About
2010 ൽ ലണ്ടനിൽ ആരംഭിച്ച 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, കവിയരങ്ങുകൾ എന്നിവയിലൂടെ മലയാള സാഹിത്യവുമായി ബന്ധപ്പെട്ടു പ്രവാസ ലോകത്തു പ്രവർത്തിക്കുന്നു. 2017 നവംബറിൽ യുകെയിലെ മലയാളി എഴുത്തുകാരുടെ ആദ്യത്തെ ദേശീയ സംഗമം ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ, എം എ യു കെ യുടെ ആസ്ഥാനമായ കേരളാഹൗസിൽ വച്ചു നടത്തപ്പെട്ടു. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളം എഴുത്തുകാരും, ഭാഷാസ്നേഹികളും അന്ന് ഇദംപ്രഥമമായി ഒത്തുകൂടി. 2019 ൽ, യുകെയിലെ മലയാളം എഴുത്തിന്റെ നൂറാം വാർഷികവും, മലയാളം എഴുത്തുകാരുടെ രണ്ടാം ദേശീയ സംഗമവും കേരളാഹൗസിൽ വച്ചു കൊണ്ടാടി. സാധാരണയായി എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും നടത്തപ്പെടുന്ന പരിപാടികളിൽ എല്ലാ ഭാഷാസ്നേഹികൾക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രിയവ്രതൻ (07812 059822), മുരളീമുകുന്ദൻ (07930 134340). വെബ്: https://coffeeandpoetry.org.
- Details
- Category: About
- Hits: 213

ലേഖകൻ: മണമ്പൂർ സുരേഷ്
കട്ടൻകാപ്പിയും കവിതയും ചുരുങ്ങിയ കാലത്തിനിടയിൽ ലണ്ടന്റെ സാുംസ്കാരിക ഭൂമികയിലെ സൌഹൃദലാവണ്യമായി തെളിഞ്ഞു നിൽക്കുകയാണ്. ഇവിടെ കഥയും, കവിതയും നോവലും, നാടകവും, ചലച്ചിത്രവും എല്ലാം ഇഴ വേർപെടുത്തിയെടുത്ത് ആസ്വാദ്യതയുടെ പുതിയ തലങ്ങൾ കണ്ടെത്തുന്നു. അതേസമയും ആരുടെയും അറിവിന്റെ തട്ടകും ഇറക്കി പ്രദർശിപ്പിക്കാനുള്ള വേദിയായും ഇത് മാറുന്നില്ല. ഓരോരുത്തരും ഓരോ കൃതികളെ, നാടകത്തെ, സിനിമയെ എങ്ങനെ ആസ്വദിക്കുന്നു എന്ന് വളരെ ലളിതമായി വിവരിക്കുന്നു. അത് തന്നെ ഒരു സർഗ്ഗ സൃഷ്ട്ടിയോടടുക്കുന്ന പ്രക്രിയ ആയി മാറുന്നു. ഇവിടെ ചലച്ചിത്ര, സാഹിത്യരുംഗത്തെ അതിപ്രഗത്ഭർ മുതൽ പുതിയ എഴുത്തുകാർ വരെ തങ്ങളുടെ കൃതികളെപ്പറ്റിയും സൃഷ്ടിരഹസ്യങ്ങളെക്കുറിച്ചും സുംസാരിച്ചിട്ടുണ്ട്. ചിത്ര കലയുടെ നൂതന സങ്കല്പ്പങ്ങളെക്കുറിച്ചു ആർട്ടിസ്റ്റ് ജോസ് ആന്റണി, മാസ്ടർ ക്ലാസ്സുകൾ സുംഘടിപ്പിച്ചു. ഇനിയും കട്ടൻകാപ്പിയും കവിതയും എന്ന മലയാളി അസോസിയേഷന്റെ ഈ സ്വതന്ത്ര സാഹിത്യവേദിയിൽ പങ്കെടുത്തിട്ടില്ലെങ്കിൽ, ഇതൊരു നിമിത്തമായിത്തീരട്ടെ എന്നാശിക്കുന്നു.
