അവഗാഹമായ അറിവും, ഊഷ്മളമായ കലാ സാഹിത്യ ചിന്തയും ഉള്ള ഡോ : കെ.എ .മിര്‍സ നല്ലൊരു എഴുത്തുകാരനും കൂടിയാണ്. "സമീക്ഷ" എന്ന പേരില്‍ ഒരു മാസിക അദ്ദേഹം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സാല്‍വഡോര്‍ ഡാലിയുടെയും മറ്റും സര്‍റിയലിസ്റ്റ് പെയ്ന്റിങ്ങുകള്‍ മന:ശാസ്ത്രത്ത്തിന്റെ പശ്ചാത്തലത്തില്‍ ഡോ: മിര്‍സ വിലയിരുത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. ശ്രീ നാരായണ ഗുരുവിനെ തന്നെ മന:ശാസ്ത്രത്ത്തിന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കുന്നന്നത് കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമാണ്. ഇദ്ദേഹത്തിന്റെ ഇളയമകള്‍ ഒരു നോവല്‍ ഇംഗ്ലീഷില്‍ എഴുതി ലണ്ടനില്‍ പ്രകാശനം ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുടുംബത്തിലുള്ളവരുടെ മാതൃക പിന്തുടര്ന്ന് മെഡിസിന് പഠനത്തിലാണ്. ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍ കുടുംബം...
Mirsa K A Dr. / ഡോ: കെ.എ .മിർസ
- Details
- Category: Directory
- Hits: 580
- Status: Active
- Languages: Malayalam
- Country Living: United Kingdom
- Areas of Interest : Articles

