Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ  അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക. 

സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം

 

കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 96 മത്തെ സർഗ്ഗ സംഗമത്തിലേക്കു സ്വാഗതം. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു.

ഇന്നത്തെ സൈബർ മീറ്റിലെ വിഭവങ്ങൾ എന്തൊക്കെയെന്നു നോക്കാം. 

ഫ്രാൻസിസ് അഞ്ചിലൊസിന്റെ അവതരണത്തോടെ പരിപാടികൾ ആരംഭിക്കും. 

മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ കൊറോണ കാല സേവനത്തിന്റെ അപ്ഡേറ്റുമായി ജനറൽ സെക്രട്ടറി അനിൽ കുമാർ എത്തുന്നു.

UK യിലെ കൊറോണ അപ്ഡേറ്റുമായി കനേഷ്യസ് അത്തിപ്പൊഴിയിൽ.

കൊല്ലത്തു നിന്നും അൽ ഇഹ്‌സാൻ, അന്തരിച്ച സംഗീത സംവിധായകൻ എം കെ അർജുനനെ സ്മരിക്കുന്നു.

ആതുര സേവന രംഗത്തു പുതിയൊരു മാതൃകയുമായി പ്രകാശ ഗോപുരം പോലെ പത്തനാപുരം 'ഗാന്ധിഭവൻ' നമുക്കു മുന്നിലുണ്ട്. ഗാന്ധിഭവന്റെ കഥയുമായി സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എത്തുന്നു. കഴിഞ്ഞ ആഴ്ച സാങ്കേതിക തകരാറു മൂലം നടത്താൻ കഴിയാതെപോയ പരിപാടിയാണ് ഇത്.

രാജധാനി എക്സ്പ്രസ്സ് പോലെ അല്ല രമണി എക്സ്പ്രസ്സ്. 'എന്തിലും നർമ്മം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരൻ' എന്നാണു ഗ്വാളിയോറിൽ നിന്നുള്ള സതീഷ് വീ ജി സ്വയം പരിചയപ്പെടുത്തുന്നത്. നർമ്മം നിറഞ്ഞ രമണി എക്സ്പ്രസ്സ് എന്ന അനുഭവ കഥ നമുക്കു കേട്ടു നോക്കാം.

ആർദ്രത തേടിയുള്ള യാത്രയിൽ Dr പ്ളായിപ്പറമ്പിൽ മൊഹമ്മദ് അലി എത്തി നിൽക്കുന്നത് വീരാൻകുട്ടിയുടെ കവിതകളിലാണ്. മലയാളത്തിൽ നിന്നും കവിതകൾ ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും അനേകം കവിതകൾ മൊഴിമാറ്റം ച്യ്തിട്ടുള്ള Dr അലി, വളരെ വിശാലമായ വായനയുടെ ഉടമയാണ്.

ഇന്ത്യയിൽ നിന്നുള്ള ഇന്ഗ്ലീഷ് സാഹിത്യ വിചാരങ്ങൾ പലപ്പോഴും ഇംഗ്ലണ്ടിൽ തട്ടി തടഞ്ഞു നിൽക്കാറുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ കവികളിൽ ഒരാളായ വാൾട്ട് വിറ്റ്മാനെപ്പറ്റി പ്രവീൺ വിജയ് സംസാരിക്കുന്നു.

തൃശൂർ ഗഡി മുരളീ മുകുന്ദൻ ചിരി മരുന്നുമായി എത്തുന്നു. സ്വന്തം അനുഭവങ്ങൾ തന്നെയാണ് അവതരിപ്പിക്കുന്നത്.

പ്രിയവ്രതൻ സ്യമന്തകം എന്ന കവിത അവതരിപ്പിക്കുന്നു.

Hope is the Last to Die എന്ന ഗ്രന്ഥം എഴുതിയ Halina Birenbaum രണ്ടാം ലോക മഹായുദ്ധ കാലത്തെ കോൺസെൻട്രേഷൻ ക്യാമ്പുകളെ അതിജീവിച്ച വ്യക്തിയാണ്. അജിത് പാലിയത്തു, പുസ്തകത്തെപ്പറ്റിയും എഴുത്തുകാരിയെപ്പറ്റിയും സംസാരിക്കുന്നു.

ക്രോയിഡോണിൽ നിന്നും പ്രദീപ് കുമാർ നടത്തുന്ന അവലോകനത്തോടെ scheduled programmes അഥവാ ആസൂത്രണം ചെയ്ത പരിപാടികൾ അവസാനിക്കുമെങ്കിലും, തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിൽ അതിനു ശേഷം പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്. അവതരണങ്ങൾ സാഹിത്യവുമായി ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും  ഈ വേദി ഉപയോഗിക്കരുത്. "ജോൺ സാമിനെപ്പറ്റി പറയുമ്പോൾ നാം ജോണിനെ കൂടുതൽ മനസ്സിലാക്കുന്നു. ജോണിന്റെ വൈകല്യങ്ങൾ നാം തിരിച്ചറിയുന്നു." 

ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല. അവതരണങ്ങൾ 10 മിനുട്ടിൽ കവിയരുതെന്നു ഓർമ്മിപ്പിക്കുന്നു.

എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 134340.

 

Live Presentations from 4pm on Saturdays. 

Intro -Francis Angelios
MAUK corona support update -Anil Kumar
UK Corona update -Canatious Athipozhiyil
Tribute to M K Arjunan -Al Ehzan, Kollam
Story of Gandhi Bhavan -Dr. Punalur Somarajan
Laugh - Ramani Express -Satheesh Veegee
Poetry of Veerankutty Mehfil -Dr.Playiparambil Mohamed Ali
Poetry of Walt Whitman -Praveen Vijay
Chiri marunnu -Muralee Mukundan
Kavitha - syamanthakam -Priyavrathan
Book Review - Hope is the Last to Die ( Halina Birenbaum) -Ajith Paliath
Conclusion -V Pradeep Kumar