കട്ടൻകാപ്പിയും കവിതയും എന്ന പേരു തന്നെ സഹൃദയരെ പിടിച്ചു നിർത്തുന്ന ഒരു ആകർഷകത്വം സൂക്ഷിക്കുന്നു. ആരാണീ പേരിനു പിന്നിൽ എന്നു തിരഞ്ഞാൽ അത് പ്രിയവ്രതനിൽ വന്നു നിൽക്കും.
കട്ടൻകാപ്പിയും കവിതയുടെ കേളികൊട്ടായി വന്നത് സാഹിത്യത്തേക്കാൾ ചലച്ചിത്രമാണെന്നു പറയാം. വിശ്വപ്രസിദ്ധയായ സുംവിധായിക കിം ലോഞ്ചിനോറ്റോയുടെ ബീഹാറിലെ സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുള്ള ‘’പിങ്ക് സാരീസ്’’ എന്ന ചിത്രത്തിന്റെ പ്രദർശനവും സുംവിധായികയുമായുള്ള
സുംവാദവുമായിരുന്നു എും എ യൂ കെ യുടെ കുട്ടികൾ ഉൾപ്പെടുയുള്ള സദസ്സ് അതീവ താല്പര്യത്തോടെ പങ്കെടുത്ത് വിജയിപ്പിച്ചത്. കിം ലോഞ്ചിനോറ്റോയുടെ പുതിയ ചിത്രം തമിഴ് നാട്ടിലെ പ്രസിദ്ധമായ ഒരെഴുത്തുകാരിയെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുമാണ്. കിം ലോഞ്ചിനോറ്റോയെ കട്ടൻകാപ്പിയും കവിതയിലേക്കും ഇനിയും കൊണ്ട് വരേണ്ട ഒരു സുംവിധായികയാണ്.
മാധവിക്കുട്ടിയുടെ - ഇടയ്ക്ക് കമലാസുരയ്യ - ക്യാനഡയിൽ പുറത്തിറക്കിയ "ദ ലവ് ക്വീൻ ഓഫ് മലബാർ’’ എന്ന ഗ്രന്ഥം കട്ടൻ കാപ്പിയിലും ചർച്ചയ്ക്കു വന്നു, പുസ്തകും ക്യാനഡയിൽ പുറത്ത് വന്നയുടൻ. ക്യാനഡയിലെ മമാക് ഗിൻ യൂണിവേഴ്സിറ്റി പ്രൊഫസറായ മെറിലി എം വീസ്ബോർഡ് ആണ് ഗ്രന്ഥകർത്താവ്. മാധവിക്കുട്ടിയുടെ ‘’എന്റെ കഥ’’, അന്നത്തെ പ്രസിദ്ധമായ മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ തന്നെ വിവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. അതിന്റെ മറുപകുതിയാണ് "ദ ലവ് ക്വീൻ ഓഫ് മലബാർ’’. ഈ പുസ്തകത്തിന്റെ ഒരു സവിശേഷത മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ അവസാനത്തെ പത്തുവർഷത്തെ, സുംഘർഷഭരിതവും സുംഭവ ബഹുലവുമായ കഥ, അവർ നേരിട്ട് തന്റെ സുഹൃത്തായ മെറിലി വീസ് ബോർഡിനോട് പറഞ്ഞ്, ഈ പുസ്തകത്തിലൂടെ പ്രകാശും കാണുന്നു എന്നതാണ്.
താനേറെ ഇഷ്ടപ്പെട്ടയാളെ വിവാഹും കഴിക്കാനായി ഹിന്ദു മതത്തിൽ നിന്നും മാറി മുസ്ലീം ആയപ്പോൾ തീവ്രവാദികളായ ഹിന്ദുഗ്രൂപ്പുകൾ മാധവിക്കുട്ടിക്കെതിരെ ഭീഷണി ഉയർത്തുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. പ്രേമനൈരാശ്യത്തെത്തുടർന്ന് മുസ്ലീം മതം ഉപേക്ഷിച്ചു പോരണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും മുസ്ലീം തീവ്രവാദികളുടെ തിരിച്ചടിയെ ഭയന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.
