Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

  • Status: Active
  • Languages: Malayalam
  • Country Living: UK
  • Achievements: ''Peace of mind''
  • Blogs: Visit Website
  • Socialmedia : Visit Website
  • About me:

    നമസ്കാരം,   ഹരി എന്ന്  വിളിക്കപ്പെടുന്നു.

    "പ്രപഞ്ചം" എന്ന സർവകലാ ശാലയില്‍ "ജീവിത" മെന്ന വിഷയത്തെ പഠിച്ചുകൊണ്ടിരിക്കുന്ന കേവലമൊരു വിദ്യാർത്ഥി.

    കുറച്ചു കൂടി വിശദമാക്കിയാല്‍  അതിങ്ങനെ...

    ഞാനാരെന്നന്വേഷിച്ചു ഇവിടെ വരെ വന്ന എന്‍റെ പ്രിയ സുഹൃത്തും ബന്ധുവുമായ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം. ഇവിടെ വരെ അന്ന്വേഷണം വ്യാപിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. 
    ഹരി യെന്നാണ് പേര്. 
    സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം. നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്. നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.
    അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്. 
    ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം. പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും ദൃഷ്ടികളെയും പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് ഉയര്‍ച്ചയിലേക്ക് നയിക്കാം, മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക. നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി നമസ്കാരം.