

നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 99 മത്തെ സംഗമത്തിലേക്കു സ്വാഗതം. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിൽ സ്വാഗതം. അവതരണങ്ങൾ ഓരോ ആഴ്ചത്തേക്കും തെരഞ്ഞെടുക്കുന്ന വിഷയവുമായോ, സാഹിത്യവുമായോ ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല.
വ്യവസായ വിപ്ലവത്തോടെ പുതിയ ദിശയിലേക്കു തിരിഞ്ഞ മനുഷ്യകുലത്തിനു മറ്റൊരു ദിശയിലേക്കു തിരിയാനുള്ള ഹേതുവാണ് ഈ കൊറോണ ഇടപെടൽ. Post Corona World അഥവാ കൊറോണാന്തര ലോകമാണ് നമ്മുടെ പ്രധാന ചർച്ചാ വിഷയം. കൊറോണാനന്തര ലോകത്തെ വെല്ലുവിളികൾ എന്തെന്നും ആ വെല്ലുവിളികൾ നേരിടാൻ മലയാളി സമൂഹം സജ്ജമാണോ എന്നും, സജ്ജമാകാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും അന്വേഷിക്കുന്നു.
കോറോണയുടെ കെടുതികൾ തുടരുന്നു. ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള അവസരത്തിൽ കൊറോണാന്തര കാലത്തെപ്പറ്റി ഒരു ചർച്ചയുടെ ആവശ്യമുണ്ടോ എന്ന് പലഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടായി.
ചക്രവാളത്തിലേക്കു നോക്കുക. അവിടെ കരിമേഘങ്ങൾ ഉരുണ്ടുകൂടുന്നത് കാണുന്നില്ലേ? പ്രകാശമാനമായ ഭാവിയെ ഇരുട്ടിലാഴ്ത്തും മുമ്പേ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കൊറോണാ കാലം മനുഷ്യ ശീലങ്ങളെ മാറ്റിമറിച്ചു. ജോലി ചെയ്യുന്ന രീതി, ക്രയ വിക്രയങ്ങളുടെ രീതി, സമൂഹബന്ധങ്ങൾ ഉണ്ടണ്ടാക്കുകയും, നിലനിർത്തുകയും ചെയ്യുന്ന രീതി, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന രീതി, വിവാഹം പോലുള്ള ആഘോഷങ്ങളും, വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും നടത്തുന്ന രീതി ഒക്കെ മാറിയിരിക്കുന്നു. മുൻപു ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങള് ഇങ്ങനെയും ചെയ്യാം എന്നു ബോദ്ധ്യം വന്നിരിക്കുന്നു. ഈ ബോദ്ധ്യം വലിയ തോതിലുള്ള മാറ്റങ്ങൾക്കു വഴി തെളിക്കും. അത്തരം മാറ്റങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർക്കും പിടിച്ചു നിൽക്കാൻ കഴിയുമോ എന്നതാണു ചോദ്യം. Adaptability, അഥവാ പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവാണ് നരവംശത്തെ ഇവിടം വരെ എത്തിച്ചത്. കൊറോണാ കാലം വച്ചു നീട്ടുന്ന adaptability യുടെ പുതിയ പാഠങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കുകയാണ് ഇന്നത്തെ സൈബർ മീറ്റിൽ ചെയ്യുന്നത്.
'കലയും സാഹിത്യവും എന്തിന്?' എന്ന ചോദ്യത്തിനുള്ള ഏറ്റവും മികച്ച ഉത്തരം "അതു മനുഷ്യ ജീവിതത്തെ സമ്പുഷ്‌ടമാക്കുന്നു" എന്നതാണ്. കട്ടൻകാപ്പിയാണോ കവിതയാണോ പ്രധാനം എന്നതിന്റെ ശരിയുത്തരം കട്ടൻ കാപ്പി എന്നുള്ളതാണ്. ജീവിതം തന്നെയാണ് വലുത്. മനുഷ്യ ജീവിതത്തിനു മുന്നിൽ വരുന്ന കൊടും പ്രതിസന്ധികളെ അഡ്രസ് ചെയ്യാതെ നമുക്കു മുന്നോട്ടു പോകാൻ കഴിയില്ല. അടുത്ത ശനിയാഴ്ച പതിവുപോലെ നാം സാഹിത്യ വിഷയങ്ങളിലേക്കു തിരിച്ചുപോകും. അതിനു മുൻപായി നമ്മുടെ തലമുറയിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ നാം ഉണർന്നു ചിന്തിക്കുകയാണ്.
തീ അണയ്ക്കുന്നവനു മാത്രമാണ് കൈയടി. അതു വരാതെ സൂക്ഷിക്കുന്നവനു കയ്യടി കിട്ടില്ല. Preventive Strategy യ്ക്ക് ഇപ്പോഴും വിപണിയില്ല. ചാരിറ്റികളെയും, സന്നദ്ധ സംഘടനകളെയും, നാം ഉണർത്തുകയാണ്. ഇനി വരാൻ പോകുന്ന പ്രതിസന്ധികളെ നേരിടാൻ നിങ്ങൾ തയാറെടുത്തോ എന്നു ചോദിക്കുകയാണ് ഈ സൈബർ മീറ്റിലൂടെ നാം ചെയ്യുന്നത്.