അവസാനും മാധവിക്കുട്ടി എത്തുന്നത് ഒരാൾക്ക് പ്രത്യേകിച്ച് ഒരു മതത്തിന്റെയും ആവശ്യമില്ലെന്നും എല്ലാ മതങ്ങളും ഒന്നുതന്നെയാണ് പറയുന്നത് എന്നുമുള്ള ആ വലിയ ചിന്തയിലേക്കാണ്.
ഹൃദയസരസ്സിൽ നിന്ന് പ്രണയപുഷ്പമിറുത്ത് മലയാളിക്കു നൽകിയ ശ്രീകുമാരൻ തമ്പി കട്ടൻകാപ്പിയും കവിതയുടെ ചെറിയസദസ്സിൽ എത്തിയത് ‘കല’ എന്ന സുംഘടനയും കൌമുദി യൂറോപ്പും സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ്. മലയാളി അസോസിയേഷന്റെ ആസ്ഥാനമായ കകരള ഹൌസിലേക്ക്
കടന്നുവന്നപ്പോൾ തന്നെ ഇതൊരു കുടുംബസദസ്സുപോലുണ്ട് എന്ന കവിയുടെ പ്രതികരണും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വന്നതായിരുന്നു. തലേദിവസത്തെ 'കല'യുടെ വലിയ സദസ്സിൽ നിന്നും ഒരു കുടുംബ സദസ്സിന്റെ സാമീപ്യ സമ്പന്നതയും സഹൃദയത്വവുമായിരുന്നു കട്ടൻകാപ്പിയും കവിതയെ
സവിശേഷമാക്കിയത്. അവിടെ ചെറുതിന്റെ ആ ഊഷ്മളത തന്നെയായിരുന്നു കട്ടൻകാപ്പിയും കവിതാ വേദിയെ കവിയോടടുപ്പിച്ചത്. തുറന്ന മനസ്സുള്ള ഒരതിഥിയാകുമ്പോൾ ഇത്തരും സുംവാദങ്ങൾ കൂടുതൽ ആസ്വാദ്യകരമാകുന്നു. അങ്ങിനെ ഈയടുത്ത കാലത്തൊന്നും ലണ്ടനിലെ മലയാളികൾക്ക്
ഇത്രയും ഹൃദ്യമായ ഒരു സാഹിത്യ സായാഹ്നം ലഭിച്ചിട്ടുണ്ടാവില്ല.
ജയൻ ചെറിയാൻ സുംവിധാനും ചെയ്ത "പാപ്ലിയോ ബുദ്ധ’’ ഈയിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ചർച്ചചെയ്യപ്പെട്ട അതിശക്തമായ ചലച്ചിത്രമാണ്. ബ്രീട്ടീഷ് ഫിലിും ഇൻസ്റ്റിറ്റ്യൂട്ട് ഫെസ്റ്റിവലിൽ സജീവശ്രദ്ധ നേടുകയും തുടർന്ന് നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ അവാർഡ് നേടുകയും ചെയ്ത�ാപാപ്ലിയോ ബുദ്ധ കൌമുദി യൂറോപ്പിന്റെ സഹകരണത്തോടെ കട്ടൻകാപ്പിയുടെ വേദിയിലെത്തി.
