കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം, ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ, തിളക്കമാർജ്ജിച്ച, വളരെ ഫ്ളെക്സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്. എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്സ്റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം നല്ലൊരു കവി കൂടിയാണ്. യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് സൗമ്യനും, കവിയുമായ സജീഷ്. യു,കെയിലെ മലയാളി സംഘടനകളായ യുക്മയുടെ മുഖ്യ കാര്യദർശി, ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം.
Sajish Tom / സജീഷ് ടോം
- Details
- Category: Directory
- Hits: 552
- Status: Active
- Languages: Malayalam
- Country Living: United Kingdom

