തിരുവന്തപുരത്തുള്ള വക്കത്തുനിന്നും നിന്നും , ലണ്ടനിലെത്തി ഉപരി പഠനം നടത്തിയ പണ്ഡിതനും വാഗ്മിയുമായ എഴുത്തുകാരനായിരുന്നു മുഹമ്മദ് അബ്ദുൾ ഷക്കൂർ (എം.എ . ഷക്കൂർ) .
അന്ന് കാലത്ത് ധാരാളം ലേഖന സമാഹാരങ്ങളും ,യാത്രാവിവരണങ്ങളും , കഥകളും , കവിതകളുമൊക്കെ എഴുതിയിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സമര പോരാളിയും പത്രപ്രവർത്തകനുമായ വക്കം മൗലവിയുടെ സഹോദരീ പുത്രനായിരുന്നു (പൂന്ത്രാൻ കുടുബാംഗം).
എം.എ . ഷക്കൂർ തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസ്സ് മേറ്റായി മദ്രാസ്സിൽ ബിരുദ പഠനത്തിന് ശേഷം , അലിഗഡ് സർവ്വ കലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം എടുത്ത ആദ്യ മലയാളി കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിലെ ഏറ്റവും വലിയ ഇംഗ്ളീഷ് പത്രമായിരുന്ന 'ഡോൺ' - ന്റെ കറസ്പോണ്ടണ്ടായി കറാച്ചിയിൽ നിന്നും ജോലി നോക്കുന്നതിനിടയിൽ അവിടെയുള്ള ഒരു പ്രമാണിയുടെ മകളുമായുള്ള വിഹാഹ ശേഷം, ലണ്ടനിൽ വന്ന്, ആ പത്രത്തിന്റെ പാർലിമെന്ററി വിവരങ്ങളുടെ ലേഖഖകനായി ജോലി ചെയ്യുന്നതിനിടയിൽ - ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത്, ഇവിടെ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു.
1960 കാലഘട്ടങ്ങളിൽ മാസങ്ങളോളം ചൈനയിലും, ബർമ്മയിലും സഞ്ചരിച്ച് - ആയതിനെ കുറിച്ചുള്ള യാത്രാവിവരങ്ങളും ഇദ്ദേഹം എഴുതിയിരുന്നു.
പിന്നീട് തകഴിയുടെ 'രണ്ടിടങ്ങഴി' ഇംഗ്ലീഷിലേക്ക് Two Measures of Rice എന്ന പേരിൽ എം .എ .ഷക്കൂർ ട്രാൻസിലേറ്റും ചെയ്തിട്ടുണ്ട്.
ഒപ്പം പല വെസ്റ്റേൺ ക്ലാസ്സിക് കൃതികളുടേയും അവലോകനങ്ങൾ മലയാളത്തിൽ പല മാദ്ധ്യമങ്ങളിലും എഴുതി പരിചയപ്പെടുത്തയതും, പഴയ കാല സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന എം.എ . ഷക്കൂറാണ്.
ലണ്ടൻ മലയാളി സമാജത്തിലെ ഊർജ്ജസ്വലനായ ഒരു പ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം.
യൗവ്വനകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയിലായിരുന്നപ്പോൾ അവിടെ നിന്നും വിവാഹം നടത്തിയ കാരണം, സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാൻകാരിയുമായി ലണ്ടനിൽ നിന്നും സ്ഥിരതാമസത്തിന് ഇന്ത്യയിൽ എത്തുവാൻ ഭരണകൂടം അനുമതി നൽകാത്തതുകൊണ്ട്, അവസാനകാലം ലണ്ടനിൽ നിന്നും ഈ മലായാള സാഹിത്യ വല്ലഭന്, ഒട്ടും ഇഷ്ടമില്ലാതെ പാക്കിസ്ഥാനിൽ പോയി കഴിയേണ്ടി വന്നു എന്നതും ഒരു ഖേദകരമായ കാര്യമാണ്...

