
നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം
നമസ്കാരം സുഹൃത്തുക്കളെ
കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന മൂന്നാമത്തെ സൈബർ മീറ്റിലേക്കു സ്വാഗതം.
അദൃശ്യനായ ശത്രുവിനോട് നമ്മുടെ ലോകം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇതൊരു ലോക മഹായുദ്ധമാണ്. യുദ്ധസമാനമായ തയാറെടുപ്പുകളാണ് ലോക രാഷ്ട്രങ്ങൾ നടത്തുന്നത്.
പകർച്ച വ്യാധിയുടെ വ്യാപനം തടയാൻ ശാസ്ത്രം ആവശ്യപ്പെടുന്നത് മനുഷ്യർ തമ്മിൽ അകലം പാലിക്കണമെന്നാണ്; മനസ്സുകൊണ്ടല്ല, ശരീരം കൊണ്ട്. ഒത്തുചേരലുകളും പൊതുചടങ്ങുകളും വിലക്കിയിരിക്കുന്നതു മൂലം സാമൂഹിക ജീവിയായ മനുഷ്യന്റെ ജീവിതത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഇതോടെ ഉരുത്തിരിയുകയാണ്. തൊഴിൽ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും, വിനോദ മേഖലയിലും പുതിയ ഒരു സംസ്കാരം ഉരുത്തിരിയാൻ പോകുന്നു. മനുഷ്യർ ഒന്നിച്ചു കൂടുന്നതും, ഒന്നിച്ചു വിനോദം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യും. എന്നാൽ ഈ മാറിയ സാഹചര്യത്തിൽ, ഒന്നിച്ചുകൂടുന്നതിന്റെ ഗുണങ്ങൾ, പ്രത്യക്ഷമായി ഒന്നിച്ചു കൂടാതെതന്നെ ഉണ്ടാക്കാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി വരുന്ന ഒരു വർഷമെങ്കിലും മനുഷ്യർ ഒത്തുകൂടുന്നതു സൈബർ ഇടങ്ങളിലാവും.
കോറോണ ഒരു ഭീഷണി ആകും മുൻപുതന്നെ, കട്ടൻ കാപ്പിയും കവിതയും ഒരു പ്രവചനം പോലെ സൈബർ തട്ടകത്തിലേക്കു ചേക്കേറി. 2020 ജനുവരിയിൽ ആദ്യ സൈബർ സംഗമം നടത്തി. ഇന്നത്തെ മാറിയ സാഹചര്യത്തിൽ സമൂഹ നന്മ കണക്കാക്കി നമ്മുടെ സൈബർമീറ്റിനു ചില മാറ്റങ്ങൾ വരുത്തുന്നു. എല്ലാ ശനിയാഴ്ചയും UK സമയം വൈകിട്ടു 4 മുതൽ 6 വരെ നാം സൈബർ ഇടത്തു ഒത്തുകൂടുന്നു. എല്ലാ തരത്തിലുമുള്ള പരിപാടികളും ലൈവ് ആയി അവതരിപ്പിക്കാവുന്നതാണ്. ഗാനമോ, കവിതയോ, നൃത്തമോ, നിരീക്ഷണങ്ങളോ, പുസ്തക പരിചയമോ, അനുഭവ വിവരണമോ ഒക്കെ അവതരിപ്പിക്കാവുന്നതാണ്. സഭ്യമായിരിക്കണം. ഉയർന്ന ഗുണ നിലവാരമുള്ളതായിരിക്കണം എന്നു മാത്രം.
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ആരോഗ്യമേഖലയിലും മറ്റെല്ലാ അവശ്യ സേവന രംഗത്തും ലോകത്തെമ്പാടും പ്രവർത്തിക്കുന്ന എല്ലാവരെയും ഇവിടെ സ്മരിക്കുന്നു. ഈ മഹത്തായ പോരാട്ടത്തിലെ മുന്നണിപ്പടയാളികളായ നിങ്ങളോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.
"പരസ്പരം സഹായിപ്പിൻ പരസ്നേഹം പുലർത്തുവിൻ
നിരക്ഷര ലിഖിതമിതീശാശാസനം"
എന്ന കവിവാക്യം നമുക്കു സാർത്ഥകമാക്കാം
ഇനി നമുക്ക് ഇന്നത്തെ സൈബർ മീറ്റിലെ വിഭവങ്ങൾ എന്തെന്നു നോക്കാം. മലയാളി അസോസിയേഷൻ ഓഫ് ദി UK ഇനിയുള്ള 12 മാസം ചെയ്യാൻ ഉദ്ദേശിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് ചെയർപേഴ്സൺ ശ്രീജിത്ത് ശ്രീധരൻ വിവരിക്കുന്നു. കഥാകാരനും സാഹിത്യ നിരൂപകനുമായ കെ ശ്രീകുമാർ തിരുവനന്തപുരത്തു നിന്നും സാഹിത്യാവലോകനം നടത്തുന്നു. പുതിയ തലമുറയുടെ പ്രതിനിധിയായി ഇന്ദുഷ ധർമ്മൻ കോഴിക്കോടു നിന്നും വിശ്വ സാഹിത്യകാരിയായ ജയിൻ ഓസ്റ്റിന്റെ പ്രൈഡ് ആൻഡ് പ്രെജുഡീസ് എന്ന നോവൽ പരിചയപ്പെടുത്തുന്നു. പ്രിയാ കിരൺ ഈ കൊറോണ കാലത്തെപ്പറ്റി സംസാരിക്കുന്നു. മുരുകേഷ് പനയറ തന്റെ സ്വന്തം കഥ അവതരിപ്പിക്കുന്നു. കാസർ കൊടു നിന്നും ഉമേഷ് പീലിക്കോട് സ്വന്തം കവിതകൾ അവതരിപ്പിക്കുന്നു. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല. അവതരണങ്ങൾ 10 മിനുട്ടിൽ കവിയരുതെന്നു ഓർമ്മിപ്പിക്കുന്നു.
ശ്രീജിത്ത് ശ്രീധരനെ ക്ഷണിക്കുന്നു.
Order of Presentation from 4pm today.
4.00 pm - Priyan - Intro
4.10 pm - Sreejith Sreedharan - About MAUK activities in the time of Corona outbreak
4.20 pm - Sreekumar K - Literature in the time of disasters
4.30 pm - Indusha Dharman - About Pride and Prejudice by Jane Austen
4.40 pm - Priya Kiran - Social implecations of Corona outbreak
4.50 pm - Murukesh Panayara - Own Story.
5.00 pm - Umesh Peelikod - Own Poetry
5.10 pm - Priyan - Conclusion

