Kaladevi Nair / കലാദേവി നായർ
- Details
- Category: Directory
- Hits: 576
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Major works: കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ് കുത്തിക്കുറിച്ചു. യു കെയിലെ കേരളലിങ്ക്, യു എസ്സിലെ ആഴ്ചവട്ടം, എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. കൂടാതെ മനോരമ ഓൺലൈൻ, യു കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി, ക്നാനായ ക്രോണിക്കിൾ പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.
- About me:
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദക. ദേശ കാല ഭാഷാന്തരങ്ങൾക്കപ്പുറമായ ആ ആഴിയിൽ മുങ്ങിത്തപ്പി മുത്തും പവിഴവും കണ്ടെത്താൻ കൊതിക്കുമ്പോഴും ശിഷ്ട്ടജന്മം അതിനു തികയില്ലന്ന തിരിച്ചറിവുണ്ട്. കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ് കുത്തിക്കുറിച്ചു. യു കെയിലെ കേരളലിങ്ക്, യു എസ്സിലെ ആഴ്ചവട്ടം, എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. കൂടാതെ മനോരമ ഓൺലൈൻ, യു കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി, ക്നാനായ ക്രോണിക്കിൾ പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്. എഴുതിയതൊക്കെ ആളുകൾക്കിഷ്ട്ടമായി എന്നറിയുന്നതിൽ ഏറെ സന്തോഷവും അതിലേറെ ചാരിതാർഥ്യവും ഉണ്ട്. രചനകൾ ഒരുമിച്ചു ചേർത്തു ഒരു പുസ്തകമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. സ്വദേശം പത്തനംതിട്ട എങ്കിലും വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ .

