാർത്തയിൽ അത്ഭുതമില്ല.
കട്ടൻകാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയിൽ ഡോ. മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ആനുകാലിക, സാഹിത്യ വിഷയങ്ങൾക്കൊപ്പം ശതവാർഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും, സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചർച്ച നയിക്കുന്നു. പതിവുപോലെ വട്ടം കൂടിയിരുന്നു നമുക്കു വർത്തമാനം പറയാം. Venue: Kerala house, 671 Romford Road . London E12 5AD | Date: Saturday 14 April 2018 | Time: 5pm

