കൊല്ലം ജില്ലയിൽ നിന്നും ആ കാലഘട്ടത്തിൽ ലണ്ടനിൽ എത്തിയ ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഫ്രാൻസിസ് ആഞ്ചലോസ് എന്ന അദ്ധ്യാപകൻ ആഗോള സാഹിത്യത്തെ കുറിച്ച് ധാരാളം അറിവുള്ള ഒരു വിജ്ഞാന പ്രതിഭയാണ്. അന്നിവിടെ നാട്ടിൽ നിന്നും എത്തിച്ചേരുന്ന സാഹിത്യകാരന്മാരെയും, മറ്റു സാംസ്കാരിക നായകന്മാരെയുമൊക്കെ ആനയിച്ച് ഇവർ പലപരിപാടികളും നടത്തിയിട്ടുണ്ട്. കവിതകളും, ഓണപ്പാട്ടുകളും, ലേഖനങ്ങളുമൊക്കെയായി പല മാദ്ധ്യങ്ങളിലും എഴുതുന്ന ഇദ്ദേഹം ന്യൂഹാം കോളേജിന്റെ സെന്റർ മാനേജരായി ജോലി ചെയ്യുന്നു. നല്ലൊരു വയലിനിസ്റ്റ് കൂടിയായ ഇദ്ദേഹം കട്ടൻ കാപ്പി കൂട്ടായ്മയിൽ പല ചർച്ചകളും നയിക്കുന്ന വല്ലഭൻ കൂടിയാണ്...
Francis Angilose / ഫ്രാൻസിസ് ആഞ്ചലോസ്
- Details
- Category: Directory
- Hits: 702
- Status: Active
- Languages: Malayalam, English
- Country Living: United Kingdom

