Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

  • Status: Active
  • Languages: Malayalam
  • Country Living: United Kingdom

ഇന്ന് ആംഗലേയ ദേശത്തുള്ള ഏറ്റവും പ്രതിഭാസമ്പനായ ഒരു മലയാളം സാഹിത്യ വല്ലഭൻ ആരാണെന്ന് ചോദിച്ചാൽ  അതിന് ഒറ്റ ഉത്തരമെ ഉള്ളൂ - നമത് നമത് ...!  
പല ഉന്നത മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതുന്ന വരയിലും, വരിയിലും കെങ്കേമനായ വാക്കിന്റെ ഉടയോനും, ഉടമയുമായ  നമത് വളരെയധികം നിരീക്ഷണ പാടവമുള്ള, നല്ല പാണ്ഡിത്യമുള്ള, സാമൂഹ്യ -രാഷ്ട്രീയ ബോധമുള്ള ഏറ്റവും നല്ലൊരു സാഹിത്യകാരൻ തന്നെയാണ്. 

മലയാളം ബ്ലോഗുകൾ തുടങ്ങിയ കാലം മുതലെ തന്റെ വിവിധ ബ്ളോഗ്   തട്ടകങ്ങളിലൂടെ എന്നുമെന്നോണം നമത് കുറിച്ചിടുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കുവാൻ ധാരാളം വായനക്കാർ വന്ന്‌ പോകാറുണ്ട് . ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിലുള്ള തന്റെ ഫേസ് ബുക്ക് ബ്ലോഗുകളായ നമത് കഥകളിൽ തന്റെ വരകൾ സഹിതവും എഴുതിയിടാറുണ്ട് .

പിന്നെ വായന ഭാവന എന്ന മുഖപുസ്തക ബ്ലോഗിലും നമതിന്റെ ഭാവനകൾ ചിറക് വിടർത്താറുണ്ട്. വേറെ ഇദ്ദേഹം പബ്ലിഷ് ചെയ്യാറുള്ള   നമത് കവിത എന്ന തട്ടകമടക്കം , നമതിന്റെ  എല്ലാ സൈബർ  തട്ടകങ്ങളും  , ഇഷ്ട്ട വായനകൾക്കു പറ്റിയ ഇടങ്ങൾ തന്നെയാണ് .
നല്ലൊരു എഴുത്തുകാരനും , കാർട്ടൂണിസ്റ്റും , യാത്രികനും, ഛായാഗ്രാഹകനും കൂടിയായ നമത് എന്നും പബ്ലിസിറ്റികളിൽ നിന്നും മറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമകൂടിയാണ്.
നമത് തന്നെ പറ്റിയും , തന്റെ എഴുത്തിനെ 
കുറിച്ചും വിലയിരുത്തുന്നത് ഇവിടെ കാണാവുന്നതാണ് ...