സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം കഴിഞ്ഞ 1985 മുതൽ ലണ്ടനിലെ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ. അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാസാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്തത്തിനുടമയാണ്. നാടകം, കവിത, പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ 5 more Minits എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സംഗീത ഓഫ് യു. കെ, വേൾഡ് മലയാളി കൗൺസിൽ മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്‌കാരിക പ്രവർത്തകൻ. 90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു.
Narayanan K / നാരായണൻ. കെ
- Details
- Category: Directory
- Hits: 556
- Status: Active
- Languages: Malayalam
- Country Living: United Kingdom