പാപ്ലിയോ ബുദ്ധ കേരളത്തിലെ അധസ്ഥിത-ദളിത് സമൂഹത്തിന്റെ നൂറ്റാണ്ടുകളായി നീണ്ടു നിലനില്ക്കുന്ന അടിച്ചമർത്തലിന്റെയും, അംബേദ്കറുടെയും ബുദ്ധമതത്തിന്റെയും വെളിച്ചത്തിൽ അവർ തങ്ങളുടെ പുതിയ വഴിത്താര വെട്ടിത്തുറക്കുന്നതിന്റെയും കഥയാണ്. ചിത്രപ്രദർശനത്തിനു ശേഷും സുംവിധായകനുമായുള്ള സംവാദവും യാഥാർത്ഥ്യങ്ങളുടെ തീവ്രത കൊണ്ടും തുറന്ന പ്രതികരണും കൊണ്ടും തന്റെ വിഷയത്തെക്കുറിച്ചുള്ള സുംവിധായകന്റെ അഗാധമായ അറിവ്കൊണ്ടും വെളിച്ചം പരത്തുന്നതായിരുന്നു. നല്ലൊരു ചലച്ചിത്രാനുഭവവും മറക്കാനാവാത്ത സുംവാദാനുഭവവും ആയി മാറി
കട്ടൻകാപ്പിയും കവിതയും സുംഘടിപ്പിച്ച ന്യൂയോർക്ക് ആസ്ഥാനമായ ജയൻ ചെറിയാന്റെ ചലച്ചിത്രമായ പാപ്ലിയോ ബുദ്ധയുടെ പ്രദർശനവും ചർച്ചയും.
സുകുമാർ അഴീക്കോട് അന്തരിച്ചപ്പോൾ വ്യക്തിയേയും ജീവിതത്തെയും രചനകളെയും അദ്ദേഹും സമ്പന്നമാക്കിയ പോതുമണ്ഡലത്തേയും പരിചയപ്പെടുത്തി കട്ടൻകാപ്പിയും കവിതയും ആദരിച്ചു. അഴീക്കോടിന്റെ തത്വമസിയും (ഫ്രാൻസിസ്), ആത്മകഥയും (സുഗതൻ) അഴീക്കോടുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി തയ്യാറാക്കിയ പി.വി.മുരുകന്റെ പുസ്തകവും (ഈ ലേഖകൻ) ചർച്ചയ്ക്ക് വന്നു. തെറ്റായ വഴികളിലൂടെ സമൂഹും നീങ്ങുമ്പോൾ നില്ക്കൂ എന്ന ബോർഡുമായി വന്നു താക്കീത് നല്കാൻ ഒരു മാഷിവിടെ ഇല്ല. ഇന്ന് അതാണ് നഷ്ടമായിരിക്കുന്നതെന്ന പ്രിയന്റെ നീരീക്ഷണും ശ്രദ്ധേയമായിരുന്നു.
രണ്ടര വർഷും മുമ്പ് ഈ ചർച്ച തുടങ്ങിയപ്പോൾ, എല്ലാ മാസവും ഇത് നടത്താനാവുമോ എന്നതിൽ സന്ദേഹമുണ്ടായിരുന്ന ഒരാളാണിതെഴുതുന്നത്. ഇന്നിപ്പോൾ ഓരോ മാസത്തേയും രണ്ടാമത്തെ ശനിയാഴ്ച കട്ടൻകാപ്പിയ്ക്കായി ഉറ്റുനോക്കുകയാണ്. ഇത് തങ്ങളുടെ മേഖലയാണ് മറ്റാരും ഇതിൽ ഇടപെടേണ്ട എന്ന സങ്കുചിതത്വമില്ലാതെ തുറന്ന മനസ്സോടെ എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കാൻ കഴിയുന്നതു കൊണ്ടു മാത്രമാണ് ഇത്രയും കാലം ഇത് തുടർന്ന് പോയതും ഇപ്പോഴും ശക്തി ആർജ്ജിക്കുന്നതും. ഇനിയും കൂടുതൽ കട്ടൻകാപ്പി കുടിക്കാനാവട്ടെയെന്നാശിക്കാം. (പാലുണ്ടെങ്കിലും കട്ടൻകാപ്പിയെ കിട്ടുകയുള്ളൂ. അതുറപ്പാണ്!). ഇവിടെ മറ്റൊരു കാര്യം ഓർക്കാം. അറിവിനെ ചിന്തയെ കൂട്ടിലടയ്ക്കാനാവില്ല. ഭൂഖണ്ഡങ്ങൾക്കുമിപ്പുറും ന്യൂഡൽഹിയിലെ ഹോളീഡേ സമയത്തിരുന്നിത് എഴുതി പൂർത്തിയാക്കാൻ തയ്യറാകുന്നതിന്റെ പിന്നിലെ ചിന്തയും മറ്റൊന്നല്ല.