ഇനി നമുക്ക് ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നതു ആരൊക്കെ എന്ന് നോക്കാം. മലയാളി അസോസിയേഷൻ ഓഫ് ദി UK യിൽ അനേക വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബാലമുരളി നായർ വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ഉയർന്ന മാനേജുമെന്റ് നിലകളിൽ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ്.
Dr.ജോഷി ജോസ് അക്കാഡമിക് ആണ്. MG യൂണിവേഴ്സിറ്റി യിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ UK യിൽ യൂണിവേഴ്സിറ്റി തലത്തിൽ ഗവേഷണ രംഗത്തു പ്രവർത്തിക്കുന്നു.
മാനേജ്‌മന്റ് വിദഗ്ധനായ Dr.ഗോപകുമാർ നായർ, save the children ൻറെ Global Health Programme head ആയിരുന്നു. Nutrition International എന്ന കനേഡിയൻ ഇന്റർനാഷണൽ ചാരിറ്റി യിൽ Deputy Regional Director ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. World Health organisation, UNICEF, world bank, UK government എന്നിവയുമായി അടുത്തു പ്രവർത്തിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ കൊറോണ കാല പ്രവർത്തനങ്ങളെപ്പറ്റി ഡയറക്ടർ രമൺ സാംബശിവൻ സംസാരിക്കുന്നു.
UK കൊറോണ അപ്ഡേറ്റുമായി പതിവുപോലെ കനേഷ്യസ് അത്തിപ്പൊഴിയിൽ എത്തുന്നു.
ബാലഗോപാൽ മാധ്യമ പ്രവർത്തകനാണ്. ലോക്കൽ ഗവെർന്മേന്റിൽ പ്രവർത്തിക്കുന്നു.
Dr. ഷാഫി മുത്തലീഫ്, UK ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നു. മാനസികാരോഗ്യ വിദഗ്ധനാണ്.
മൂന്നു പതിറ്റാണ്ടായി വിവിധ NGO കളിൽ ഇന്ത്യയിലും UK യിലുമായി പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് മേനോൻ, പല ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലും പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ്. Action Aid UK എന്ന ഇന്റർനാഷണൽ ചാരിറ്റിയുടെ CEO ആയി ഇപ്പോൾ പ്രവർത്തിക്കുന്നു.
സാമ്പത്തിക വിദഗ്ധനായ ജോർജി മാത്യു ധാരാളം മലയാളി സംരംഭകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. Chartered Accountant ആയ അദ്ദേഹം കൊറോണയുമായി ബന്ധപ്പെട്ടു ബിസിനസ് സ്ഥാപങ്ങൾക്കു UK ഗവൺമെന്റ് നൽകുന്ന ഇളവുകളെക്കുറിച്ചും, സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
മുരളി മുകുന്ദൻ നന്ദി പ്രകടിപ്പിക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 134340.
CyberMeet 9 - Live Videos on Saturdays from 4pm (UK), 8.30(India).
Intro -Priyavrathan
Are we equipped as a community? -Balamurali Nair
Economy, Technology, Employment & Tourism -Dr.Joshy Jose
Impact on Global health -Dr.Gopakumar Nair
MAUK Corona support update -Raman Sambasivan
UK Corona update -Canatious Athipozhiyil
People in Art & Culture -Balagopal Balakrishnan
Mental health -Dr.Shafy Muthalif
Role of Charities -Girish Menon
Govt Support to SME & Businesses in UK -Georgee Matthew
Conclusion -Muralee Mukundan
പ്ലാൻ ചെയ്‌ത പരിപാടികൾ ഇവിടെ അവസാനിക്കുന്നു എങ്കിലും, നല്ലതെന്നു നിങ്ങൾക്കു ഉറപ്പുള്ള പരിപാടികൾ ഇതേ തുടർന്ന് അവതരിപ്പിക്കാം. അതു നിങ്ങളുടെ സ്വന്തം രചനകളാവാം, ശ്രദ്ധേയമായ മറ്റുള്ളവരുടെ രചനകളാകാം, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റിയാവാം, ജീവിത ത്തോടൊട്ടി നിൽക്കുന്ന ഒരനുഭവമാകാം. പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്.
കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിച്ച 99 മത്തെ പരിപാടിയായ സൈബർമീറ്റ് 9 ൽ പങ്കെടുത്തു ലൈവ് ആയി പരിപാടികൾ അവതരിപ്പിച്ച ഓരോ വ്യക്തിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
അടുത്ത ശനിയാഴ്ച May 9 നു ലൈവ് ആയി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം

