Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

  • Status: Active
  • Languages: Malayalam
  • Country Living: United Kingdom

ബോമ്പെയിൽ ജനിച്ചു വളർന്ന് , അവിടത്തെ ജി.എസ് . മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും , മനോരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും, ശേഷം യു.കെയിൽ വന്ന്  സൈക്കാട്രി മെഡിസിനിൽ MRCP എടുത്ത കൺസൾട്ടന്റ് ഡോക്ടറാണ്  സീന ദേവകി.

പഠിക്കുമ്പോൾ തന്നെ പെയ്ന്റിങ്ങിലും, എഴുത്തിലും നിപുണയായിരുന്ന ഡോ: സീന ദേവകി, ബ്രിട്ടനിൽ  എത്തിയപ്പോഴും എഴുത്തിലും, വരയിലും ശോഭിച്ചു നിൽക്കുന്ന ഒരു വനിതാരത്നം തന്നെയായിരുന്നു  . 
മലയാള നാട് അടക്കം പല മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതാറുള്ള സീന, ആംഗലേയത്തിലും, മലയാളത്തിലും കഥകളും, കവിതകളും ധാരാളമായി പല യു.കെ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്. 
അതുപോലെ തന്നെ ധാരാളം പെയിന്റിങ്ങ്സും, സ്കെച്ചുകളും ഡോ :സീനയുടെ സ്വന്തം സമ്പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 

കഴിഞ്ഞ 30  വർഷമായി കുട്ടികളുടേയും,  കൗമാരക്കാരുടേയും  മനോരോഗ ചികത്സകയായി, ഇപ്പോൾ  ഷെഫീൽഡിൽ ജോലി ചെയ്യുന്ന ഡോ: സീന ദേവകി നാട്ടിലെത്തുമ്പോഴൊക്കെ പല മലയാള കലാ സാഹിത്യ സദസ്സുകളിൽ ഒരു നിറസാന്നിദ്ധ്യമായി  പങ്കെടുക്കാറും ഉണ്ട്...