2013 ആഗസ്റ്റ് മാസും ടെൽഹിയിൽ വച്ചെഴുതിയ ഈ ലേഖനും അതിനു ശേഷും നടന്ന നാല് വർഷത്തെ കട്ടൻകാപ്പി കവിത വിശേഷങ്ങളിലേക്ക് കടക്കുകയാണിവിടെ.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഡൽഹിയിലെ സ്ത്രീ പീഢനും കട്ടൻകാപ്പിയിലും ചർച്ചയ്ക്കു വന്നു. ഇന്നത്തെ സ്ത്രീയുടെ അവസ്ഥ ചിത്രീകരിക്കുന്ന വസ്തുതകൾ കൊണ്ട് ഒരു എക്സിബിഷൻ പോലായി ചർച്ചയുടെ വേദിയായ കേരളാ ഹൌസ് - ഇതിനു പിന്നിലുള്ള ചിന്തയ്ക്കും പ്രയത്നത്തിനും പ്രിയനെ
അഭിനന്ദിക്കാതിരിക്കാനാവില്ല. സ്ത്രീകളുടെ സജീവമായ സാന്നിദ്ധ്യംകൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയവും കാലോചിതവുമായ പരിപാടി ആയി അത് മാറി.
സ്ത്രീപക്ഷ ചിന്തകൾ അവിടെ നിന്നും മുന്നേറുകയായിരുന്നു- മലയാളികളുടെ പ്രിയപ്പെട്ട നേവലിസ്റ്റും, കേരളത്തിന്റെ അവബോധവുമായ സാറാജോസഫിന്റെ സാന്നിദ്ധ്യത്തിലുടെ. പുരുഷന്മാരേ, സ്ത്രീകളോടുള്ള നിങ്ങളുടെ സമീപനം അടിമുടി മാറേണ്ടിയിരിക്കുന്നു. ആദ്യം അവരെ വീട്ടിൽ സഹായിക്കൂ, ഒപ്പം സ്നേഹിക്കൂ. സാറാടീച്ചറുടെ വാക്കുകൾ ആശയങ്ങളുടെ അഗ്നിസ്ഫുലിുംഗമാവുകയായിരുന്നു. സുംവാദങ്ങളുടെ ഒരു മാലപ്പടക്കം തന്നെ അത് തിരി
കൊളുത്തി.
ജീവിതത്തിൽ സമസ്തമേഖലകളെയും സ്പർശിക്കുന്നതായിരുന്നു സാറാടീച്ചറുടെ വാക്കുകൾ. "രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ഞാൻ പറയും. അതെന്റെ അവകാശമാണ്. രാമായണും എന്റെ സമ്പത്തെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. രാമായണമാകട്ടെ, മഹാഭാരതമാകട്ടെ അത് മണ്ണിന്റെ സ്വന്തമാണ്. ഞാൻ പോയി കത്തോലിക്കാ സമൂഹത്തിൽ ജനിച്ചു എന്നത് എന്റെ കുറ്റമല്ല, എന്റെ തെരഞ്ഞെടുപ്പുമല്ല. പക്ഷേ, രാമായണം എന്റെ തെരഞ്ഞെടുപ്പാണ്, ബൈബിൾ എന്റെ തെരഞ്ഞെടുപ്പ് ആകുന്നതുപോലെ.’’ തന്റെ വിശാല മാനവികതയെ വ്യക്തമാക്കിക്കൊണ്ട് സാറാജോസഫ് തന്റെ നിൽപ്പ് തറ വരച്ചിട്ടു. കലയും കൌമുദി യൂറോപ്പുമായി സഹകരിച്ച് നടത്തിയ പരിപാടി ആയിരുന്നു അത്.
