കോട്ടയം കറുകച്ചാലി(ചമ്പക്കര)ൽ നിന്നും 1999 ൽ അയർലണ്ടിലെ ഡബ്ലിനിൽ വന്ന് പ്രശസ്തമായ ട്രിനിറ്റി കോളേജിൽ നിന്നും നാനോ ടെക്നോളജിയിൽ PhD കരസ്ഥമാക്കിയ ശേഷം, അമേരിക്കയിലെ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech) യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ സുരേഷ് .സി.പിള്ള ഇന്ന് പേര് കേട്ട ഒരു യുവ ശാസ്ത്രജ്ഞനായ എഴുത്തുകാരനാണ്. ഇപ്പോൾ അയർലന്റിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 'സ്ലൈഗോ 'യിലെ 'നാനോ ടെക്‌നോളജി ആൻറ് ബയോ എൻജിനീയറിങ്' ഗവേഷണ വിഭാഗംമേധാവിയാണ്. കൂടാതെ സുരേഷിനെ' Irish Expert Body on Fluorides and Health വിഭാഗത്തിന്റെ ചെയർമാനായി അവരോധിച്ചിരിക്കുകയാണ് അയ്റീഷ് ഗവർമെന്റ്. ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഡോ : സുരേഷ് സി. പിള്ള.
നല്ലൊരു സ്റ്റോറി ടെല്ലറും, വായനക്കാരനും കൂടിയായ ഡോ : സുരേഷ് , തന്റെ ജോലിയോടൊപ്പം കിട്ടുന്ന പല ശാസ്ത്രീയ അറിവുകളും, ചില അനുഭവങ്ങൾ സഹിതം സോഷ്യൽ മീഡിയ സൈറ്റുകളിലൂടേയും, ലേഖനങ്ങൾ വഴിയും പങ്കുവെച്ച് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ ഈ യുവ ശാസ്ത്രജ്ഞൻ എന്നുമെന്നോണനം അനേകം ബോധവൽക്കരണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്.
അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ സാഹിത്യകാരന്മാരിൽ ഒരു വല്ലഭൻ എന്നും ഡോ : സുരേഷിനെ വിശേഷിപ്പിക്കാം.
ഡോ : സുരേഷ് സി. പിള്ളയുടെ പല അഭിമുഖങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ BBC London, BBC world Radio, the Times UK, the Guardian Newspaper UK, RTE TV , RTE-1 TV News, Aljazeera TV, Ocean FM radio ഉൾപ്പെടെ നിരവധി ശ്രാവ്യ, ദൃശ്യ, അച്ചടി മാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം / പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട്.
മറ്റു നൂറോളം പ്രസിദ്ധീകരണങ്ങളിൽ അടക്കം, ധാരാളം അന്താരാഷ്ട്ര മാഗസിനുകളിലും, പല ശാസ്ത്ര ജേർണലുകളിലും നൂറിലധികം ആർട്ടിക്കിൾസ് / ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച സുരേഷിന് രണ്ട് US പേറ്റന്റും ഒരു UK പേറ്റന്റും അവാർഡ് ചെയ്‌തിട്ടുണ്ട് .
പ്രചോദനാത്മക സാഹിത്യ വിഭാഗത്തിൽ, ജനങ്ങൾക്ക് എന്നും ഉപകാരപ്രദമാകുന്ന വിജ്ഞാനശകലങ്ങളുമായി ഡോ : സുരേഷിന്റെ അനുഭങ്ങളും ചിന്തകളുമൊക്കെ കോർത്തിണക്കി ആദ്യമായി മലയാളത്തിൽ, 2016 - ൽ പുറത്തിറങ്ങിയ പുസ്‌തമാണ് ‘തന്മാത്രം’ . ഇപ്പോൾ മൂന്നാം പതിപപ് പിന്നിട്ടിരിക്കുകയാണ്. ഈ പുസ്തകം വിറ്റു കിട്ടുന്ന റോയൽറ്റി മുഴുവനായും തെരുവിലും, വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ഉള്ള വയറു വിശക്കുന്നവർക്ക് വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒരു സംഗതി തന്നെയാണ്.
ഡോ : സുരേഷ് സി. പിള്ളയെ കുറിച്ച് കൂടുതലറിയുവാൻ ഈ അഭിമുഖം (വീഡിയോ ) കൂടി കാണാവുന്നതാണ്


