ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന് യു.കെ യിലെ ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജെ.പി .നങ്ങണി തികച്ചും സകലകാല വല്ലഭനായ കലാസാഹിത്യകാരനാണ്. അനുഭാവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ്. എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം നാടങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ്. ഒപ്പം അഭിനയം, ഗാനരചന, സംവിധാനമടക്കം ചില ആൽബങ്ങളടക്കം - 'പണമാ പസമ' (തമിഴ്), 'മെലഡി' (മലയാളം ) എന്നീ സിനിമകളും ക്രിയേറ് ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് . 'യായാതി ','മാണിക്യ കല്ല് ','നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , ;അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ' എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്
Nangany P J / ജെ .പി. നങ്ങണി
- Details
- Category: Directory
- Hits: 581
- Status: Active
- Languages: Malayalam
- Country Living: United Kingdom