ക്രോയ്ഡൺ
ഇതിനിടെ കട്ടൻകാപ്പിയുടെ വേദി ക്രോയ്ഡണിലേക്കും എത്തിയത് സന്തോഷകരമായ ഒരു കാൽവയ്പായിരുന്നു. പുസ്തകും വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഈസ്റ്റ്ഹാമിലും ക്രോയ്ഡണിലും ഉള്ളവർ ഒത്തുചേർന്നപ്പോൾ കട്ടൻകാപ്പി കവിത കൂടുതൽ ക്രിയാത്മകമായി മാറി.
Read the report at Janani : http://www.mauk.org/wp-content/uploads/2015/11/Janani_final-2-proof.pdf
- Details
- Category: About
- Hits: 910

(ആ മഹത്തായ തുടക്കം ഇവിടെനിന്നായിരുന്നു. screenshot of the email newsletter shown above.)
അനുഭവങ്ങൾ സൃഷ്ടിയുടെ ചോദനയാണെങ്കിൽ പ്രവാസികളുടെ ജീവിതം സൃഷ്ടിയുടെ ഈറ്റില്ലമാണ്. വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ നിരന്തരം കടന്നു പോകുന്ന അവരുടെ ജീവിത്തിൽ നിന്നും പ്രോജ്ജ്വലമായ രചനകൾ വിരളമായി മാത്രം സംഭവിക്കുന്നുവെങ്കിൽ അതിനു കാരണം എഴുത്തിനെ പ്രോത്സാഹി പ്പിക്കുന്ന മറ്റു ചില ഘടകങ്ങൾ അവർക്കു ലഭ്യമല്ല എന്നുള്ളതാണ്. 2010 ൽ ലണ്ടനിൽ ആരംഭിച്ച 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ പ്രധാനമായി ലക്ഷ്യമിടുന്നത് പ്രവാസികളിൽ രചനക്കുതകുന്ന ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്നുള്ളതാണ് . തിരക്ക് നിറഞ്ഞ ജീവിതത്തിൽ, സാഹിത്യ സംബന്ധിയായ ചിന്തകൾ ബോധപൂർവം കടത്തിവിടുക, രചനകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക, വായനക്കാരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുക, ആരോഗ്യകരമായ വിമർശനത്തിനു വായനക്കാരെ സജ്ജരാക്കുക, വിമർശനത്തെ എഴുത്തിന്റെ മേന്മ ഉയർത്താനുള്ള സംവിധാനമായി കാണാൻ പ്രേരിപ്പിക്കുക, എല്ലാത്തിനും ഉപരിയായി മലയാള സാഹിത്യ കുതുകികളുടെ വലിയ ഒരു സൗഹൃദം കേരളത്തിന് പുറത്തു വാർത്തെടുക്കുക - ഇവയൊക്കെയാണ് 'കട്ടൻ കാപ്പിയും കവിതയും' ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘടനകൾക്കുപരിയായുള്ള സൌഹൃദമാണ് ഇതിനായി കാംക്ഷിക്കുന്നതും. എല്ലാ മാസവും വട്ടത്തിൽ കൂടിയിരുന്നു കട്ടൻ കാപ്പിയും നുണഞ്ഞുള്ള തുറന്ന ചർച്ചകളിൽ ഓർമയിൽ തങ്ങി നില്ക്കുന്ന കഥകളും കവിതകളും മാത്രമല്ല വിഷയ മായി മാറുന്നത്. എല്ലാതരത്തിലുള്ള സാഹിത്യ സൃഷ്ടികളും, സമകാലീന വിഷയങ്ങളും, പരിസ്ഥിതിയും, ചരിത്രവും, സാമൂഹിക മാറ്റങ്ങളും ഒക്കെ വിഷയീഭവിക്കുമ്പോൾ, സംവാദത്തിൽ ചിതറി വീഴുന്ന തീപ്പൊരികൾ, ചിന്തകൾക്കു വഴിതെളിക്കുന്നു. അനൗപചാരികത മുഖമുദ്രയാക്കിയ ഓരോ സംഗമവും പകർന്നു തരുന്ന ഊർജം, ധൈഷണികമായ വെല്ലുവിളികൾ ഏറ്റെടുക്കാനും, സ്വന്തം നിലപാടുകളെ ചോദ്യം ചെയ്യാനുമുള്ള ശക്തി പകർന്നു തരുന്നു.
