
നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം
നമസ്കാരം സുഹൃത്തുക്കളെ
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന നാലാമത്തെ സൈബർ മീറ്റിലേക്കു സ്വാഗതം.
ഞാനും നിങ്ങളിൽ പലരും ഒരോട്ടത്തിലായിരുന്നു. ചുറ്റുമുള്ള മഹാ സൗന്ദര്യം ദർശിക്കാതെ, നിശബ്ദതയുടെ സംഗീതം ആസ്വദിക്കാതെ, തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു വേവലാതി പിടിച്ചുള്ള പ്രയാണമായിരുന്നു.
"വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ
വൈരിക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ
നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി
ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം."
ആശാൻ വീണപൂവിൽ പറഞ്ഞതു മിഴിയുള്ളവരുടെ കാര്യമാണ്. നമ്മുടെ കാര്യമായിരുന്നില്ല. നമുക്കു മുന്നിൽ ജീവിതം പൂത്തുലഞ്ഞു സുഗന്ധം പരത്തി നിൽക്കുന്നുണ്ടായിരുന്നു. നമ്മൾ കണ്ടില്ല. അപ്പോഴാണ് കൊറോണ ചേട്ടൻ വിസിൽ അടിക്കുന്നതും ഇങ്ങനെ പറയുന്നതും. "ഇനി ഞാൻ കുറെ ഓടാം. നിങ്ങൾ മാറിയിരുന്നു ഓട്ടം കണ്ടോളു".
സ്വയംകൃതാനർദ്ധം പോലെ നാമൊക്കെ വീട്ടിനുള്ളിൽ, ലോക്കപ്പിലായി. മനുഷ്യരാശിക്കു പ്രശ്നങ്ങൾ ഉണ്ടെകിലും മറ്റു ജീവജാലങ്ങൾ ഹാപ്പിയാണെന്നു തോന്നുന്നു. നാം, മനുഷ്യർ അതിക്രമിച്ചു കൈവശപ്പെടുത്തിയ അവരുടെ ആവാസസ്ഥലങ്ങൾ അവർ സന്ദർശിച്ചു തുടങ്ങി. നാം മലിനമാക്കിയ പ്രകൃതി പതിയെ മടക്കയാത്ര ആരംഭിച്ചു. മനുഷ്യൻ തെറ്റിച്ച ഭൂമിയുടെ താളം തിരികെ ക്രമപ്പെടാൻ ഒരുങ്ങുന്നു. എത്ര വലിയ പാഠങ്ങളാണ് ഈ കൊറോണക്കാലം മനുഷ്യനു നൽകുന്നത്!
എല്ലാ ദുരന്തങ്ങളിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഒരുകൂട്ടരുണ്ട്. ഇല്ലാത്തവർ. തൊഴിലില്ലാത്തവർ, വീടില്ലാത്തവർ, ഭൂമിയില്ലാത്തവർ, പണമില്ലാത്തവർ, ആരോഗ്യമില്ലാത്തവർ. ഇവരുടെ പേർ പറഞ്ഞുകൊണ്ടാണ് ഭരണകൂടങ്ങൾ അധികാരം സ്ഥാപിക്കുന്നത്. ഇവരുടെ പേർ പറഞ്ഞുകൊണ്ടാണ് സംഘടിത മതങ്ങൾ കാലാകാലങ്ങളായി നിലനിന്നു പോരുന്നത്. പഴയ കഥകൾ ഇവിടെയും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് നാം.
ഈ ദുരന്തകാലത്തും "അവനവനാത്മ സുഖത്തി നാചാരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം" എന്ന ആപ്തവാക്യം ഓരോ നിമിഷവും നമുക്കുരുവിടാം.
ഇനി നമുക്ക് ഇന്നത്തെ സൈബർ മീറ്റിലെ വിഭവങ്ങൾ എന്തൊക്കെയെന്നു നോക്കാം. കൊറോണ അപ്ഡേറ്റുമായി കനേഷ്യസ് അത്തിപ്പൊഴിയിൽ എത്തുന്നു. മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ പ്രവർത്തകർ കഴിഞ്ഞ ആഴ്ച സേവന രംഗത്ത് എന്താണു ചെയ്തതെന്ന് ചെയർപേഴ്സൺ ശ്രീജിത്ത് ശ്രീധരൻ വിവരിക്കുന്നു.
അടച്ചിരിപ്പു ഒരാഴ്ച പിന്നിടുമ്പോൾ, ജോലിക്കു പോകുന്നതു വലിയ ബുദ്ധിമുട്ടായി കണ്ടിരുന്നവർ, എങ്ങനെങ്കിലും ഒന്നു പുറത്തു പോയാൽ മതി എന്നു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പകർച്ചവ്യാധിയെ വൈകാരികമായി നാം എങ്ങനെ നേരിടുന്നു എന്നും, വൈകാരികമായ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നും Dr. ഹേന വിജയൻ സംസാരിക്കുന്നു. മലേഷ്യയിൽ നിന്നും O P സതീശൻ കവിത ചൊല്ലുന്നു. ബംഗളുരുവിൽ നിന്നും നവീൻ S കഥ അവതരിപ്പിക്കുന്നു. ലണ്ടനിൽ നിന്നും സിന്ധു സതീഷ്‌കുമാർ കവിത ചൊല്ലുന്നു. കേരളത്തിലെ കൊറോണ അപ്ഡേറ്റുമായി ഹാഷിം കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു. ഇറ്റലിയെ സഹായിക്കാനായി ക്യുബയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ എത്തിയതിന്റെ പശ്ചാത്തലത്തിൽ, തന്റെ ക്യുബൻ യാത്രയെപ്പറ്റി മണമ്പൂർ സുരേഷ് സംസാരിക്കുന്നു. മുരുകേഷ് പനയറ നെരൂദയെ സ്നേഹിച്ച പെൺകുട്ടി എന്ന കഥ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തുനിന്നും കെ ശ്രീകുമാർ കഥയവതരിപ്പിക്കുന്നു. മുരളീ മുകുന്ദൻ നന്ദി പറയുന്നു. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല. അവതരണങ്ങൾ 10 മിനുട്ടിൽ കവിയരുതെന്നു ഓർമ്മിപ്പിക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 13434
Live Presentations from 4pm today.
Introduction - Priyavrathan
Corona update - Canatious Athipozhiyil
Corona update MAUK - Sreejith/Anilkumar
Corona pandemic & Emotional health - Dr.Hena Vijayan
Poetry - O P Satheesan from Maleysia
Kadha - Naveen S - from Bangaluru
Kavitha - Sindhu Satheeshkumar from London
Corona update Kerala - Hashim Kunjimohammed
Cuba visheshangal - Suresh Manambur
Religious belief during and after Corona - Jobi Joseph
Kadha - Murukesh Panayara
Kadha - Sreekumar K from Trivandrum
Vote of Thanks - Muralee Mukundan

