എഴുത്തിന്റെ ആധുനികകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെ യിലെ നോർത്തംപ്ട്ടണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി. രണ്ട് നോവലുകളും, ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ 'ബിലാത്തി പ്രണയം' എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ്. 'തിരിച്ചറിവുകൾ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ. ഒരിക്കലും പിഴുതുമാറ്റാൻ കഴയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും, ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും, പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ്.
Jinson Iritty / ജിൻസൺ ഇരിട്ടി
- Details
- Category: Directory
- Hits: 487
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: തിരിച്ചറിവുകൾ - novel, ബിലാത്തി പ്രണയം - Screen play