2017 നവംബർ 19 നു യുകെയിലെ മലയാളി എഴുത്തുകാരുടെ ആദ്യത്തെ ദേശീയ സംഗമം കട്ടൻകാപ്പിയുടെ നേതൃത്വത്തിൽ കേരളാഹൗസിൽ വച്ചു നടത്തപ്പെട്ടു. ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളം എഴുത്തുകാരും, ഭാഷാസ്നേഹികളും ഇദംപ്രഥമമായി ഒത്തുകൂടി. 2019 മാർച്ച് 23 നു, യുകെയിലെ മലയാളം എഴുത്തിന്റെ 100 -ആം വാർഷികവും, മലയാളം എഴുത്തുകാരുടെ രണ്ടാം ദേശീയ സംഗമവും കേരളാഹൗസിൽ വച്ചു കൊണ്ടാടി.
2019 അവസാനത്തോടെ കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ 90 പരിപാടികൾ നടത്തുകയുണ്ടായി. ഈസ്റ്റ് ലണ്ടനിലെ കേരളാഹൗസിന്റെ ചുറ്റുവട്ടത്തിനു പുറത്തേക്കു വളർന്നു വലുതായ കട്ടൻകാപ്പിയുടെ ആസ്വാദകവൃന്ദത്തെ സംഗമങ്ങളിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2020 ജനുവരിമുതൽ ഓൺലൈൻ സംഗമങ്ങൾ നടത്താൻ കട്ടൻകാപ്പി തീരുമാനിച്ചത്. ഫേസ്ബുക്ക് തട്ടകത്തിൽ ലൈവ് വീഡിയോകളായിട്ടായിരുന്നു വിജയകരമായിത്തീർന്ന ആ സംരംഭം നടത്തപ്പെട്ടത്. 2020 ജനുവരി 25 നു ആദ്യ സൈബർ മീറ്റ് വിജയകരമായി നടത്തപ്പെട്ടു.
മാർച്ചു മാസം 24 നു Covid lock-down ഈ രാജ്യത്ത് ആരംഭിച്ചു. ഇക്കാരണത്താൽ, അതിനു മുൻപേ തുടങ്ങിവച്ച ഓൺലൈൻ സംഗമങ്ങൾ അതേപടി തുടരാൻ തീരുമാനിച്ചു. 2021 അവസാനിക്കുമ്പോൾ കട്ടൻങ്കാപ്പിയും കവിതയും അർത്ഥവത്തായ 131 പരിപാടികൾ പൂർത്തീകരിച്ചു. സൈബർ മീറ്റുകൾ, Facebook, Club-house , Zoom തട്ടകങ്ങളിൽവച്ചു നടത്തപ്പെട്ടു. അറിയപ്പെടുന്നവരും, പ്രഗത്ഭരും, വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ ധാരാളം വ്യക്തികൾ പരിപാടികളിൽ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്.
('കട്ടൻ കാപ്പിയും കവിതയും' അവാർഡുകൾ നല്കാറില്ല.)
- Details
- Category: About
- Hits: 926

(We started from here - The email advertisement of first meeting)
Kattankaappiyum Kavithayum has evolved to become a movement to promote Malayalam language and literature outside Kerala, a mission which is hugely supported by the Malayalee Association of the UK. We never began with such a grand intention. It all started on the 8th of October 2010, when a group of Malayalee friends, proud to the brim with the news that our beloved poet O N V Kurup received Jnana Peedham, the highest literary award in India for his literary contributions, gathered together. This small group of like-minded people came together to celebrate the occasion at Kerala House, the home of MAUK.

