
പുതുവത്സരത്തിൽ പ്രിയപ്പെട്ട കവി സുഗതകുമാരിയുടെ കവിതകളിലൂടെ കട്ടൻകാപ്പി സഞ്ചരിക്കുന്നു. കട്ടൻകാപ്പിയുടെ ഫേസ്ബുക് പേജ് സുഗതകുമാരിയുടെ കവിതകൾ കൊണ്ടു പൂരിതമാകട്ടെ! കവിതകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, ഇഷ്ടപ്പെട്ട കവിതകളും, വരികളും അവിടെ കുറിച്ചിടുക. നമുക്കേവർക്കും അതു പ്രയോജനകരമാകും. ഒരു മാസത്തോളം നീണ്ട ഓൺലൈൻ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം സൗകര്യമായ ഇടങ്ങളിൽ (വീടുകളിൽ പോലും) നമുക്കൊത്തുചേരാം. കട്ടൻ കാപ്പിയും കുടിച്ചു (പരിപ്പുവട ഞാൻ കൊണ്ടുവരുന്നതായിരിക്കും) കവിതകൾ ചൊല്ലാം, സംവദിക്കാം. രണ്ടു മണിക്കൂർ നേരത്തെ പ്രോഗ്രാമുകൾ ഓർഗനൈസ് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി അറിയിക്കുക.

